വാരാന്ത്യആഘോഷത്തിനായി തെരഞ്ഞെടുത്തത് പർവ്വതാരോഹണം, 62കാരനായ ഓഡി മേധാവിക്ക് ദാരുണാന്ത്യം

അഡമെല്ലോ പർവ്വത നിരകളിലെ സിമ പേയർ കയറുന്നതിനിടെ 10000 അടി ഉയരത്തിൽ നിന്നാണ് ഫാബ്രിയിയോ ലോംഗോ താഴേയ്ക്ക് വീണത്. 

Audi  Italy boss Fabrizio Longo dead after he falls from 10,000 feet while climbing mountain

മിലാൻ: 62ാം വയസിൽ ഇറ്റലിയിലെ പ്രധാന പർവ്വതങ്ങളിലൊന്നായ സിമാ പേയർ കീഴടക്കാനുള്ള ശ്രമത്തിനിടെ പ്രമുഖ വാഹന നിർമ്മാതാക്കളായ ഓഡിയുടെ ഇറ്റലിയിലെ മേധാവിക്ക് ദാരുണാന്ത്യം. സ്വിസ് അതിർത്തിയോട് ചേർന്നുള്ള അഡമെല്ലോ പർവ്വത നിരകളിലെ സിമ പേയർ കയറുന്നതിനിടെ പതിനായിരം അടി ഉയരത്തിൽ നിന്നാണ് ഫാബ്രിയിയോ ലോംഗോ താഴേയ്ക്ക് വീണത്. 2013ൽ മുതൽ പ്രമുഖ ആഡംബര കാർ നിർമ്മാതാക്കളായ ഓഡിയുടെ  ഇറ്റലിയിലെ മേധാവിയായിരുന്നു ഫാബ്രിയിയോ ലോഗോ. സിമ പേയർ കീഴടക്കാൻ അധിക ദൂരം ഇല്ലാതിരുന്ന സമയത്താണ് അപകടം. 

ഞായറാഴ്ചയാണ് അപകടമുണ്ടായത്. വടക്കൻ ഇറ്റലിയിലാണ് അപകടമുണ്ടായ സ്ഥലം. വലിയൊരു മലയിടുക്കിൽ നിന്നാണ് ഫാബ്രിയിയോ ലോഗോയുടെ മൃതദേഹം കണ്ടെത്താനായത്. കണ്ടെത്തുമ്പോഴേയ്ക്കും ജീവൻ നഷ്ടമായ അവസ്ഥയിലായിരുന്നു ഫാബ്രിയിയോ ലോഗോ. മൃതദേഹം സമീപ നഗരമായ കാരിസോളോയിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ പ്രാദേശിക ഭരണകൂടം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഓഡിയുടെ ഓപ്പറേഷൻ വിഭാഗം മേധാവിയായിരുന്നു ഫാബ്രിയിയോ ലോഗോ. ഫിയറ്റ്, ലാൻസിയ അടക്കമുള്ള വാഹന നിർമ്മാതാക്കൾക്കൊപ്പമുള്ള പ്രവർത്തനത്തിന് പിന്നാലെയാണ് ഫാബ്രിയിയോ ലോഗോ ഓഡിയിലേക്ക് എത്തിയത്. സ്കീയിഗും, പർവ്വതാരോഹണത്തിലും ഏറെ താൽപര്യമുള്ള വ്യക്തിയായിരുന്നു ഫാബ്രിയിയോ ലോഗോ. സമാനമായ രീതിയിൽ ബിസിനസ് മേഖലയിൽ നിന്നുള്ളവർക്ക് ഒരു മാസത്തിനിടയിലുണ്ടാവുന്ന രണ്ടാമത്തെ അപകടമാണ് ഇത്. നേരത്തെ ബ്രിട്ടീഷ് കോടീശ്വരൻ മൈക്ക് ലിഞ്ച് ഇറ്റലിക്ക് സമീപത്തെ സിസിലിയിൽ യാച്ച് മുങ്ങി മരിച്ചിരുന്നു. അപകടത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios