ക്രെറ്റ ഇവി vs മഹീന്ദ്ര BE 6: ആർക്കാണ് മുൻതൂക്കം? ഇതാ താരതമ്യം
ഹ്യുണ്ടായി ക്രെറ്റ ഇവിയും മഹീന്ദ്ര BE.6 ഉം ഇടത്തരം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലെ പ്രധാന എതിരാളികളാണ്. വില, വലുപ്പം, പവർട്രെയിൻ എന്നിവയിൽ സമാനതകളുള്ള ഈ വാഹനങ്ങൾ തമ്മിലുള്ള വിശദമായ താരതമ്യം ഈ ലേഖനം നൽകുന്നു.
![Comparison of Hyundai Creta EV Vs Mahindra BE 6 Comparison of Hyundai Creta EV Vs Mahindra BE 6](https://static-gi.asianetnews.com/images/01jgzjza5e5b5bkbzyk7cpb2p7/mahindra-be-6-vs-creta-ev_363x203xt.jpg)
ഹ്യുണ്ടായിയും മഹീന്ദ്രയും അടുത്തിടെ അവരുടെ പുതിയ ഓഫറുകളുമായി ഇടത്തരം ഇലക്ട്രിക് എസ്‌യുവി വിഭാഗത്തിലേക്ക് കടന്നു. ക്രെറ്റ ഇവി, ബിഇ 6 എന്നവയാണ് യഥാക്രമം ഈ മോഡലുകൾ. വില, വലുപ്പം, ഏറ്റവും പ്രധാനമായി പവർട്രെയിൻ സ്വഭാവം എന്നിവയിലെ സമാനതകൾ കണക്കിലെടുത്ത് രണ്ട് ഇവികളും പരസ്‍പരം എതിരാളികളാണ്. അനുയോജ്യമായ ഓപ്ഷൻ തിരയുന്ന ഉപഭോക്താക്കൾക്ക് കാര്യങ്ങൾ എളുപ്പമാക്കുന്നതിന്, ഈ രണ്ട് ഇവികൾ തമ്മിലുള്ള സമഗ്രമായ സ്പെക്ക് അധിഷ്ഠിത താരതമ്യം ഇതാ.
റേഞ്ച്
മഹീന്ദ്ര BE6 59kWh, 79kWh ബാറ്ററി ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നത്, ഇത് യഥാക്രമം 231bhp, 286bhp പവർ നൽകുന്നു. രണ്ടിനും ടോർക്ക് ഔട്ട്പുട്ട് 380Nm ആണ്. റിയർ-വീൽ ഡ്രൈവ് സ്റ്റാൻഡേർഡായി വരുന്നു. ചെറുതും വലുതുമായ ബാറ്ററിയുള്ള BE6 യഥാക്രമം 556 കിലോമീറ്ററും 682 കിലോമീറ്ററും എആർഎഐ അവകാശപ്പെടുന്ന റേഞ്ച് നൽകുന്നുവെന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. ഇവിയുടെ ഉയർന്ന-സ്പെക്ക് പതിപ്പ് 6.7 സെക്കൻഡിനുള്ളിൽ പൂജ്യം മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നു.
ക്രെറ്റ ഇലക്ട്രിക്കിന്റെ ബാറ്ററി ശേഷി BE6 നെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. ഹ്യുണ്ടായിയുടെ ഇവിയിൽ 42kWh, 51.4kWh (ലോംഗ് റേഞ്ച് - LR) ബാറ്ററി പായ്ക്ക് ഓപ്ഷനുകൾ ഉണ്ട്, ഇവയ്ക്ക് എആഎഐ സാക്ഷ്യപ്പെടുത്തിയ റേഞ്ച് യഥാക്രമം 390 കിലോമീറ്ററും 473 കിലോമീറ്ററും വാഗ്ദാനം ചെയ്യുന്നു. ഇവിയുടെ LR പതിപ്പ് 7.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കുന്നു. ഇതിന്റെ പവർ, ടോർക്ക് ഔട്ട്പുട്ടുകൾ യഥാക്രമം 171bhp ഉം 255Nm ഉം ആണ്.
ചാർജ്ജിംഗ് സമയം
175kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് BE6 ന്റെ രണ്ട് ബാറ്ററികളും 20 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ വെറും 20 മിനിറ്റ് മാത്രമേ എടുക്കൂ എന്ന് മഹീന്ദ്ര അവകാശപ്പെടുന്നു. സ്റ്റാൻഡേർഡ് 11.2kW AC, 7.3kW AC ചാർജറുകൾക്ക് 79kWh, 59kWh ബാറ്ററികൾ യഥാക്രമം 8 മണിക്കൂർ/6 മണിക്കൂറും 11.7 മണിക്കൂർ/8.7 മണിക്കൂറും കൊണ്ട് പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയും. ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ക്രെറ്റ ഇലക്ട്രിക്കിന്റെ ബാറ്ററി 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ 58 മിനിറ്റും 11 കിലോവാട്ട് എസി ഹോം ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 100 ശതമാനം വരെ ചാർജ് ചെയ്യാൻ 4.5 മണിക്കൂറും എടുക്കുമെന്ന് ഹ്യുണ്ടായി പറയുന്നു.
ഫീച്ചറുകൾ
മഹീന്ദ്ര പുതിയ BE6 ഇലക്ട്രിക് എസ്‌യുവിയെ അടിസ്ഥാന വേരിയന്റ് മുതൽ തന്നെ മികച്ചരീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ഈ ഇവിയിൽ, ഡ്യുവൽ 12.3 ഇഞ്ച് സ്‌ക്രീനുകൾ, 5G കണക്റ്റിവിറ്റി, എച്ച്‍ഡി ക്യാമറയുള്ള റിയർ പാർക്കിംഗ് സെൻസറുകൾ, വയർലെസ് സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ക്ലൈമറ്റ് കൺട്രോളുള്ള റിയർ എസി വെന്റുകൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റും സീറ്റ് ബെൽറ്റും, ഫിക്സഡ് ഗ്ലാസ് റൂഫ്, മുൻ നിരയിൽ വയർലെസ് ചാർജിംഗ്, ഓട്ടോ ഡിമ്മിംഗ് ഐആവിഎം, ക്ലൈമറ്റ് കൺട്രോളുള്ള ഡ്യുവൽ സോൺ എസി, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, 1 റഡാറും 1 ക്യാമറയും ഉള്ള ലെവൽ 2 ADAS, 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം, ഡോൾബി അറ്റ്‌മോസ്, ലെതറെറ്റ് സ്റ്റിയറിംഗ് വീൽ, ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററി, 7 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ബ്ലൈൻഡ് വ്യൂ മോണിറ്റർ, ഓഗ്‌മെന്റഡ് റിയാലിറ്റി HUD, ഓട്ടോ ലെയ്ൻ ചേഞ്ച് തുടങ്ങിയ നിരവധി നൂതന സവിശേഷതകൾ നിങ്ങൾക്ക് ലഭിക്കും.
10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ്, 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സപ്പോർട്ട്, റിയർ വെന്റുകളുള്ള ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഇൻ-കാർ പേയ്‌മെന്റ്, ക്രൂയിസ് കൺട്രോൾ, മാനുവൽ സീറ്റ് ഹൈ അഡ്ജസ്റ്റ്, ഫാബ്രിക് അപ്ഹോൾസ്റ്ററി, ആക്റ്റീവ് എയർ ഫ്ലാപ്പുകൾ, ഇലക്ട്രിക് ടെയിൽഗേറ്റ് റിലീസ് തുടങ്ങിയവയാണ് ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്കിന്റെ സ്റ്റാൻഡേർഡ് കിറ്റിൽ ഉൾപ്പെടുന്നത്. ADAS, V2L ചാർജിംഗ്, 8 സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ബ്ലൈൻഡ് സ്പോട്ട് മോണിറ്റർ, ലെതർ അപ്ഹോൾസ്റ്ററി, ഫ്രണ്ട് പാറിംഗ് സെൻസറുകൾ, 8 വേ പവർ അഡ്ജസ്റ്റബിൾ ഫ്രണ്ട് സീറ്റുകൾ തുടങ്ങിയ സവിശേഷതകൾ ഉയർന്ന ട്രിമ്മുകൾക്കായി നീക്കിവച്ചിരിക്കുന്നു.
വില
മഹീന്ദ്രയുടെ ഇലക്ട്രിക് ഇവിയുടെ വില 59kWh ബാറ്ററി പായ്ക്കുള്ള ബേസ് പാക്ക് 1 വേരിയന്റിന് 18.90 ലക്ഷം രൂപയിൽ നിന്ന് ആരംഭിച്ച് 79kWh ബാറ്ററിയുള്ള ടോപ്പ്-എൻഡ് പാക്ക് 3 ട്രിമിന് 26.90 ലക്ഷം രൂപ വരെ വിലയുണ്ട്. വലിയ ബാറ്ററി പായ്ക്ക് ടോപ്പ് ട്രിമിനൊപ്പം മാത്രമായി വാഗ്ദാനം ചെയ്യുന്നു, ബാക്കിയുള്ള വേരിയന്റുകൾക്ക് ചെറിയ 59kWh ബാറ്ററി ലഭിക്കും.
ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക് അഞ്ച് വകഭേദങ്ങളിലാണ് പുറത്തിറങ്ങുന്നത് - എക്സിക്യൂട്ടീവ്, സ്മാർട്ട്, സ്മാർട്ട് (O), പ്രീമിയം, എക്സലൻസ് - 17.99 ലക്ഷം രൂപ മുതൽ 23.50 ലക്ഷം രൂപ വരെ വില. സ്മാർട്ട് (O), എക്സലൻസ് വകഭേദങ്ങൾ 51.4kWH ബാറ്ററിയിൽ ലഭ്യമാണ്, എക്സിക്യൂട്ടീവ്, സ്മാർട്ട്, സ്മാർട്ട് (O), പ്രീമിയം, എക്സലൻസ് LR എന്നിവ 42kWh ബാറ്ററി പായ്ക്കിനൊപ്പം ലഭ്യമാണ്.