പുണ്യനദിയിലൂടെ അര്‍ദ്ധനഗ്നനായി ബൈക്കോടിച്ച് യുവാവ്, എട്ടിന്‍റെ പണിയുമായി പൊലീസ്!
യുവാവിനെതിരെ മൂന്നോളം കേസുകള്‍ എടുക്കുകയും ചലാൻ പുറപ്പെടുവിക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
പുഴയിലൂടെ അര്‍ദ്ധനഗ്നനായി ബൈക്കോടിച്ച് പുലിവാല് പിടിച്ച് ഒരു യുവാവ്. ഉത്തർപ്രദേശിലെ അയോധ്യനഗരത്തിലാണ് സംഭവം എന്ന് കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു. സരയൂ നദിയിലൂടെ ഒരു യുവാവ് മോട്ടോർ സൈക്കിളിൽ നദിയിലൂടെ സഞ്ചരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യയല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. വീഡിയോ വൈറലായതോടെ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു. യുവാവിനെതിരെ മൂന്നോളം കേസുകള്‍ എടുക്കുകയും ചലാൻ പുറപ്പെടുവിക്കുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!
വസ്ത്രം ധരിക്കാതെ നദിയിലൂടെ വാഹനം ഓടിച്ചതിനാണ് പോലീസ് ഇയാള്‍ക്കെതിരേ ചെലാന്‍ നല്‍കിയിരിക്കുന്നത്. ബൈക്ക് അഭ്യാസം, ഹൈല്‍മറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കല്‍, അധികൃതരുടെ നിര്‍ദേശം അനുസരിക്കാതെയുള്ള പ്രവൃത്തി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
വാഹനത്തിന്റെ ടാങ്കിന്റെ ലെവലിലെ വെള്ളത്തിലൂടെ ഷര്‍ട്ട് പോലുമിടാതെയാണ് യുവാവിന്റെ ബൈക്ക് അഭ്യാസം. നിരവധി ആളുകള്‍ നദിയില്‍ കുളിക്കുന്നതിന് ഇടയിലൂടെയാണ് ഇയാള്‍ ബൈക്ക് ഓടിച്ച് രസിക്കുന്നത്. ഈ സമയത്ത് പ്രദേശത്ത് ഉണ്ടായിരുന്നയാള്‍ എടുത്ത വീഡിയോയാണ് സമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
കടുവയുടെ വിജയാഘോഷം, ലോകത്തിലെ ഏറ്റവും സുരക്ഷിത കാര്‍ സ്വന്തമാക്കി ഷാജി കൈലാസ്!
ബൈക്ക് സ്റ്റണ്ടിംഗ്, ഹെൽമെറ്റ് ധരിക്കാതെ ഇരുചക്ര വാഹനം ഓടിക്കൽ, അതോറിറ്റി നിയമാനുസൃതമായി നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കൽ എന്നീ മൂന്ന് കുറ്റങ്ങൾക്കായാണ് പോലീസ് ചലാൻ പുറപ്പെടുവിച്ചത്. എംവിഎ 1988-ലെ 194 ഡി, സിഎംവിഎയുടെ 129, എംവിഎയുടെ 179 എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് ചലാൻ പുറപ്പെടുവിച്ചത്.
സംഭവത്തിന് പിന്നാലെ പൊലീസിന് ഒപ്പം നിൽക്കുന്ന യുവാവിന്റെ ചിത്രങ്ങളും ഇന്റർനെറ്റിൽ വൈറലായി. എന്നാൽ അറസ്റ്റിനുള്ള കാരണത്തെ കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടില്ല. അയോധ്യയിലെ സരയു നദി രാജ്യത്തെ ഒരു പുണ്യ നദിയാണ്. രാജ്യത്തുടനീളമുള്ള നിരവധി ഭക്തരും വിനോദസഞ്ചാരികളുമൊക്കെ ഈ നദിയിൽ വിശുദ്ധ സ്‍നാനത്തിനായി എത്താറുണ്ട്.
ഓൺലൈൻ ചലാനുകൾ
കേസുകള്‍ക്ക് ആസ്‍പദമായ സംഭവസമയത്ത് ശാരീരിക സാന്നിധ്യം ആവശ്യം ഇല്ലാത്തതിനാൽ രാജ്യത്തെ വിവിധ പൊലീസ് സേനകള്‍ ഓൺലൈനിൽ ചലാനുകള്‍ അയക്കാൻ തുടങ്ങിയിട്ടുണ്ട്. നിയമലംഘനത്തിന്റെ ഒരു ചെറിയ ക്ലിപ്പ് അല്ലെങ്കിൽ സിസിടിവി ദൃശ്യങ്ങൾ പോലും പോലീസുകാർക്ക് നിയമലംഘകരെ കുടുക്കാന്‍ മതിയായ തെളിവാണ്.
ഡ്രൈവിംഗിനിടെ ബ്രേക്ക് പോയാല്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍
ഇന്ത്യയില്‍ ഉടനീളമുള്ള മിക്ക സംസ്ഥാന പോലീസ് വകുപ്പുകളും ഇന്ത്യയിൽ ഇ-ചലാൻ ഇഷ്യൂ ചെയ്യാൻ തുടങ്ങി. കാരണം, ഇ-ചലാനുകൾ കൂടുതൽ ഫലപ്രദവും കാര്യക്ഷമവുമാണ്. ചലാൻ ഇഷ്യൂ ചെയ്യുന്നതിനായി വാഹനങ്ങൾ തടയാൻ പോലീസുകാർക്ക് വളരെയധികം അധ്വാനം ആവശ്യമായി വരുന്നതിനാല്‍ ഇ-ചലാനുകൾ ആണ് ഇപ്പോള്‍ കൂടുതലായും ഉപയോഗിക്കുന്നത്. മുമ്പും വാഹനങ്ങൾ തടയാൻ ശ്രമിച്ച് നിരവധി പോലീസുകാർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് കൈകാണിച്ചിട്ടും കാർ ഡ്രൈവർമാർ നിർത്തിയില്ലെന്ന് നിരവധി സംഭവങ്ങൾ കാണിക്കുന്നു. ചില കേസുകളിൽ, കാറുകൾ പോലീസ് ഉദ്യോഗസ്ഥരെ ഇടിച്ചുകയറ്റുകയും ദീർഘദൂരം അവരെ കയറ്റുകയും ചെയ്‍തിട്ടുണ്ട്.
നിയമവിരുദ്ധ പാർക്കിംഗ് അല്ലെങ്കിൽ സീബ്രാ ക്രോസിംഗ് ലംഘനം പോലുള്ള ഒരു കുറ്റകൃത്യത്തിന്റെ ചിത്രം ക്ലിക്ക് ചെയ്യാൻ പോലീസുകാർ ഇപ്പോൾ ഉപകരണങ്ങൾ ഉപയോഗിക്കുന്നു. പിഴത്തുക കുറ്റവാളിയുടെ രജിസ്റ്റർ ചെയ്‍ത മൊബൈൽ നമ്പറിലേക്ക് സ്വയമേവ അയയ്ക്കും. സ്പീഡ് തിരിച്ചറിയുകയും കുറ്റവാളിക്ക് സ്വയമേവ ചലാൻ അയയ്ക്കുകയും ചെയ്യുന്ന സ്പീഡ് ഡിറ്റക്റ്റിംഗ് ക്യാമറകൾ പോലും പോലീസ് ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ, ഓട്ടോമേറ്റഡ് സ്പീഡ് ഡിറ്റക്റ്റിംഗ് ക്യാമറകളും ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ 130 ശതമാനം വളര്‍ച്ചയുമായി ജീപ്പ്, അമ്പരന്ന് വാഹനലോകം!