ഇനി ഈ ഫ്രഞ്ച് മോഡലുകള്‍ പൊള്ളും, വില കൂടി
2023-ന്റെ തുടക്കത്തോടെ, C3 ക്രോസ്-ഹാച്ച്ബാക്കിനും C5 എയര്‍ക്രോസ് മിഡ്-സൈസ് എസ്‌യുവിക്കും സിട്രോൺ ഇന്ത്യ വില വർദ്ധന പ്രഖ്യാപിച്ചു.
ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ സിട്രോൺ നിലവിൽ രണ്ട് മോഡലുകളാണ് വിൽക്കുന്നത് - C3 കോംപാക്റ്റ് ഹാച്ച്ബാക്കും C5 എയർക്രോസ് എസ്‌യുവിയും. ആദ്യത്തേത് പ്രാദേശികമായി വികസിപ്പിച്ചെടുത്തതാണെങ്കിലും, C5 എയര്‍ക്രോസ് ഒരു പൂർണ്ണമായി ഇറക്കുമതി ചെയ്‍ത യൂണിറ്റായി വരുന്നു.
2023-ന്റെ തുടക്കത്തോടെ, C3 ക്രോസ്-ഹാച്ച്ബാക്കിനും C5 എയര്‍ക്രോസ് മിഡ്-സൈസ് എസ്‌യുവിക്കും സിട്രോൺ ഇന്ത്യ വില വർദ്ധന പ്രഖ്യാപിച്ചു. വില വർധന ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്നു, ഇത് മുഴുവൻ വേരിയന്റ് ലൈനപ്പിനും ബാധകമാണ്. എല്ലാ C3 വേരിയന്റുകളുടെയും വില ഒരേപോലെ 10,000 രൂപ കമ്പനി വർധിപ്പിച്ചു. ലോഞ്ച് ചെയ്തതിന് ശേഷം സി3 ഹാച്ച്ബാക്കിന് ലഭിക്കുന്ന രണ്ടാമത്തെ വിലവർദ്ധനയാണിത്. 5.98 ലക്ഷം മുതൽ 8.25 ലക്ഷം രൂപ വരെ (എക്സ് ഷോറൂം) വില ബ്രാക്കറ്റിൽ ഇപ്പോൾ ഹാച്ച്ബാക്ക് ലഭ്യമാണ്.
ഇലക്ട്രിക് സിട്രോൺ ഇ-സി3 ഉടനെത്തും, ഇതാ പ്രതീക്ഷിക്കുന്ന വില
സിട്രോൺ C3 രണ്ട് ട്രിമ്മുകളിൽ ലഭ്യമാണ് - ലെവൽ, ഫീൽ എന്നിവ. രണ്ടാമത്തേത് കസ്റ്റമൈസേഷനും ആക്‌സസറി പാക്കുകളും നൽകുന്നു. 82പിഎസ്, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 110പിഎസ്, 1.2 ലിറ്റർ 3 സിലിണ്ടർ ടർബോ പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ട്രാൻസ്മിഷൻ ചോയിസുകളിൽ എൻഎ യൂണിറ്റുള്ള 5-സ്പീഡ് മാനുവലും ടർബോ യൂണിറ്റുള്ള 6-സ്പീഡ് മാനുവലും ഉൾപ്പെടുന്നു.
സിട്രോൺ C5 എയർക്രോസ് മിഡ്‌സൈസ് എസ്‌യുവിക്ക് ഇപ്പോൾ 50,000 രൂപയാണ് വില. പുതുക്കിയ മോഡൽ ആദ്യമായി അവതരിപ്പിച്ചത് 2022 ലാണ്. എസ്‌യുവി ഒരൊറ്റ ഷൈൻ വേരിയന്റിലാണ് ലഭ്യമാകുന്നത്, അതിന്റെ ഇപ്പോൾ വില 37.17 ലക്ഷം രൂപയാണ്.
177 bhp കരുത്തും 400 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിയുന്ന 2.0 ലിറ്റർ ടർബോചാർജ്‍ഡ് ഡീസൽ എഞ്ചിനാണ് ഇതിന് കരുത്തേകുന്നത്. 8-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് മുൻ ചക്രങ്ങളിലേക്ക് പവർ കൈമാറുന്നത്. ഇത് ഒന്നിലധികം ഡ്രൈവ് മോഡുകളും ട്രാക്ഷൻ മോഡുകളും വാഗ്ദാനം ചെയ്യുന്നു.
അതേസമയം സിട്രോൺ C3 ഹാച്ച്ബാക്കിന്റെ പുതിയ ഇലക്ട്രിക് പതിപ്പായ eC3 കമ്പനി 2023 ജനുവരിയിൽ അവതരിപ്പിക്കും.