ഗുജറാത്തിലേക്ക് പറന്ന വിമാനത്തിന്‍റെ എഞ്ചിന്‍ കവര്‍ മുംബൈ ആകാശത്ത് വച്ച് ഊരിത്തെറിച്ചു!
നാല് വർഷം പഴക്കമുള്ള വിമാനത്തിൽ 70 ഓളം യാത്രക്കാരുണ്ടായിരുന്നു, മുംബൈ റൺവേയിൽ എഞ്ചിൻ കൗൾ നഷ്ടപ്പെട്ടതിനെ തുടർന്ന് വിമാനം ഭുജിൽ സുരക്ഷിതമായി ഇറക്കി.
പറന്നുയരുന്നതിനിടെ വിമാനത്തിന്‍റെ എഞ്ചിന്‍റെ ഒരു ഭാഗം ഇളകി താഴേയ്‌ക്ക് പതിച്ചു. ഇന്ന് രാവിലെ മുംബൈ വിമാനത്താവളത്തില്‍ ആണ് സംഭവം. മുംബൈയില്‍ നിന്ന് 70 പേരുമായി ഗുജറാത്തിലേക്ക് പുറപ്പെട്ട അലയൻസ് എയർ വിമാനം ആണ് അപകടത്തില്‍പ്പെട്ടത് എന്ന് എന്‍ഡിടിവി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. എഞ്ചിൻ കവർ ഇല്ലാതെ വിമാനം ഗുജറാത്തിലേക്ക് പറക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എഞ്ചിന്റെ നീക്കം ചെയ്യാവുന്ന ഭാഗമാണ് വിമാനത്തിൽ നിന്ന് താഴേയ്‌ക്ക് പതിച്ചത്. എഞ്ചിന്റെ ഭാഗം നഷ്‍ടപ്പെട്ടങ്കിലും മുംബൈയിൽ നിന്ന് പറന്നുയർന്ന വിമാനം ഗുജറാത്തിലെ ഭുജ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. അലയൻസ് എയർ എടിആർ 72-600 വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനം പറന്നുയരുന്നതിനിടെ എഞ്ചിൻ കവർ റൺവേയിലേക്ക് പതിച്ചതായി ടേക്ക്‌ഓഫ് നിരീക്ഷിച്ചിരുന്ന എയർ ട്രാഫിക് കൺട്രോളർ മുന്നറിയിപ്പ് നൽകുകയായിരുന്നു. പിന്നാലെ എഞ്ചിൻ കവറിന്‍റെ ഭാഗം റൺവേയിൽ നിന്ന് കണ്ടെത്തി. സംഭവത്തിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അന്വേഷണം ആരംഭിച്ചു.
എഞ്ചിൻ കവർ നഷ്‍ടപ്പെട്ടത് ലക്ഷ്യസ്ഥാനത്തേക്ക് പറക്കുന്നത് തുടരുന്ന വിമാനത്തെ കാര്യമായി ബാധിക്കാൻ സാധ്യതയില്ലെന്ന് ഡിജിസിഎ വൃത്തങ്ങൾ എൻഡിടിവിയോട് പറഞ്ഞു. എയർക്രാഫ്റ്റിന്റെ പ്രകടനത്തിലെ അപാകതയുണ്ടാകാം, വൃത്തങ്ങൾ പറഞ്ഞു, വായുപ്രവാഹത്തിന് വിധേയമായ എഞ്ചിൻ ഘടകങ്ങളെ ബാധിച്ചേക്കാം. നിലവിലെ സാഹചര്യത്തിൽ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
നാല് വർഷം പഴക്കമുള്ള വിമാനത്തിൽ 70 ഓളം യാത്രക്കാരുണ്ടായിരുന്നു. വിമാനത്തിലുണ്ടായിരുന്ന 70 പേരിൽ നാല് ജീവനക്കാരും ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് എഞ്ചിനീയറും ഉൾപ്പെടുന്നു. എഞ്ചിനെ തണുപ്പിക്കാനും മറ്റ് പൊടികളിൽ നിന്ന് സംരക്ഷിക്കാനും ഉപയോഗിക്കുന്ന ഭാഗമാണ് അടര്‍ന്ന് താഴേയ്‌ക്ക് പതിച്ചത്. വിലെ 6:30 നാണ് വിമാനം മുംബൈയിൽ നിന്ന് പറന്നുയർന്നത്. അലയൻസ് എയർ എടിആർ 72-600 വിമാനം ഭുജിൽ സുരക്ഷിതമായി ഇറക്കിയെങ്കിലും വ്യോമയാന നിരീക്ഷണ വിഭാഗമായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്.
"ATR72-600 എയർക്രാഫ്റ്റ് VT RKJ, ഓപ്പറേറ്റിംഗ് ഫ്ലൈറ്റ് 9I-625 (മുംബൈ-ഭുജ്) ഒരു സംഭവത്തിൽ ഉൾപ്പെട്ടിരുന്നു, എഞ്ചിൻ കൗൾ വേർപെടുത്തി മുംബൈയിലെ റൺവേയിൽ നിന്ന് വീണ്ടെടുത്തു. അലയൻസ് എയർ വിമാനം മുംബൈയിൽ നിന്ന് ഭുജിലേക്കുള്ളതായിരുന്നു, കൂടാതെ എഞ്ചിൻ കവർ ഇല്ലാതെയാണ് പറന്നുയർന്നത്," മുംബൈ എയർപോർട്ട് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയാ എഎൻഐയെ റിപ്പോര്‍ട്ട് ചെയ്യുന്നു. അറ്റകുറ്റപ്പണികളുടെ അപാകതയാണ് സംഭവത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു. വിമാനം പറക്കുന്നതിന് മുമ്പ് എഞ്ചിൻ കവർ ഉണ്ടായിരുന്നെന്ന് ജീവനക്കാർ ഉറപ്പ് വരുത്തണമായിരുന്നെന്ന് വ്യോമയാന വിദഗ്ധൻ ക്യാപ്റ്റൻ അമിത് സിംഗ് പറഞ്ഞതായി എന്‍ഡിടിവി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.
റെംഡിസിവിറുമായി വന്ന വിമാനം ലാൻഡിങ്ങിനിടെ തെന്നിമാറിയ സംഭവം, പൈലറ്റിന് 85 കോടിയുടെ ബിൽ!
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആൻറി വൈറൽ മരുന്നായ റെംഡിസിവിറുമായി വന്ന മധ്യപ്രദേശ് സർക്കാരിന്റെ(Madhya Pradesh government) വിമാനം ലാൻഡിങ്ങിനിടെ റൺവേയിൽ തെന്നിമാറിയിരുന്നു. സംഭവത്തിൽ, പൈലറ്റി(Pilot)ന് സംസ്ഥാന സർക്കാർ 85 കോടി രൂപയുടെ ബിൽ കൈമാറി. ക്രാഷ് ലാൻഡ് ചെയ്ത് വിമാനത്തിന് കേടുപാടുകൾ വരുത്തി എന്ന കുറ്റത്തിനാണ് സർക്കാർ ഈ ഭീമമായ തുക അടക്കാൻ പൈലറ്റിനോട് ആവശ്യപ്പെട്ടത്. ഗ്വാളിയോറിലെ മഹാരാജ്പുര വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടയിലാണ് അപകടം ഉണ്ടായത്.
കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിറലിൽ കുറവുണ്ടായതിന് പിന്നാലെയാണ് മരുന്ന് എത്തിക്കാനായി വിമാനങ്ങളുടെ സേവനം ഉപയോഗിച്ചത്. രോഗികളുടെ സാമ്പിളുകളും, രോഗികളെ ചികിത്സിക്കാൻ ആവശ്യമായ മരുന്നുകളും കൊണ്ടുപോകുകയായിരുന്നു വിമാനം. സാങ്കേതിക കാരണങ്ങളാലാണ് വിമാനം റൺവേയിൽ തെന്നിമാറിയത്. അപകടത്തിൽ പൈലറ്റ് മസീദ് അക്തർ, സഹപൈലറ്റ് ശിവ് ജയ്‌സ്വാൾ, നയബ് തഹസിൽദാർ ദിലീപ് ദ്വിവേദി എന്നിവരുൾപ്പെടെ മൂന്ന് പേർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. എന്നിട്ടും മരുന്നുകൾ സുരക്ഷിതമായി എത്തിക്കാൻ അവർക്ക് കഴിഞ്ഞു. മഹാമാരിയുടെ സമയത്ത് തങ്ങളുടെ ജീവൻ പോലും അപകടത്തിലാക്കി മരുന്നുകൾ എത്തിച്ച ക്യാപ്റ്റൻ മസീദ് അക്തറിനെയും, സഹപൈലറ്റിനെയും 'കൊവിഡ് യോദ്ധാക്കൾ' എന്നാണ് വിളിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള ബീച്ച് ക്രാഫ്റ്റ് കിംഗ് എയർ ബി 250 ജിടി വിമാനമാണ് അഹമ്മദാബാദിൽ നിന്ന് ഗ്വാളിയോറിലേക്ക് റെംഡെസിവിറിന്റെ 71 പെട്ടികളുമായി യാത്ര ചെയ്തത്. സംഭവത്തിൽ വിശദമായി തന്നെ അന്വേഷണം നടന്നു. തുടർന്ന്, കഴിഞ്ഞയാഴ്ചയാണ് ക്യാപ്റ്റൻ മസീദ് അക്തറിന് മധ്യപ്രദേശ് സർക്കാർ കുറ്റപത്രം കൈമാറിയത്. അതിൽ, 60 കോടിയോളം രൂപ വിലവരുന്ന വിമാനം അപകടത്തിൽ തകർന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. മറ്റ് സ്വകാര്യ ഓപ്പറേറ്റർമാരിൽ നിന്ന് വിമാനം വാടകയ്‌ക്കെടുക്കേണ്ടി വന്നതിനെ തുടർന്ന് 25 കോടി രൂപ കൂടി ചെലവായെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം നിർബന്ധിത ഇൻഷുറൻസ് പ്രോട്ടോക്കോളുകൾ പിന്തുടരാതെയാണ് സംസ്ഥാന സർക്കാർ വിമാനം പറത്താൻ അനുവദിച്ചതെന്നും ഒരാരോപണമുണ്ട്. ഇൻഷുറൻസ് പ്രോട്ടോക്കോളുകൾ പാലിച്ചിരുന്നെങ്കിൽ, വിമാനം തകർന്നിരുന്നാലും സംസ്ഥാന സർക്കാരിന് അതിന്റെ വില തിരികെ ലഭിക്കുമായിരുന്നു എന്ന് വ്യോമയാന വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഏകദേശം 27 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള വ്യക്തിയാണ് ക്യാപ്റ്റൻ അക്തർ.
തന്റെ അശ്രദ്ധമൂലമാണ് ഈ കനത്ത നഷ്ടം ഉണ്ടായതെന്ന ആരോപണം പൈലറ്റ് നിഷേധിച്ചു. ഗ്വാളിയോർ വിമാനത്താവളത്തിൽ സ്ഥാപിച്ചിരുന്ന അറസ്റ്റർ ബാരിയറാണ് വിമാനം തകരാൻ കാരണമായതെന്നും, അത്തരമൊന്ന് അവിടെയുള്ളതായി എയർ ട്രാഫിക് കൺട്രോളർ (എടിസി) തന്നെ അറിയിച്ചില്ലെന്നും അക്തർ പറഞ്ഞു. മെയ് മാസത്തിൽ, ഇന്ത്യയുടെ സിവിൽ ഏവിയേഷൻ റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അക്തറിന്റെ വിമാന ലൈസൻസ് ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. ഇപ്പോൾ എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയും കേസ് അന്വേഷിക്കുന്നുണ്ട്.