ബൈക്കിനെ ഇടിച്ചുതെറിപ്പിച്ച് പാഞ്ഞ ടൊയോട്ടയെ റോഡിലെ കുഴി കുടുക്കി, പിന്നെ സംഭവിച്ചത്..!
റോഡിലെ ഗട്ടറില്‍ വീണ് പഞ്ചറായതിനെ തുടര്‍ന്ന് കുടുങ്ങിയ കാര്‍ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
ബൈക്ക് യാത്രികരെ ഇടിച്ചു വീഴ്‍ത്തയ ശേഷം നിര്‍ത്താതെ പാഞ്ഞ കാറിനെ കുടുക്കി റോഡിലെ കുഴി. റോഡിലെ ഗട്ടറില്‍ വീണ് പഞ്ചറായതിനെ തുടര്‍ന്ന് കുടുങ്ങിയ കാര്‍ ഡ്രൈവറെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കോട്ടയത്താണ് കഴിഞ്ഞ ദിവസം രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. രാത്രി രാത്രി എട്ടു മണിയോടെ കോട്ടയം - കുമരകം റോഡിൽ വായനശാലക്കവലയിൽ വച്ചാണ് അപകടം. ബൈക്ക് യാത്രക്കാരായ ദമ്പതികളെ ഇടിച്ചിട്ട ശേഷം ടൊയോട്ട കാര്‍ അമിതവേഗതയില്‍ നിർത്താതെ പായുകയായിരുന്നു. കാർ കുമരകം ഭാഗത്തു നിന്നു കോട്ടയത്തേക്കും ബൈക്ക് യാത്രക്കാർ കുമരകത്തേക്കും പോകുകയായിരുന്നു.
പുണ്യനദിയിലൂടെ അര്‍ദ്ധനഗ്നനായി ബൈക്കോടിച്ച് യുവാവ്, എട്ടിന്‍റെ പണിയുമായി പൊലീസ്!
നാട്ടുകാര്‍ വാഹനത്തിന്‍റെ പിന്നാലെ പാഞ്ഞു. വേഗത്തിൽ പോയ കാർ അയ്യമാത്ര പാലത്തിൽ പടിഞ്ഞാറുള്ള റോഡിലെ കുഴിയിൽ വീഴുകയായിരുന്നു. ഇതോടെ വാഹനത്തിന്‍റെ ടയര്‍ പഞ്ചറായി. പിന്നാലെ പാഞ്ഞെത്തിയ നാട്ടുകാർ കാർ ഡ്രൈവറെ കയ്യോടെ പിടികൂടി. പരിക്കേറ്റ ദമ്പതികളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ കാലുകൾക്കു പരുക്കുണ്ട്. കാർ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
"ആരോടും ഇങ്ങനൊന്നും ചെയ്യരുത്.." കുഞ്ഞന്‍ കാറിനു മുകളിലൂടെ കയറിയിറങ്ങി എസ്‍യുവി!
എസ്‌യുവികളുടെയും ക്രോസ് ഓവറുകളുടെയും ഡ്രൈവർമാർ പലപ്പോഴും വാഹനത്തിന്‍റെ ഉയർന്ന ഇരിപ്പിടം അവരുടെ ഇത്തരം വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ഒരു പ്രധാന കാരണമായി ഉന്നയിക്കുന്നു. എന്നാൽ ഉയരത്തിൽ ഇരിക്കുമ്പോൾ അതിന്റെ ഗുണങ്ങളോടൊപ്പം, കാൽനടയാത്രക്കാരെയും സൈക്കിൾ യാത്രക്കാരെയും ചെറിയ കാറുകളെയുമൊക്കെ ചില സാഹചര്യങ്ങളിൽ കാണാൻ ബുദ്ധിമുട്ടാണ് എന്നത് മറ്റൊരു വശമാണ്. ഇത്തരത്തിലുള്ള കാഴ്‍ച്ചകുറവ് മൂലമോ അശ്രദ്ധ മൂലമോ സംഭവിച്ച ഒരു അപകടത്തിന്‍റെ അമ്പരപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.
ഈ ദൃശ്യങ്ങളില്‍ ഒരു കുഞ്ഞന്‍ കാറിനു മുകളിലൂടെ കയറിയിറങ്ങുകയാണ് ഒരു എസ്‍യുവി. കാലിഫോർണിയയിലെ ഗ്ലെൻഡേലിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു റോഡ് അപകട വീഡിയോയില്‍ ആണ് ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്ളതെന്ന് കാര്‍സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
അമ്മ മരിച്ച ദു:ഖം, 1.3 കോടിയുടെ കാര്‍ പുഴയില്‍ ഒഴുക്കി യുവാവ്!
പ്രദേശത്തെ റോഡരികിലെ ഒരു വീടിന്റെ സുരക്ഷാ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഒരു കറുത്ത ഫോർഡ് എക്സ്പ്ലോറർ റോഡിലൂടെ സഞ്ചരിക്കുന്നതും നിരവധി കാറുകൾക്കിടയിലൂടെ കടന്നുപോകുന്നതും കാണിച്ചുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. എക്സ്പ്ലോറർ പിന്നീട് ഒരു ചെറിയ കവലയില്‍ എത്തുന്നു. അപ്പോള്‍ ഒരു നീല ഷെവർലെ C4 കോർവെറ്റ് അതിരെ വരുന്നു. ഫോര്‍ഡ് എക്സ്പ്ലോറര്‍ വന്നുകൊണ്ടിരുന്ന അതേ റോഡിലേക്ക് അതായത് വലത് ഭാഗത്തേക്ക് ഷെവർലെ C4 കോർവെറ്റും തിരിയാൻ ശ്രമിക്കുന്നു.
ഈ സമയം ഫോർഡ് എക്സ്‍പ്ലോറര്‍ ഷെവർലെ C4 കോർവെറ്റിന്‍റെ പാതയിലേക്ക് തിരിയാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഫോര്‍ഡിന്‍റെ ഡ്രൈവർ കോർവെറ്റിനെ ശ്രദ്ധിക്കുന്നതിൽ പരാജയപ്പെട്ടത് മൂലം ആകണം, കുഞ്ഞന്‍ കാറിന്‍റെ മുന്‍വശത്ത് കൂടി എക്സ്പ്ലോററിന്‍റെ ഇടുഭാഗം കയറിയിറങ്ങുന്നു. ഷെവർലെ C4 കോർവെറ്റിന്‍റെ മുൻവശത്തേക്ക് കയറി സ്‌പോർട്‌സ് കാറിന്റെ മുഴുവൻ മുകളിലൂടെയും കയറിയാണ് ഫോര്‍ഡ് എസ്‍യുവി താഴേക്ക് ഇറങ്ങിയത്. എക്സ്പ്ലോററിന്റെ ചക്രങ്ങൾ ഏകദേശം കോർവെറ്റിന്റെ ഷോൾഡർ ലൈനിനെ പിന്തുടരുന്നതും ഡ്രൈവറുടെ സൈഡ് വിൻഡോ തകരുന്നതും വ്യക്തമാണ്. അതേസമയം കോർവെറ്റിന് എത്രമാത്രം കേടുപാടുകൾ സംഭവിച്ചുവെന്ന് പറയാൻ പ്രയാസമാണ്.
കോയമ്പത്തൂര്‍ റോഡിലെ ക്യാമറയില്‍ കുടുങ്ങി ഇന്നോവയുടെ ചേട്ടന്‍, വിലയില്‍ ഞെട്ടി വാഹനലോകം!
എക്സ്പ്ലോററിന്റെ ഡ്രൈവർ എങ്ങനെയാണ് ഷെവർലെ C4 കോർവെറ്റിനെ ഇത്രയധികം കാണാതായത് എന്ന് വിശദീകരിക്കാൻ ബുദ്ധിമുട്ടാണെന്നും കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നിരുന്നാലും, സൂക്ഷ്‌മമായി പരിശോധിച്ചാൽ, അപകട സമത്ത് ഫോര്‍ഡ് എക്സ്‍പ്ലോററിന്‍റെ ഡ്രൈവർ മൊബൈല്‍ ഫോൺ പിടിച്ച് അതിൽ ടൈപ്പ് ചെയ്യുകയോ അല്ലെങ്കിൽ ഫോമില്‍ സംസാരിക്കുകയോ ചെയ്യുകയായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് അവരുടെ ശ്രദ്ധ റോഡിൽ നിന്ന് അകറ്റാനും അപകടം ഉണ്ടാക്കാനും ഇടയാക്കി എന്നും കാര്‍ സ്‍കൂപ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു.