മാരുതി ജിംനിയോ പുത്തൻ ഗൂർഖയോ ബെസ്റ്റ്? ഇതാ അറിയേണ്ടതെല്ലാം
ഫോഴ്‌സ് ഗൂർഖ 5-ഡോർ വേരിയൻ്റിന് അതിൻ്റെ സെഗ്‌മെൻ്റിൽ ഒരു മോഡലിൽ നിന്ന് മാത്രമാണ് മത്സരം. മാരുതി സുസുക്കി ജിംനിയാണ് ആ എതിരാളി. രാജ്യത്ത് ഉടൻ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോർ എസ്‌യുവിക്കും ഇത് ഉടൻ എതിരാളിയാകും. മാരുതി സുസുക്കി ജിംനിയുമായി പുതുതായി ലോഞ്ച് ചെയ്ത ഗൂർഖ അഞ്ച് ഡോറിൻ്റെ താരതമ്യം ഇതാ.
പുതിയ ഗൂർഖ ഓഫ്-റോഡ് എസ്‍യുവി കഴിഞ്ഞ ദിവസം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ഫോഴ്‌സ് ഗൂർഖ രണ്ട് വേരിയൻ്റുകളിൽ ലഭ്യമാണ് . അഞ്ച് ഡോർ വേരിയൻ്റും മൂന്ന് ഡോർ വേരിയൻ്റും. ഗൂർഖ 5-ഡോർ വേരിയൻ്റിന് 3-ഡോർ വേരിയൻ്റിനേക്കാൾ നീളമുള്ള വീൽബേസ് ഉണ്ട്. ഫോഴ്‌സ് ഗൂർഖ 5-ഡോർ വേരിയൻ്റിന് അതിൻ്റെ സെഗ്‌മെൻ്റിൽ ഒരു മോഡലിൽ നിന്ന് മാത്രമാണ് മത്സരം. മാരുതി സുസുക്കി ജിംനിയാണ് ആ എതിരാളി. രാജ്യത്ത് ഉടൻ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന മഹീന്ദ്ര ഥാർ 5-ഡോർ എസ്‌യുവിക്കും ഇത് ഉടൻ എതിരാളിയാകും. മാരുതി സുസുക്കി ജിംനിയുമായി പുതുതായി ലോഞ്ച് ചെയ്ത ഗൂർഖ അഞ്ച് ഡോറിൻ്റെ താരതമ്യം ഇതാ.
ഫോഴ്സ് ഗൂർഖ 5-ഡോർ
വില
ഫോഴ്സ് ഗൂർഖ 5-ഡോർ ഇന്ത്യൻ വിപണിയിൽ 18 ലക്ഷം രൂപ എക്സ്-ഷോറൂം വിലയിൽ അവതരിപ്പിച്ചു.
എഞ്ചിൻ സവിശേഷതകൾ
അതിൻ്റെ എഞ്ചിൻ സവിശേഷതകളെ കുറിച്ച് പറയുകയാണെങ്കിൽ, ഗൂർഖ 5-ഡോറിൽ 140 bhp കരുത്തും 320 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 2.6 ലിറ്റർ ഡീസൽ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. 4-വീൽ ഡ്രൈവ് (4WD) സ്റ്റാൻഡേർഡായി വാഗ്ദാനം ചെയ്യുന്നതിനൊപ്പം ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ഇത് ഘടിപ്പിച്ചിരിക്കുന്നു.
ഫീച്ചറുകൾ
ഫീച്ചറുകളുടെ കാര്യത്തിൽ, ഗൂർഖ 5-ഡോർ വേരിയൻ്റിന് പുതിയ 7 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്ററും ഒമ്പത് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റവും ലഭിക്കുന്നു. രണ്ടാം നിരയിൽ ഒരു ബെഞ്ച് സീറ്റും മൂന്നാം നിരയിൽ ക്യാപ്റ്റൻ സീറ്റും ഇതിലുണ്ട്. നാല് പവർ വിൻഡോകളും മാനുവൽ എസിയും ഇതിലുണ്ട്.
ഇനി മാരുതി സുസുക്കി ജിംനി പരിശോധിക്കാം
വില
മാരുതി സുസുക്കി ജിംനി ഇന്ത്യയിൽ ലഭ്യമാണ്, അതിൻ്റെ എക്സ്-ഷോറൂം വില 12.74 ലക്ഷം മുതൽ 14.95 ലക്ഷം രൂപ വരെയാണ്.
എഞ്ചിൻ സവിശേഷതകൾ
പവർട്രെയിനിൻ്റെ കാര്യത്തിൽ, 105 bhp കരുത്തും 134 Nm ടോർക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ജിംനിക്ക് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി ഇത് 5-സ്പീഡ് മാനുവൽ അല്ലെങ്കിൽ 4-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഇതിന് സ്റ്റാൻഡേർഡായി 4-വീൽ ഡ്രൈവ്ട്രെയിൻ (4WD) ലഭിക്കുന്നു.
ഫീച്ചറുകൾ
ജിംനിയിലെ ഫീച്ചറുകളെ കുറിച്ച് പറയുകയാണെങ്കിൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, നാല് സ്പീക്കറുകൾ, ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയുള്ള 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം (ബലെനോ, ബ്രെസ്സ എന്നിവയിൽ നിന്ന്) ഇതിന് ലഭിക്കുന്നു.
ചുരുക്കത്തിൽ, ഫോഴ്സ് ഗൂർഖ അഞ്ച് ഡോറിനേക്കാൾ താങ്ങാനാവുന്ന ഓപ്ഷനാണ് മാരുതി സുസുക്കി ജിംനി. എന്നിരുന്നാലും, ജിംനിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഗൂർഖ 5-ഡോർ കൂടുതൽ ശക്തമായ ഓഫ്-റോഡറാണ്.