ഇലക്ട്രിക് സ്‍കൂട്ടറുകളുടെ രാജാവാകാൻ വില കുറഞ്ഞ ബിഎംഡബ്ല്യു സിഇ 02

വിപണിയിൽ കോളിളക്കം സൃഷ്‍ടിക്കാൻ ബിഎംഡബ്ല്യുവിൻ്റെ ഒരു ചെറിയ സ്‍കൂട്ടർ വരുന്നു. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടറായ ബിഎംഡബ്ല്യു സിഇ 02 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ.

BMW CE 02 Electric Scooter will launch soon in India

ന്ത്യൻ വിപണിയിൽ കോളിളക്കം സൃഷ്‍ടിക്കാൻ ബിഎംഡബ്ല്യുവിൻ്റെ ഒരു ചെറിയ സ്‍കൂട്ടർ വരുന്നു. കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്‍കൂട്ടറായ ബിഎംഡബ്ല്യു സിഇ 02 ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടുകൾ. ഏറ്റവും പ്രധാനപ്പെട്ട കാര്യം ഈ സ്‍കൂട്ടർ ഇന്ത്യയിലാണ് നിർമ്മിക്കുന്നത് എന്നതാണ്. അതുകൊണ്ടുതന്നെ വില കുറഞ്ഞ മോഡലായിരിക്കും ഇതെന്നാണ് കരുതുന്നത്. എന്നാൽ ടിവിഎസിൻ്റെ ഇലക്ട്രിക് സ്‍കൂട്ടിയേക്കാൾ വില കൂടുതലായിരിക്കും. ഇലക്ട്രിക് സ്കൂട്ടർ ബിഎംഡബ്ല്യു സിഇ 02-ൻ്റെ വിശദാംശങ്ങൾ നമുക്ക് വിശദമായി അറിയാം. 

ബിഎംഡബ്ലുവിന്‍റെ ഇന്ത്യയിലെ നിർമ്മാണ പങ്കാളിയായ ടിവിഎസ് മോട്ടോർ ഇന്ത്യയിൽ ബൈക്ക് പരീക്ഷിക്കുന്നതായി കഴിഞ്ഞ വർഷം റിപ്പോർട്ടുകൾ വന്നിരുന്നു.  കർണാടകയിലെ ശൃംഗേരിയിലെ പൊതുസ്ഥലത്ത് രണ്ട് സിഇ 02 ടെസ്റ്റ് മോഡലുകളെ 2023 ഓഗസ്റ്റിൽ പരീക്ഷണത്തിനിടെ കണ്ടെത്തിയിരുന്നു. ബി‌എം‌ഡബ്ല്യു സിഇ 02 ഇലക്ട്രിക് സ്‌കൂട്ടറിന് വേറിട്ടതും ഫ്യൂച്ചറിസ്റ്റിക്കുമായ ഡിസൈനും ഡബിൾ-ലൂപ്പ് ട്യൂബുലാർ ഫ്രെയിമുമുണ്ട്. മുൻവശത്ത് അപ്സൈഡ് ഡൗൺ ഫോർക്കും പിന്നിൽ മോണോ ഷോക്ക് സെറ്റപ്പും ഇതിന്റെ സവിശേഷതയാണ്. സിംഗിൾ-സൈഡഡ് സ്വിംഗാർമും മുൻവശത്ത് 296 എംഎം ഡിസ്‌കും സിംഗിൾ-ചാനൽ എബിഎസും ഈ ബൈക്കിന് ഉണ്ട്.

ബിഎംഡബ്ല്യു സിഇ 02 15 ബിഎച്ച്പി ഇലക്ട്രിക് മോട്ടോറിന് കരുത്തേകുന്ന ഡ്യുവൽ രണ്ട് കിലോവാട്ട് ബാറ്ററി പാക്കുകളുമായാണ് വരുന്നത്. ഇത് 95 കി.മീ / മണിക്കൂർ വേഗത വാഗ്‍ദാനം ചെയ്യുമെന്നും ഒറ്റ ചാർജിൽ 90 കിലോമീറ്റർ സഞ്ചരിക്കുമെന്നും പറയപ്പെടുന്നു. രണ്ട് കിലോവാട്ട് ബാറ്ററികളിൽ ഒന്ന് നീക്കം ചെയ്യാനുള്ള ഓപ്ഷനും ബിഎംഡബ്ല്യു വാഗ്ദാനം ചെയ്യുന്നു. എങ്കിലും, ഒരു ബാറ്ററി മാത്രം ഉപയോഗിച്ച്, പരമാവധി റേഞ്ച് 45 കിലോമീറ്ററായി കുറയുന്നു. അതേസമയം ഉയർന്ന വേഗത മണിക്കൂറിൽ 45 കിലോമീറ്ററാണ്. 

0.9 kW സ്റ്റാൻഡേർഡ് ചാർജർ ഉപയോഗിച്ച് അഞ്ച് മണിക്കൂർ 12 മിനിറ്റിനുള്ളിൽ ബാറ്ററി 0 മുതൽ 100% വരെ ചാർജ് ചെയ്യാം. ഇത് 1.5 kW ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ചാർജ് ചെയ്യാം. ചാർജിംഗ് സമയം മൂന്ന് മണിക്കൂർ 30 മിനിറ്റായി കുറയ്ക്കുന്നു. ആഗോള വിപണിയിൽ 7.6k USD (ഏകദേശം 6.3 ലക്ഷം രൂപ) മുതലാണ് ഇലക്ട്രിക് ഇരുചക്രവാഹനത്തിന്റെ വില.

പുതിയ  ബിഎംഡബ്ല്യു സിഇ 02 ഇലക്ട്രിക് സ്‌കൂട്ടർ വർഷം അവസാനത്തോടെ ഇന്ത്യയിലെത്തും. ഇതിൻ്റെ വില എത്രയാകുമെന്നത് കൗതുകകരമായിരിക്കും. പക്ഷേ, ടിവിഎസ് ഇലക്ട്രിക് സ്കൂട്ടറിനേക്കാൾ വില കൂടുതലായിരിക്കുമെന്ന് ഉറപ്പാണ്. അടുത്തിടെ ബിഎംഡബ്ല്യു തങ്ങളുടെ വലിയ ഇലക്ട്രിക് സ്‌കൂട്ടർ സിഇ 04 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ജർമ്മനിയിൽ നിർമ്മിച്ച ഈ സ്‌കൂട്ടർ ഇന്ത്യയിൽ വയ വിലയ്ക്ക് വിൽക്കുന്നു. പക്ഷേ, CE 02 ഇന്ത്യയിൽ മാത്രമാണ് നിർമ്മിക്കുന്നത്. അതിനാൽ അതിൻ്റെ വില കുറവായിരിക്കും.  ബിഎംഡബ്ല്യു നേരത്തെ ഇന്ത്യയിൽ വലിയ സ്‌കൂട്ടറായ സി 400 ജിടി പുറത്തിറക്കിയിരുന്നു. അതിൻ്റെ വിലയും വളരെ ഉയർന്നതായിരുന്നു. പക്ഷേ അത് ഇപ്പോഴും നന്നായി വിൽക്കുന്നുണ്ട്. അതിനാൽ, ബിഎംഡബ്ല്യു സിഇ 04 ഇന്ത്യയിൽ അവതരിപ്പിച്ചത്. സിഇ 04 ഉം വരാനിരിക്കുന്ന സിഇ 02 ഉം ആളുകളിൽ നിന്ന് എത്രമാത്രം സ്നേഹം നേടുന്നുവെന്ന് ഇനി കണ്ടറിയണം.

Latest Videos
Follow Us:
Download App:
  • android
  • ios