വില 1.35 കോടി കവിയും, ടാറ്റയുടെ സ്വന്തം ബ്രിട്ടീഷ് കരുത്തനെ സ്വന്തമാക്കി ആസിഫ് അലി!
ഡിഫൻഡറിന്റെ ഉയർന്ന വകഭേദമായ ഡിഫൻഡർ എച്ച്എസ്ഇ ആണ് ആസിഫ് അലി സ്വന്തമാക്കിയത് എന്നും കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഷോറൂമില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
ഐക്കണിക്ക് വാഹന ബ്രാന്‍ഡായ ലാന്‍ഡ് റോവറിന്റെ കിടിലന്‍ എസ്‍യുവി ലാൻഡ് റോവർ ഡിഫൻഡർ സ്വന്തമാക്കി മലയാളത്തിന്‍റെ പ്രിയ താരം ആസിഫ് അലി. ഡിഫൻഡറിന്റെ ഉയർന്ന വകഭേദമായ ഡിഫൻഡർ എച്ച്എസ്ഇ ആണ് ആസിഫ് അലി സ്വന്തമാക്കിയത് എന്നും കൊച്ചിയിലെ ജഗ്വാർ ലാൻഡ് റോവർ ഷോറൂമില്‍ നിന്നാണ് അദ്ദേഹം വാഹനം വാങ്ങിയത് എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 1.35 കോടി രൂപയാണ് വാഹനത്തിന്റെ എക്സ്ഷോറൂം വില.
മൂന്നു ലീറ്റർ ഡീസൽ എൻജിനാണ് ഡിഫൻഡർ എച്ച്എസ്ഇ മോഡലിന് കരുത്ത് പകരുന്നത്. 221 കിലോവാട്ട് കരുത്തുള്ള എസ്‍യുവി പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം 7 സെക്കൻഡിലെത്തും. 191 കിലോമീറ്ററാണ് വാഹനത്തിന്‍റെ ഉയർന്ന വേഗം.
തകര്‍ത്തത് ജോജുവിന്‍റെ പുത്തന്‍ ഡിഫന്‍ഡര്‍, രക്ഷകനായത് സിഐ!
ഡിഫൻഡർ എന്നാല്‍
ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാൻഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫൻഡർ. പതിറ്റാണ്ടുകളായി നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം നീണ്ട 67 വർഷത്തെ സേവനം അവസാനിപ്പിച്ച് 2016ൽ വിടവാങ്ങി. എന്നാല്‍ ഒരു ഇടവേളയ്ക്ക് ശേഷം 2019-ല്‍ ആഗോള വിപണിയില്‍ വീണ്ടും വാഹനം തിരികെ എത്തി. മുമ്പ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്പടിയിലാണ് ഈ വാഹനം എത്തിയത്. ലാന്‍ഡ് റോവറിന്റെ പുതുതലമുറ ഡി7എക്സ് ആര്‍ക്കിടെക്ച്ചറില്‍ മോണോകോക്ക് ഷാസിയിലാണ് ഡിഫന്‍ഡറിന്റെ രണ്ട് പതിപ്പുകളും ഒരുങ്ങിയിട്ടുള്ളത്. ത്രീ ഡോര്‍, ഫൈവ് ഡോര്‍ പതിപ്പുകളിലായി ബെയ്സ്, എസ്, എസ്.ഇ, എച്ച്.എസ്.ഇ, ഫസ്റ്റ് എഡിഷന്‍ എന്നീ അഞ്ച് വകഭേദങ്ങളിലാണ് ഈ വാഹനം പുറത്തിറങ്ങിയിട്ടുള്ളത്.
5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. വാഹന ഭാഗങ്ങൾ വിദേശത്ത് തന്നെയാണ് നിർമ്മിക്കപെട്ടത്.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിനുള്ളത്. 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഓവർ ദി എയർ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നാല് സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ ഫീച്ചറുകളുമുണ്ട് വാഹനത്തിന്.
ടാറ്റയുടെ പുതിയ ബ്രിട്ടീഷ് വണ്ടിയുടെ പേറ്റന്‍റ് വിവരങ്ങള്‍ ചോര്‍ന്നു!
2022 ഡിഫന്‍ഡര്‍ 130
ഡിഫെൻഡർ 90, ഡിഫെൻഡർ 110 എന്നിവയ്‌ക്കൊപ്പം, ഡിഫൻഡർ 130നെ 2022 ജൂണ്‍ മാസത്തിലാണ് ലാൻഡ് റോവർ അവതരിപ്പിച്ചത്. എട്ട് യാത്രക്കാർക്ക് വരെ സുഖമായി യാത്ര ചെയ്യാവുന്നതും സാഹസിക യാത്രകൾക്ക് അനുയോജ്യമായ തരത്തിലുമാണ് പുതിയ ഡിഫൻഡർ 130 സജ്ജീകരിച്ചിരിക്കുന്നത്. എട്ട് സീറ്റുകളുള്ള പുതിയ ഡിഫെൻഡർ 130 എസ്ഇ, എച്ച്എസ്ഇ, എക്സ്-ഡൈനാമിക്, എക്സ് സ്പെസിഫിക്കേഷനുകളിൽ ലഭ്യമാകും. ആദ്യ പതിപ്പ്. ഉയർന്ന ശേഷിയുള്ള ഓഫ് റോഡർ 73,895 പൗണ്ട് (72.3 ലക്ഷം രൂപ) വിലയിലാണ് പുറത്തിറക്കിയിരിക്കുന്നത്.
എക്സ്റ്റീരിയർ, ഇന്റീരിയർ ഡിസൈൻ മെച്ചപ്പെടുത്തലുകളും സാങ്കേതികവിദ്യകളും പുതിയ ഡിഫൻഡർ 130-നെ വ്യത്യസ്തമാക്കുന്നു. നിലവിലുള്ള ബ്രൈറ്റ് പാക്കിന് പുറമെ ലഭ്യമായ എക്സ്റ്റൻഡഡ് ബ്രൈറ്റ് പായ്ക്ക് എക്സ്റ്റീരിയറിനെ കൂടുതൽ വിശാലവും മനോഹരവുക്കുന്ന തരത്തിലുള്ളതാണ്. മൂന്ന് നിര ഇരിപ്പിടങ്ങളിലും ഓരോ യാത്രക്കാർക്കും സൗകര്യപ്രദമായി യാത്ര ചെയ്യാനുള്ള സൗകര്യങ്ങളും ഇന്റീരിയറിൽ ഒരുക്കിയിട്ടുണ്ട് കൂടാതെ ഇന്റീരിയർ ഡിസൈനിൽ പുതിയ നിറങ്ങളും മെറ്റീരിയൽ ഓപ്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. വലിയ 28.95 സെന്റീമീറ്റർ (11.4) പിവി പ്രോ ടച്ച്‌സ്‌ക്രീൻ, സ്റ്റാൻഡേർഡ് ഇലക്‌ട്രോണിക് എയർ സസ്പെൻഷൻ, ക്യാബിൻ എയർ പ്യൂരിഫിക്കേഷൻ പ്ലസ് എന്നീ സാങ്കേതിക വിദ്യകളും പുത്തൻ ഡിഫൻഡർ 130 ൽ ഉണ്ടെന്ന് കമ്പനി പറയുന്നു.
കേരളത്തില്‍ 'തകര്‍ക്കപ്പെട്ട' വിവാദ വണ്ടി തമിഴ്‍നാട്ടില്‍ സൂപ്പര്‍താരം; കാരണം ഇതാണ്!
ഡ്രൈവ്ട്രെയിൻ ഓപ്ഷനുകളെ സംബന്ധിച്ചിടത്തോളം, ഡിഫൻഡർ 130-ന് ലാൻഡ് റോവർ ഒരു ടൺ വേരിയന്റുകൾ വാഗ്ദാനം ചെയ്യുന്നു. പെട്രോൾ വേരിയന്റുകളിലെ ഓപ്ഷനുകളിൽ P300 - 3.0-ലിറ്റർ ആറ് സിലിണ്ടർ, MHEV 300PS-ഉം 470Nm ടോർക്കും 1,500-4,250 rpm-ലും P.40 rpm-ലും ഉത്പാദിപ്പിക്കുന്നു. -ലിറ്റർ ആറ് സിലിണ്ടർ, 2,000-5,000 ആർപിഎമ്മിൽ MHEV 400PS, 550Nm ടോർക്കും. അതേസമയം, ഡീസൽ ഓപ്ഷനുകളിൽ D250 - 3.0-ലിറ്റർ ആറ് സിലിണ്ടർ, MHEV, 1,250-2,250 rpm-ൽ 250PS, 600Nm ടോർക്ക്, അല്ലെങ്കിൽ D300 - 3.0-ലിറ്റർ ആറ് സിലിണ്ടർ, MHEV- 300PS-201m, 50torque-000-2,000 ടോർ. ലാൻഡ് റോവറിന്റെ ഇന്റലിജന്റ് ഓൾ-വീൽ ഡ്രൈവ് (iAWD) സിസ്റ്റവും എട്ട് സ്പീഡ് ZF ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സ്റ്റാൻഡേർഡായി എല്ലാ ഡിഫൻഡർ 130-ലും സജ്ജീകരിച്ചിരിക്കുന്നു.