കാര്‍ തലകുത്തി മറിഞ്ഞു, പുറത്തേക്ക് തെറിച്ച് മദ്യപസംഘം, ഞെട്ടിക്കും വീഡിയോ!

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്

Car Accident Viral Video From Sivaganga Tamilnadu

മദ്യപസംഘം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് തലകുത്തി മറിഞ്ഞു. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ നടന്ന അപകടത്തിന്‍റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ അമ്പരപ്പിക്കുന്നതാണ്. അമിതവേഗത്തിലെത്തിലെത്തിയ നിയന്ത്രണം വിട്ട് തലകുത്തനെ മറിയുകായണ് വാഹനം. കാറിന്റെ  പിന്നിലെ ഡോര്‍ തുറന്നു പോകുന്നതു രണ്ടുപേർ തെറിച്ചു വീഴുന്നതും വീഡിയോയിൽ കാണാം.

സുഹൃത്തിന്റെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത സംഘം മദ്യലഹരിയിൽ വാഹനമോടിച്ചതാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്. ആറു പേരായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. ഇവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.  

 

 

Latest Videos
Follow Us:
Download App:
  • android
  • ios