വില അഞ്ച് കോടിയിലധികം, ഇതാ കങ്കണയുടെ ഗാരേജിലെ ആഡംബര കാറുകൾ! ഒപ്പം വില കുറഞ്ഞൊരു സ്‍കൂട്ടറും
ഇപ്പോൾ വാഹനലോകത്ത് ചർച്ചയാകുന്നത് കങ്കണയുടെ വാഹന ഗാരേജാണ്. ബോളിവുഡിലെ എല്ലാ വലിയ സെലിബ്രിറ്റികളെയും പോലെ, കങ്കണ റണാവത്തിന്‍റെ കാർ ശേഖരത്തിലും കോടിക്കണക്കിന് രൂപയുടെ കാറുകളുണ്ട്. എന്നാൽ കോടിക്കണക്കിന് രൂപയുടെ കാറുകൾക്കൊപ്പം കഹ്കണയുടെ ഗാരേജിൽ വില കുറഞ്ഞൊരു സ്‍കൂട്ടറും ഉണ്ട്.
വിവിധ കാരണങ്ങളാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് നടി കങ്കണ റണാവത്ത്. ബോളിവുഡിൽ തൻ്റെ അഭിനയ മികവ് തെളിയിച്ച നടിയാണ് കങ്കണ റണാവത്ത്. ഈ ലോക്സഭാ തെരെഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡി ലോക്‌സഭാ സീറ്റിൽ നിന്നും വിജയിച്ചതോടെ കങ്കണയുടെ രാഷ്ട്രീയ യാത്രയ്ക്കും തുടക്കമായി. മാത്രമല്ല, ചണ്ഡീഗഢ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ കങ്കണയെ മർദ്ദിച്ചെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇങ്ങനെ വാർത്തകളിലെ താരമാണ് ഇന്ന് കങ്കണ.
എന്നാൽ ഇപ്പോൾ വാഹനലോകത്ത് ചർച്ചയാകുന്നത് കങ്കണയുടെ വാഹന ഗാരേജാണ്. ബോളിവുഡിലെ എല്ലാ വലിയ സെലിബ്രിറ്റികളെയും പോലെ, കങ്കണ റണാവത്തിന്‍റെ കാർ ശേഖരത്തിലും കോടിക്കണക്കിന് രൂപയുടെ കാറുകളുണ്ട്. എന്നാൽ കോടിക്കണക്കിന് രൂപയുടെ കാറുകൾക്കൊപ്പം കഹ്കണയുടെ ഗാരേജിൽ വില കുറഞ്ഞൊരു സ്‍കൂട്ടറും ഉണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് പ്രകാരം കങ്കണയ്ക്ക് വില കുറഞ്ഞ ഒരു സ്‍കൂട്ട ഉൾപ്പെടെ ആകെ നാല് വാഹനങ്ങളുണ്ട്. ബോളിവുഡ് 'ക്വീൻ' സ്വന്തമാക്കിയ ആഡംബര കാറുകൾ ഏതൊക്കെയാണെന്ന് നിങ്ങൾക്കറിയാമോ? കങ്കണ റണാവത്തിന്‍റെ ഗാരേജിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ ഏതൊക്കെയെന്നും ഇവയുമായി താരതമ്യപ്പെടുത്തുമ്പോൾ തുച്ഛമായ വിലയുള്ള ആ സ്‍കൂട്ടർ ഏതാണെന്നും നമുക്ക് അറിയാം.
മെഴ്‍സിഡസ് ബെൻസ് മേബാക്ക് 600
കങ്കണ റണാവത്തിൻ്റെ കാർ കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ ആഡംബര വാഹനത്തിൻ്റെ എക്സ്-ഷോറൂം വില ഏകദേശം രണ്ടുകോടി 96 ലക്ഷം രൂപയാണ്. ഈ കാർ കങ്കണയുടെ നിർമ്മാണ കമ്പനിയായ മണികർണിക ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ കീഴിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 550 ബിഎച്ച്പി കരുത്തും 730 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന 3982 സിസി എൻജിനാണ് ഈ കാറിനുള്ളത്. ഈ കാറിൻ്റെ ഉയർന്ന വേഗതയെക്കുറിച്ച് പറയുമ്പോൾ, ഈ കാർ മണിക്കൂറിൽ 250 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നു.
ബിഎംഡബ്ല്യു 7 സീരീസ് 730 എൽഡി
ബോളിവുഡ് 'ക്വീൻ' കങ്കണ റണാവത്തിൻ്റെ കാർ കളക്ഷനിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഈ കാറിൻ്റെ എക്‌സ് ഷോറൂം വില ഒരുകോടി 45 ലക്ഷം രൂപയാണ്. 262 bhp കരുത്തും 620 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന 3.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് ഈ കാറിനുള്ളത്. എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സോടുകൂടിയാണ് ഈ കാർ എത്തുന്നത്.
മെഴ്‌സിഡസ് ബെൻസ് ജിഎൽഇ 250D
മെഴ്‌സിഡസ് ബെൻസിൻ്റെ ഈ ആഡംബര കാറിൻ്റെ വില 61 ലക്ഷത്തിലേറെയാണ്. ഈ വാഹനത്തിൻ്റെ അടിസ്ഥാന വേരിയൻ്റിന് 2.1 ലിറ്റർ ഫോർ സിലിണ്ടർ ഡീസൽ എഞ്ചിൻ ഉണ്ട്, അത് 201 ബിഎച്ച്പി കരുത്തും 500 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. ടോപ്പ് വേരിയൻ്റിന് 255 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 3.0 ലിറ്റർ വി6 ഡീസൽ എഞ്ചിനാണുള്ളത്.
വെസ്പ സ്‍കൂട്ടർ
2013ൽ 53,827 രൂപയ്ക്കാണ് കങ്കണ ഈ സ്‌കൂട്ടർ വാങ്ങിയത്. ട്വിൻ പോഡ് ഹെഡ്‌ലാമ്പ്, എൽഇഡി ഇൻഡിക്കേറ്ററുകൾ, സെൻട്രൽ ലോക്കിംഗ്, ഡിജിറ്റൽ സ്പീഡോമീറ്റർ, റീജനറേറ്റീവ് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ ഈ സ്‌കൂട്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.