ടാറ്റയെ നേരിടാൻ മഹീന്ദ്രയുടെ പൂഴക്കടകൻ, ആരാണ് കൂടുതൽ ശക്തം?
രണ്ട് ഇലക്ട്രിക് കാറുകളും താരതമ്യം ചെയ്‍താല്‍ ആരുടെ സവിശേഷതകളാണ് കൂടുതൽ ശക്തമെന്ന് അറിയാം
രാജ്യത്തെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇവികളുടെ രാജാവാണ് ടാറ്റ നെക്‌സോൺ ഇവി. നെക്‌സോൺ ഇവിയുടെ 35,000 യൂണിറ്റുകൾ കമ്പനി ഇതുവരെ വിറ്റഴിച്ചിട്ടുണ്ട്. അതേ സമയം, രണ്ട് ബാറ്ററി വലിപ്പമുള്ള രണ്ട് വേരിയന്റുകളിൽ അടുത്തിടെ മഹീന്ദ്ര XUV400 ഇവി അവതരിപ്പിച്ചു. മഹീന്ദ്ര തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്‌ട്രിക് എസ്‌യുവിയായാണ് XUV400നെ ഇന്ത്യയിൽ അവതരിപ്പിച്ചത്. രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ടാറ്റ നെക്‌സോൺ ഇവിയുമായി ഇത് മത്സരിക്കും. മഹീന്ദ്ര XUV400-ലേക്ക് വരുമ്പോൾ, ഇത് 15.99 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചു. എക്സ്-ഷോറൂം വില 18.99 ലക്ഷം രൂപ വരെ ഉയരുന്നു. രണ്ട് ബാറ്ററി വലിപ്പത്തിലുള്ള രണ്ട് വേരിയന്റുകളിലായാണ് XUV400 ഇവി അവതരിപ്പിച്ചിരിക്കുന്നത്. രണ്ട് ഇലക്ട്രിക് കാറുകളും താരതമ്യം ചെയ്‍താല്‍ ആരുടെ സവിശേഷതകളാണ് കൂടുതൽ ശക്തമെന്ന് അറിയാം
മഹീന്ദ്ര XUV400 ടാറ്റ നെക്സോണ്‍ ഇവി- ബാറ്ററിയും ശ്രേണിയും
മഹീന്ദ്ര XUV400-ന് രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകൾ ലഭിക്കുന്നു - 34.5 kWh യൂണിറ്റും 39.4 kWh യൂണിറ്റും. മഹീന്ദ്ര XUV400-നെ സംബന്ധിച്ചിടത്തോളം, അതിന്റെ റേഞ്ച് 375 കിലോമീറ്റർ മുതൽ 456 കിലോമീറ്റർ വരെയാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ടാറ്റ നെക്‌സോൺ ഇവിക്ക് 30.2 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്നു, കൂടാതെ 312 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. എന്നാൽ നെക്സോണ്‍ ഇവി മാക്സിൽ നിങ്ങൾക്ക് കൂടുതൽ ദൂരപരിധി (437km) ലഭിക്കും.
അളവുകൾ
മഹീന്ദ്ര XUV400 ഏതാണ്ട് XUV300-ന് സമാനമാണ്. നെക്സോണ്‍ ഇവി സാധാരണ നെക്‌സോണിന് സമാനമാണ്. മഹീന്ദ്ര ഇവിയെ നെക്‌സോൺ ഇവിയുമായി താരതമ്യപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇത് നെക്‌സോൺ ഇവിയേക്കാൾ വളരെ നീളമുള്ളതാണ്. ഇത് അൽപ്പം വീതിയും നീളവുമുള്ളതും നീളമുള്ള വീൽബേസും വാഗ്ദാനം ചെയ്യുന്നു.
അളവ്, XUV400, നെക്സോൺ ഇവി എന്ന ക്രമത്തില്‍
നീളം 4200 മി.മീ 3993 മി.മീ
ഉയരം 1634 മി.മീ 1811 മി.മീ
വീതി 1821 മി.മീ 1606 മി.മീ
വീൽ ബേസ് 2600 മി.മീ 2498 മി.മീ
ബൂട്ട് സ്പേസ് 378 ലിറ്റർ 350 ലിറ്റർ
വില
മഹീന്ദ്ര XUV400 ന്റെ ചെറിയ ബാറ്ററി പാക്ക് വേരിയന്റിന് 15.99 ലക്ഷം രൂപയാണ് വില, അതേസമയം വലിയ ബാറ്ററി പാക്ക് വേരിയന്റിന് 18.99 ലക്ഷം രൂപയാണ് (എക്സ്-ഷോറൂം) വില. ചെറിയ ബാറ്ററി പാക്കുള്ള ടാറ്റ നെക്‌സോൺ ഇവിക്ക് 14.99 ലക്ഷം മുതൽ 17.50 ലക്ഷം രൂപ വരെ വില വരുമ്പോൾ, നെക്‌സോൺ ഇവി മാക്‌സിന് 18.34 ലക്ഷം മുതൽ 19.84 ലക്ഷം രൂപ വരെയാണ് വില. രണ്ട് മോഡലുകളുടെയും വില വളരെ സമാനമാണ്.