പാറിപ്പറക്കുന്ന ഡ്രോണുകളേ നീയുണ്ടോ 'മാമന്‍റെ' വേല കണ്ടോ..?!
സർക്കാരിന്റേയോ, പോലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാതെ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും വേണ്ടി കേരള പോലീസിന്റെ ഡ്രോൺ ഫോറക്സിക് വിഭാഗം വികസിപ്പിച്ച ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിള്‍ ഐ കഴിഞ്ഞ ദിവസം പുറത്തിറക്കി.
ഇനി സംസ്ഥാനത്ത് എവിടെയും നിശ്ചിത പരിധിക്കുള്ളിൽ അനുമതിയില്ലാതെ ഡ്രോണുകളെ പറപ്പിക്കാനാകില്ല. ഇത്തരക്കാരെ കുടുക്കാന്‍ പുതിയൊരു സാങ്കിതക വിദ്യ അവതരിപ്പിച്ചിരിക്കുകയാണ് കേരളാ പൊലീസ്. ഡ്രോണുകളെ പിടികൂടുന്ന സാങ്കേതിക വിദ്യ അടങ്ങിയ ഈഗിള്‍ ഐ എന്ന വാഹനമാണ് സംസ്ഥാനത്തെ പൊലീസ് സേനയുടെ ഭാഗമാകാൻ ഒരുങ്ങുന്നത്.
സർക്കാരിന്റേയോ, പോലീസിന്റേയോ മുൻകൂർ അനുമതി വാങ്ങാതെ പറപ്പിക്കുന്ന ഡ്രോണുകൾ കണ്ടെത്തുവാനും നിർവ്വീര്യമാക്കുവാനും വേണ്ടി കേരള പോലീസിന്റെ ഡ്രോൺ ഫോറക്സിക് വിഭാഗം വികസിപ്പിച്ച ആന്റീ ഡ്രോൺ മൊബൈൽ വെഹിക്കിളായ ഈഗിള്‍ ഐ കഴിഞ്ഞ ദിവസം പുറത്തിറക്കി. സൈബർ സുരക്ഷയ്‌ക്കായി കേരള പൊലീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സൈബർ സുരക്ഷാ സമ്മേളനം കൊക്കൂണില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ആണ് ഈ സംവിധാനത്തെ പുറത്തിറക്കിയത്.
ചില്ലറക്കാരനല്ല, കേന്ദ്രസേനയെ കോഴിക്കോടിറക്കിയ വ്യോമസേനയുടെ ഈ ഗജരാജൻ!
പുതിയ കാലഘട്ടത്തിൽ പ്രതീക്ഷിക്കാവുന്ന ഡ്രോൺ ആക്രമണങ്ങളേയും, അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഡ്രോണുകളേയും തടയുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ ഒരു പോലീസ് സേന ആദ്യമായാണ് ഇത്തരത്തിലൊരു വാഹനം പുറത്തിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങൾക്കും, അനുമതിയില്ലാതെയും പ്രവർത്തിക്കുന്ന ഡ്രോണുകളെ കണ്ടെത്തി അതിനെ നിർവ്വീര്യമാക്കി പിടിച്ചെടുക്കുകയാണ് ആന്റി ഡ്രോൺ സിസ്റ്റത്തിന്റെ പ്രവർത്തനം. അഞ്ച് കിലോമീറ്റർ വരെ ചുറ്റളവിലുള്ള ഡ്രോണുകളെ തിരിച്ചറിഞ്ഞ് വിവരങ്ങൾ പരിശോധിക്കാൻ കഴിയും. അനുമതിയില്ലാതെ പറക്കുന്നവ അടിച്ചിടാനും സംവിധാനമുണ്ട്. ഇതിന്റെ പ്രവർത്തനം മനസിലാക്കാനായി അന്യ സംസ്ഥാനത്ത് നിന്നും നിരവധി ഓഫീസർമാരും എത്തിയിരുന്നു.
അതേസമയം സൈബർ സുരക്ഷയാണ് കേരള പൊലീസിന്‍റെ കൊക്കോണ്‍ പതിനഞ്ചാം എഡിഷന്‍റെ ചർച്ചാ വിഷയം. സൈബർ കുറ്റകൃത്യങ്ങളും വെല്ലുവിളികൾ നേരിടാൻ ജനങ്ങളുടെയും സ്വകാര്യ ഏജൻസികളുടെ സഹകരണം തേടുകയാണ് ഇത്തവണത്തെ സമ്മേളനം. കേരളത്തിൽ എല്ലാവരുടെയും സൈബർ സുരക്ഷ ഉറപ്പുവരുത്താനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന സൈബർ കുറ്റകൃത്യങ്ങൾ തടയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വിവിധ വിഷയങ്ങളിലായി നടക്കുന്ന ശിൽപ്പശാലകളിൽ ഇരുനൂറിലേറെ പേരാണ് പങ്കെടുക്കുന്നത്.