എംജി കോമറ്റ് ഇവി , ഇതാ വേരിയന്‍റുകൾ വിശദമായി

എംജി കോമറ്റ് ഇവി വകഭേദങ്ങൾ എന്തൊക്കെയാണ് ഓഫർ ചെയ്യുന്നതെന്ന് പരിശോധിക്കാം.

Details of MG Comet EV prn

എംജി കോമറ്റ് ഇവി തീർച്ചയായും ഇന്ത്യയിൽ അടുത്തിടെ വിൽപ്പനയ്‌ക്കെത്തിയ മികച്ച ഇലക്ട്രിക് ഓഫറുകളിൽ ഒന്നാണ്. മൂന്ന് വേരിയന്റുകളിലായാണ് ഈ ചെറിയ ഇവി വാഗ്ദാനം ചെയ്യുന്നത്. എൻട്രി ലെവൽ പേസ് വേരിയന്റിന് 7.78 ലക്ഷം രൂപയാണ് വില, മിഡ്-സ്പെക്ക് പ്ലേ, ഫുൾ-ലോഡഡ് പ്ലഷ് വേരിയന്റുകൾക്ക് യഥാക്രമം 9.28 ലക്ഷം രൂപയും 9.98 ലക്ഷം രൂപയുമാണ് വില. ഇവ പ്രാരംഭ വിലകളാണ്. ഈ വില ഇവയുടെ ആദ്യ 5,000 ഉപഭോക്താക്കൾക്ക് മാത്രം ലഭിക്കും.  എംജി കോമറ്റ് ഇവി വകഭേദങ്ങൾ എന്തൊക്കെയാണ് ഓഫർ ചെയ്യുന്നതെന്ന് പരിശോധിക്കാം.

എൻട്രി ലെവൽ പേസ് വേരിയന്റിൽ ഏഴ് ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കീലെസ് എൻട്രി, ബ്ലൂടൂത്ത് കണക്റ്റിവിറ്റിയുള്ള അടിസ്ഥാന ഓഡിയോ സിസ്റ്റം, മാനുവൽ എസി, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, രണ്ട് സ്പീക്കറുകൾ, മൂന്ന് യുഎസ്ബി ചാർജിംഗ് പോർട്ടുകൾ, സ്പ്ലിറ്റ് ഫോൾഡിംഗ് റിയർ സീറ്റുകൾ, പവർ അഡ്‍ജസ്റ്റ് ചെയ്യാവുന്ന ഫീച്ചറുകൾ എന്നിവ വാഗ്ദാനം ചെയ്യുന്നു. ഓആര്‍വിഎമ്മുകൾ, ബ്ലാക്ക് ഇന്റീരിയർ തീം, ഫാബ്രിക് അപ്ഹോൾസ്റ്ററി, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന വിംഗ് മിററുകൾ, റിമോട്ട് സെൻട്രൽ ലോക്കിംഗ്, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഇബിഡി ഉള്ള എബിഎസ്, എല്ലാ യാത്രക്കാർക്കും 3-പോയിന്റ് സീറ്റ്ബെൽറ്റുകൾ, ടയർ പ്രഷറിംഗ് മോണിറ്ററിംഗ് സിസ്റ്റം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് ബെൽറ്റുകൾ ആങ്കറുകൾ, കവറുകളുള്ള 12 ഇഞ്ച് വീലുകൾ, വിംഗ് മിറർ ഘടിപ്പിച്ച എല്‍ഇഡി ടേൺ ഇൻഡിക്കേറ്ററുകൾ, ഹാലൊജൻ ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും ലഭിക്കുന്നു.

മിഡ്-സ്പെക് പ്ലേ വേരിയന്റിന് അടിസ്ഥാന പേസ് വേരിയന്റിനേക്കാൾ ചില അധിക സവിശേഷതകൾ ലഭിക്കുന്നു. എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും (പകരം ഹാലൊജൻ യൂണിറ്റുകൾ), ഗ്രേ ഇന്റീരിയർ തീം, ഫ്രണ്ട് ആൻഡ് റിയർ ലൈറ്റുകൾ, 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 10.25 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, വോയ്‌സ് കമാൻഡുകൾ,  മൂന്ന് യുഎസ്‍ബി ചാർജിംഗ് പോർട്ടുകൾ, ഫാസ്റ്റ് ചാർജിംഗും കണക്റ്റഡ് കാർ സാങ്കേതികവിദ്യ തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടുന്നു.

ഡ്രൈവർ വിൻഡോയ്ക്കുള്ള ഓട്ടോ അപ്പ് ഫംഗ്‌ഷൻ, ടിൽറ്റ് അഡ്‍ജസ്റ്റ് ചെയ്യാവുന്ന (അപ്പ്-ഡൗൺ) സ്റ്റിയറിംഗ് വീൽ, സ്‌മാർട്ട് സ്റ്റാർട്ട് സിസ്റ്റം, ബ്ലൂടൂത്തോടുകൂടിയ ഡിജിറ്റൽ കീ, അപ്രോച്ച് അൺലോക്ക് ഫംഗ്‌ഷൻ, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ എന്നിവയുൾപ്പെടെ ആറ് എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളുമായാണ് ഉയര്‍ന്ന വേരിയന്‍റായ പ്ലഷ് വരുന്നത്.

സെറിനിറ്റി, ബീച്ച് ബേ, ഫ്ലെക്സ്, സൺഡൗണർ എന്നിങ്ങനെ നാല് സ്റ്റൈലിംഗ് പാക്കേജുകളുള്ള എല്ലാ വേരിയന്റുകളും കമ്പനി വാഗ്ദാനം ചെയ്യുന്നു. ലോറസ്റ്റ, ബ്ലോസം, ഡേ ഓഫ് ഡെഡ്, സ്‌പേസ്, നൈറ്റ് കഫേ എന്നിങ്ങനെ ഒന്നിലധികം സ്റ്റിക്കർ ശൈലികളിൽ നിന്നും വാങ്ങുന്നവർക്ക് തിരഞ്ഞെടുക്കാം.

Latest Videos
Follow Us:
Download App:
  • android
  • ios