മഹാരാഷ്‍ട്ര മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ഇന്നോവയുടെ വല്ല്യേട്ടനും, വില മൂന്നുകോടി!

അതേസമയം ഇത് ഔദ്യോഗിക കാറാണോ സ്വകാര്യ കാറാണോ എന്ന് വ്യക്തമല്ല. 

A Lexus LX570 found in Maharashtra Chief Minister Eknath Shindes  convoy

ഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പുതിയ കാർ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ജാപ്പനീസ് വാഹന ബ്രാൻഡായ ടൊയോട്ടയുടെ ആഡംബര ബ്രാൻഡായ ലെക്‌സസിന്‍റെ LX570 എസ്‌യുവിയാണ് ഏകനാഥ് ഷിൻഡെയുടെ പുതിയ കാര്‍ എന്ന് കാര്‍ടോക്ക് ഡോട്ട് കോം  റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകനാഥ് ഷിൻഡെയുടെ വാഹനവ്യൂഹത്തിൽ, വെള്ള നിറത്തിലുള്ള ലെക്സസ് എൽഎക്സ് 570 ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ പുതിയൊരു കൂട്ടിച്ചേർക്കലാണിത്. അതേസമയം ഇത് ഔദ്യോഗിക കാറാണോ സ്വകാര്യ കാറാണോ എന്ന് വ്യക്തമല്ല. മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ തന്റെ സ്വന്തം മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസിലാണ് യാത്ര ചെയ്യുന്നത്.

ദില്ലി കീഴടക്കുമോ ഇന്നോവ മുതലാളി? എത്തുന്നത് വമ്പൻ പ്ലാനുകളുമായി!

ഏകനാഥ് ഷിൻഡെയുടെ വാഹനവ്യൂഹത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങളിലാണ് ലെക്സസ് എൽഎക്സ് 570 ആണ് മന്ത്രി സഞ്ചരിക്കുന്ന പ്രധാന വാഹനമായി കാണിക്കുന്നത്. ടൊയോട്ടയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു ജാപ്പനീസ് ആഡംബര കാർ നിർമ്മാതാക്കളായ ലെക്സസിന്‍റെ മുൻനിര ഓഫറാണ് ലെക്സസ് എൽഎക്സ് 570.  5.7 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് V8 പെട്രോൾ എഞ്ചിനും 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായി വന്ന മുൻനിര ലെക്സസ് എസ്‌യുവിയുടെ ഏക വകഭേദം ലെക്സസ് എൽഎക്സ് 570 ആണ്. അതേ 8-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉള്ള LX 470d വേരിയന്റിൽ 4.5 ലിറ്റർ V8 ഡീസൽ സഹിതം ലെക്‌സസ് എൽഎക്‌സും ലഭ്യമാണ്. മിക്ക അവസരങ്ങളിലും, ഒരു ലാൻഡ് ക്രൂയിസർ LC200 ആയിരുന്നു വാഹനവ്യൂഹം നയിച്ചിരുന്നത്. വെള്ള നിറത്തിലുള്ള പൈലറ്റ് കാർ ഏകനാഥ് ഷിൻഡെയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണ്. ഇന്ത്യയിലും ലോകമെമ്പാടുമുള്ള നിരവധി രാഷ്ട്രീയക്കാരുടെ ആദ്യ ചോയ്‌സാണ് ലാൻഡ് ക്രൂയിസർ. കൂറ്റൻ എസ്‌യുവി അതിന്റെ വിശ്വാസ്യതയ്ക്കും തീർച്ചയായും അതിന്റെ റോഡ് സാന്നിധ്യത്തിനും പേരുകേട്ടതാണ്.

ഇന്ത്യയിൽ, ലാൻഡ് ക്രൂയിസർ LC200 ന്റെ ഡീസൽ പതിപ്പ് മാത്രമാണ് ടൊയോട്ട വാഗ്ദാനം ചെയ്‍തത്. ഈ ലാൻഡ് ക്രൂയിസറിന് കരുത്തേകുന്നത് 4.5 ലിറ്റർ V8 ഡീസൽ എഞ്ചിനാണ്. അത് പരമാവധി 261 PS കരുത്തും 650 Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്നു. 6 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രാൻസ്‍മിഷൻ. ക്രാൾ കൺട്രോൾ, മൾട്ടി-ടെറൈൻ സെലക്ട്, ടൊയോട്ട എ-ട്രാക്ക് ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, മൾട്ടി-ടെറൈൻ മോണിറ്റർ തുടങ്ങിയവ പോലുള്ള പ്രവർത്തനങ്ങൾ ലഭിക്കുന്ന ഒരു മുഴുവൻ സമയ 4WD സിസ്റ്റമാണിത്. 

മൈലേജ് പെരുപ്പിച്ച് കാണിച്ചു, വാഹനഭീമന് കോടികളുടെ പിഴ!

ഇന്ത്യൻ കാർ വിപണിയില്‍ ലഭ്യമായ ഐക്കണിക് ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ കൂടുതൽ ആഡംബരവും വൻതോതിൽ പരിഷ്‍കരിച്ചതുമായ പതിപ്പായിരുന്നു ലെക്‌സസ് എൽഎക്‌സ്. അത് ഉടൻ തന്നെ പുതിയ തലമുറ രൂപത്തിൽ വീണ്ടും വിപണിയിൽ എത്താൻ പോകുകയാണ്. 2023-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ പ്രവേശിക്കാൻ പോകുന്ന ലെക്‌സസ് എൽഎക്‌സിന്റെ ഏറ്റവും പുതിയ പതിപ്പ്, ഏക എൽഎക്‌സ് 500ഡി വേരിയന്റിലാണ് വാഗ്‍ദാനം ചെയ്യുന്നത്. 305 bhp കരുത്തും 700 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 10-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്ന 3.3 ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് V6 ഡീസൽ എഞ്ചിനാണ് ലെക്‌സസ് LX-ന്റെ ഈ പ്രത്യേക വേരിയന്റിന് കരുത്തേകുന്നത്. പുതിയ ടൊയോട്ട ലാൻഡ് ക്രൂയിസറും വി8 പെട്രോൾ എഞ്ചിനിൽ ഇന്ത്യയിലേക്ക് എത്തും. 

Latest Videos
Follow Us:
Download App:
  • android
  • ios