വന്ദേ ഭാരതും സില്‍വര്‍ ലൈനും തമ്മില്‍, ഇതാ അറിയേണ്ടതെല്ലാം
ഇതാ രണ്ട് പദ്ധതികളെയും നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദേശം ഒന്നു താരതമ്യം ചെയ്‍ത് നോക്കാം
കേരളത്തിലേക്ക് വന്ദേഭാരത് എത്തിയത് ആവേശത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വന്ദേഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം, ട്രെയിൻ സമയം, നിരക്ക്, സ്പീഡ് എന്നിവയിലൊന്നും അന്തിമ തീരുമാനമായിട്ടില്ല. കൂടുതൽ വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവരാനുണ്ട്. അതേസമയം വന്ദേ ഭാരതിന്‍റെ വരവോടെ കേരളത്തിന്റെ സ്വന്തം പദ്ധതിയായ സില്‍വര്‍ ലൈൻ അഥവാ കെ റെയിലും ചര്‍ച്ചയായിരിക്കുന്നു. വന്ദേ ഭാരതാണോ അതോ സില്‍വര്‍ ലൈനാണോ മികച്ചത് എന്ന രീതിയിലാണ് ചര്‍ച്ചകള്‍. ഇതാ രണ്ട് പദ്ധതികളെയും നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഏകദേശം ഒന്നു താരതമ്യം ചെയ്‍ത് നോക്കാം
വന്ദേഭാരത്
വേഗം: 66.80 മുതൽ 68.32 കി.മീ.
യാത്രാസമയം: തിരുവനന്തപുരം–കണ്ണൂർ 7.5 മണിക്കൂർ
സ്റ്റോപ്പ്: കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, തിരൂർ, കോഴിക്കോട്
സീറ്റ്: 1128
ടിക്കറ്റ് നിരക്ക്: 1000–2100 രൂപ
സർവീസുകൾ: ഒരു ദിശയിലേക്കു രണ്ടെണ്ണം
ചരക്കു നീക്കം: സാധ്യമല്ല
സംസ്ഥാന സർക്കാരിനു ചെലവ്: പൂജ്യം
ഏറ്റെടുക്കേണ്ട ഭൂമി: പൂജ്യം
സിൽവർലൈൻ
വേഗം: 200 കി.മീ, ശരാശരി 135 കി.മീ.
യാത്രാസമയം: തിരുവനന്തപുരം– കണ്ണൂർ 3.19 മണിക്കൂർ
സ്റ്റോപ്പ്: കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, കൊച്ചി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്,
സീറ്റ്: 675
ടിക്കറ്റ് നിരക്ക്: 1200–1500 രൂപ
സർവീസുകൾ: ഒരു ദിശയിലേക്കു 18
ചരക്കു നീക്കം: റോ–റോ സർവീസ്
സംസ്ഥാന സർക്കാരിനു ചെലവ്: 63,940 കോടി രൂപ
ഏറ്റെടുക്കേണ്ട ഭൂമി: 1385 ഹെക്ടർ
ചുരുക്കത്തില്‍ സിൽവർലൈനിന്റെ മുതൽ മുടക്ക് 63,940 കോടി രൂപയാണെങ്കിൽ വന്ദേഭാരതിൽ സംസ്ഥാന സർക്കാരിനു പണച്ചെലവില്ല. കടവുമെടുക്കേണ്ട. പുതിയ റെയിൽപാത നിർമിക്കേണ്ട എന്നതിനാൽ ഭൂമി ഏറ്റെടുക്കേണ്ടി വരികയുമില്ല.