ബിഎംഡബ്ല്യു X1 എസ്ഡ്രൈവ് 18i M സ്‌പോർട്ട് എസ്‌യുവി ഇന്ത്യയിൽ
എം-സ്പെസിഫിക് ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, എക്സ്ക്ലൂസീവ് എം ലോഗോ ഇൻസ്‌ക്രിപ്ഷനുകൾ, എം ലെതർ സ്റ്റിയറിംഗ് വീൽ, എം അലോയ് വീലുകൾ, സ്‌പോർട്ടി ഇന്റീരിയർ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ എം സ്‌പോർട്ട് വേരിയന്റ് വരുന്നത്.
ആഡംബര ജർമ്മൻ കാർ നിർമ്മാതാക്കളായ ബിഎംഡബ്ല്യു X1 എസ്ഡ്രൈവ് 18i M സ്‌പോർട്ട് എസ്‍യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. കമ്പനിയുടെ ഉയർന്ന പ്രകടനമുള്ള മോട്ടോർസ്പോർട്ട് ജീനുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ എസ്‌യുവി നിർമ്മിച്ചതെന്ന് കമ്പനി പറയുന്നു. എം-സ്പെസിഫിക് ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, എക്സ്ക്ലൂസീവ് എം ലോഗോ ഇൻസ്‌ക്രിപ്ഷനുകൾ, എം ലെതർ സ്റ്റിയറിംഗ് വീൽ, എം അലോയ് വീലുകൾ, സ്‌പോർട്ടി ഇന്റീരിയർ എന്നിവയുൾപ്പെടെ നിരവധി സവിശേഷതകളോടെയാണ് പുതിയ എം സ്‌പോർട്ട് വേരിയന്റ് വരുന്നത്.
X1 ശ്രേണിയിൽ ഇതിനകം ജനപ്രിയമായ എം സ്‌പോർട്ട് ലൈനപ്പിലേക്ക് കമ്പനി ഒരു പെട്രോൾ വേരിയന്റ് ചേർത്തു. ചെന്നൈയിലെ ബിഎംഡബ്ല്യു ഗ്രൂപ്പ് പ്ലാന്റിൽ പ്രാദേശികമായി നിർമ്മിക്കുന്ന ഈ കാർ ഇപ്പോൾ ബുക്കിംഗിന് ലഭ്യമാണ്. നിങ്ങളുടെ അടുത്തുള്ള അംഗീകൃത ബിഎംഡബ്ല്യു ഡീലർഷിപ്പുകൾ സന്ദർശിച്ചോ ഓൺലൈനിലോ ബുക്കിംഗുകൾ നടത്താം. ഏറ്റവും പുതിയ X1 എസ്ഡ്രൈവ് 18i M സ്‌പോർട്ട് എസ്‌യുവിയുടെ ഡെലിവറി 2023 ജൂണിൽ ആരംഭിക്കും.
സൗന്ദര്യവർദ്ധക മാറ്റങ്ങൾ കൂടാതെ എസ്‌യുവിയിൽ കുറച്ച് പുതിയ ഫീച്ചറുകൾ ചേർത്തിട്ടുണ്ട്. ബിഎംഡബ്ല്യു കണക്റ്റഡ് ഡ്രൈവുള്ള ബിഎംഡബ്ല്യു കർവ്ഡ് ഡിസ്‌പ്ലേ, ഹൈ ബീം അസിസ്റ്റന്റോടുകൂടിയ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ആക്ടീവ് സീറ്റുകൾ, ഡിജിറ്റൽ കീ പ്ലസ് ഉള്ള കംഫർട്ട് ആക്‌സസ്, ഹർമാൻ കാർഡോൺ ഹൈ-ഫൈ സിസ്റ്റം, റിവേഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവ പോലെ. അതിൽ എം-സ്പെസിഫിക് ഫ്രണ്ട് ആൻഡ് റിയർ ബമ്പറുകൾ, എം ലോഗോ ലിഖിതങ്ങൾ, എം ലെതർ സ്റ്റിയറിംഗ് വീൽ, എം അലോയ് വീലുകൾ, സ്‌പോർട്ടി ഇന്റീരിയറുകൾ എന്നിവ ഉൾപ്പെടുന്നു. ഹൈ ബീം അസിസ്റ്റന്റോടുകൂടിയ അഡാപ്റ്റീവ് എൽഇഡി ഹെഡ്‌ലൈറ്റുകൾ, ആക്ടീവ് സീറ്റുകൾ, ഡിജിറ്റൽ കീ പ്ലസ് ഉള്ള കംഫർട്ട് ആക്‌സസ്, ഹർമൻ കാർഡൺ ഹൈ-ഫൈ സിസ്റ്റം, റിവേഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവ കാറിന്റെ ഹൈലൈറ്റുകളിൽ ഉൾപ്പെടുന്നു.
ഉയർന്ന പ്രവർത്തനക്ഷമതയുള്ള മോട്ടോർസ്‌പോർട്ട് ജീനുകളാൽ പ്രചോദിതമായ എം ഡിസൈനും ആഡംബരപൂർണമായ ഇന്റീരിയറും കാരണം 'എം സ്‌പോർട്' സ്‌റ്റൈൽ വേരിയന്റിന് എപ്പോഴും പ്രത്യേക ശ്രദ്ധ ലഭിക്കുമെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് വിക്രം പവ പറഞ്ഞു. എം സ്‌പോർട്ട് വേരിയന്റ് പെട്രോളിലും അവതരിപ്പിക്കുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എം ലിവറിയും കുറച്ച് ഫീച്ചർ അപ്‌ഡേറ്റുകളും കൂടാതെ ഇത് സാധാരണ X1 പെട്രോളിന് സമാനമാണ്. 134 bhp കരുത്തും 230 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5L 3-സൈൽ ടർബോ പെട്രോൾ എഞ്ചിൻ ഇത് നിലനിർത്തുന്നു. അതിനാൽ പവർ ഔട്ട്‌പുട്ടിൽ മാറ്റമില്ല, സാധാരണ പെട്രോൾ പതിപ്പിനും എം സ്‌പോർട്ട് പതിപ്പിനും 9.2 സെക്കൻഡ് 0-100 കി.മീ. മാറിയത് ഗിയർബോക്‌സാണ്, X1-ന്റെ സാധാരണ പെട്രോൾ പതിപ്പിൽ വാഗ്ദാനം ചെയ്യുന്ന 7-സ്പീഡ് സ്റ്റെപ്‌ട്രോണിക് ട്രാൻസ്മിഷന്റെ സ്ഥാനത്ത് 7-സ്പീഡ് ഡ്യുവൽ ക്ലച്ച് സജ്ജീകരണമാണ് M സ്‌പോർട്ട് പതിപ്പിന് ലഭിക്കുന്നത്.
ബിഎംഡബ്ല്യു X1 പുതിയ വില വിശദമായി
വകഭേദങ്ങൾ, പുതിയ വിലകൾ എന്ന ക്രമത്തില്‍
X1 sDrive 18i xLine 45.90 ലക്ഷം രൂപ
X1 sDrive 18i എം സ്പോർട്ട് 48.90 ലക്ഷം രൂപ
X1 sDrive 18d M സ്പോർട്ട് 50.90 ലക്ഷം രൂപ