കളിപ്പാട്ടം പോലെ കത്തിനശിച്ച് ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ, വിശ്വസിക്കാനാവാതെ രക്ഷപ്പെട്ടവർ!
കാർ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്ത രീതി, അത് കണ്ട് ആളുകൾ ഞെട്ടി. ആഡംബര കാർ കത്തിനശിച്ചപ്പോൾ കാറിൻ്റെ ഉടമ ഞെട്ടി റോഡിൽ നിന്നു. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഓടിക്കൊണ്ടിരുന്ന ബിഎംഡബ്ല്യു കാർ തീപിടിച്ച് കത്തിനശിച്ചു. കർണാടകയിലെ മംഗളൂരു - ഉഡുപ്പി ദേശീയ പാതയിലാണ് അപകടം. സൂറത്കൽ എൻഐടികെ പഴയ ടോൾ ഗേറ്റിന് സമീപം കഴിഞ്ഞ ദിവസം രാവിലെയായിരുന്നു അപകടം. ഉഡുപ്പിയിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന കുന്ദാപുര സ്വദേശിയുടെ കാറാണ് എഞ്ചിന് തീപിടിച്ച് കത്തി നശിച്ചത് എന്നാണ് റിപ്പോര്‍ട്ടുകൾ. കാറിൽ തീ പടർന്നതോടെ ഡ്രൈവർ എൻഐടികെക്ക് എതിർവശത്തുള്ള റോഡിൽ കാർ നിർത്തി പുറത്തിറങ്ങി. തൊട്ടു പിന്നാലെ കാറിനെ തീ പൂർണമായും വിഴുങ്ങി.
രാവിലെ ഒമ്പത് മണിയോടെ ഉഡുപ്പിയിൽ നിന്ന് മംഗളൂരു ഭാഗത്തേക്ക് അമിതവേഗതയിൽ വരുമ്പോഴാണ് സംഭവം എന്ന് നാട്ടുകാർ പറയുന്നു. നോക്കിനിൽക്കെ തീ ആളിപ്പടരുകയും പ്ലാസ്റ്റിക് കളിപ്പാട്ടം പോലെ കാർ കത്തിയമർന്ന് പൂർണമായും കത്തിനശിക്കുകയും ചെയ്തു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിച്ചു. സ്ഥലത്ത് വാഹനഗതാഗതം നിർത്തിവെച്ച് ആളുകളെ അകറ്റി. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്ത് എത്തുമ്പോഴേക്കും വാഹനം കത്തിനശിച്ചിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് മംഗളൂരു ട്രാഫിക് (നോർത്ത് ഡിവിഷൻ) ഉദ്യോഗസ്ഥരും സൂറത്ത്കൽ പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ടായിരുന്നു. കാർ പൊട്ടിത്തെറിക്കുകയും തീപിടിക്കുകയും ചെയ്ത രീതി, അത് കണ്ട് ആളുകൾ ഞെട്ടി. ആഡംബര കാർ കത്തിനശിച്ചപ്പോൾ കാറിൻ്റെ ഉടമ ഞെട്ടി റോഡിൽ നിന്നു. ഭാഗ്യവശാൽ, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാ യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇലക്ട്രിക് കാറാണെന്നാണ് ആദ്യം കരുതിയെങ്കിലും ഡീസൽ ഉപയോഗിച്ചിരുന്ന ബിഎംഡബ്ല്യു കാറാണിതെന്ന് പോലീസ് സ്ഥിരീകരിച്ചു. തീപിടിത്തത്തിൻ്റെ കാരണം അന്വേഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകൾ.