മൈലേജ് 70നും മേലെ , വില 60,000ലും താഴെ; ഈ ബജാജ് ബൈക്ക് സാധാരണക്കാരൻ വാങ്ങാതിരിക്കുവതെങ്ങനെ?!
വിപണിയിൽ വൻ ഡിമാൻഡാണ് ഈ ബൈക്കിനുള്ളത്. ബജാജ് സിറ്റി 110X ബൈക്ക് ശക്തമായ മൈലേജിനൊപ്പം മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
ഇന്ത്യൻ മോട്ടോർസൈക്കിൾ വിപണിയിൽ 100 മുതൽ 125 വരെ സിസി ബൈക്കുകൾ വാങ്ങുന്നവരുടെ വലിയൊരു ജനവിഭാഗം ഉണ്ട്. ഉയർന്ന മൈലേജും കുറഞ്ഞ വിലയുമുള്ള ബൈക്കുകൾ എടുക്കാനാണ് ഈ വിഭാഗത്തിലുള്ളവർ ഇഷ്‍ടപ്പെടുന്നത്. അത്തരത്തിലുള്ള ഒരു ബൈക്കാണ് ബജാജ് CT110X. വിപണിയിൽ വൻ ഡിമാൻഡാണ് ഈ ബൈക്കിനുള്ളത്. ബജാജ് സിറ്റി 110X ബൈക്ക് ശക്തമായ മൈലേജിനൊപ്പം മികച്ച ഫീച്ചറുകളും വാഗ്ദാനം ചെയ്യുന്നു.
ഈ ബൈക്ക് ലിറ്ററിന് 70 കിലോമീറ്റർ മൈലേജ് നൽകുന്നു. മുന്നിലെയും പിന്നിലെയും ടയറുകളിൽ ഇതിന് ഡ്രം ബ്രേക്കുകൾ ലഭിക്കുന്നു. ഇത് റൈഡറെ റോഡിൽ സുരക്ഷിതമായി തുടരാനും ബൈക്ക് നിയന്ത്രിക്കാനും സഹായിക്കുന്നു. 59104 രൂപ മുതൽ 67322 എക്‌സ്‌ഷോറൂം വരെ എക്സ്ഷോറൂം വിലയിലാണ് ബൈക്ക് വിപണിയിലുള്ളത്. 11 ലിറ്ററിന്റെ ഇന്ധനടാങ്ക് ബൈക്കിലുണ്ട്. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ ഇരട്ട ഷോക്ക് അബ്സോർബർ സജ്ജീകരണവും ഉണ്ട്.
115.45 സിസി എൻജിനാണ് ഈ ബൈക്കിന്‍റെ ഹൃദയം. ഇത് 8.6 പിഎസ് കരുത്തും 9.81 എൻഎം പരമാവധി ടോർക്കും സൃഷ്ടിക്കുന്നു. ട്യൂബ് ലെസ് ടയറുകളാണ് ഇതിൽ നൽകിയിരിക്കുന്നത്. ബജാജ് CT110X-ന് മാറ്റ് വൈറ്റ് ഗ്രീൻ, എബോണി ബ്ലാക്ക്-റെഡ്, എബോണി ബ്ലാക്ക്-ബ്ലൂ പെയിന്റ് കളർ ഓപ്ഷനുകൾ ലഭിക്കുന്നു. നാല് സ്പീഡ് ഗിയർബോക്‌സ് എഞ്ചിൻ ബൈക്കാണിത്. ട്വിൻ പോഡ് അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് ബൈക്കിൽ നൽകിയിരിക്കുന്നത്. വലിപ്പമേറിയ ടാങ്ക് തൈ ഗാർഡുകൾ, ഡ്യുവൽ ടെക്സ്ചറുള്ള സീറ്റുകൾ, ഹാൻഡിൽ ബാർ ബ്രെയ്‌സ്, വലിപ്പമേറിയ എൻജിൻ ഗാർഡ് എന്നിവയും സിടി110എക്സിൽ ഇടം പിടിച്ചിട്ടുണ്ട്. ബൈക്കിന്റെ ഗ്രൗണ്ട് ക്ലിയറൻസും കൂടുതലാണ്, 170 എംഎം.
ബജാജ് CT110X ബൈക്കിന് ടാങ്ക് പാഡുകൾ, ആകർഷകമായ മഡ്ഗാർഡുകൾ, കട്ടിയുള്ള ക്രാഷ് ഗാർഡുകൾ, പിന്നിൽ ഒരു കാരിയർ എന്നിവയും ലഭിക്കുന്നു. ബജാജ് CT110X ബൈക്കിന്റെ ഈ കാരിയറിന് പരമാവധി 7 കിലോഗ്രാം വരെ ഭാരം ഉയർത്താൻ കഴിയും.മികച്ച സ്ഥിരതയും നിയന്ത്രണവും നൽകാൻ ബജാജ് CT110X ബൈക്കിന് കഴിയും. ടിവിഎസ് റേഡിയോണ്‍, ടിവിഎസ് സ്‍പോര്‍ട്, ഹീറോ എച്ച്എഫ് ഡീലക്സ്, ഹീറോ സ്‍പ്ലെൻഡര്‍ പ്ലസ് എന്നിവയാണ് വിപണിയിലെ അതിന്റെ എതിരാളികൾ.
ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന മികച്ച അഞ്ച് ബൈക്കുകൾ