ഹോണ്ടയുടെ പുതിയ യൂണികോൺ പുറത്തിറക്കി

പുതിയ ഹോണ്ട യൂണികോണിന് ക്രോം അലങ്കാരങ്ങളോടുകൂടിയ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത മുഖവും ലഭിക്കും. ബാക്കിയുള്ള സ്റ്റൈലിംഗ് നിലവിലെ മോഡലിന് സമാനമാണ്.

2025 Honda Unicorn launched

ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‍കൂട്ടർ ഇന്ത്യ 2025 യൂണികോൺ മോട്ടോർസൈക്കിൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 1,19,481 രൂപയാണ് ഇതിൻ്റെ എക്‌സ് ഷോറൂം വില. ഈ മോട്ടോർസൈക്കിൾ ഇപ്പോൾ വരാനിരിക്കുന്ന OBD2B മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്. നിരവധി പുതിയ ഫീച്ചറുകൾ ഈ ബൈക്കിൽ കമ്പനി ചേർത്തിട്ടുണ്ട്. ഇപ്പോൾ പുതിയ ഹോണ്ട യൂണികോണിന് ക്രോം അലങ്കാരങ്ങളോടുകൂടിയ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾക്കൊപ്പം അപ്‌ഡേറ്റ് ചെയ്ത മുഖവും ലഭിക്കും. ബാക്കിയുള്ള സ്റ്റൈലിംഗ് നിലവിലെ മോഡലിന് സമാനമാണ്.

ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഇക്കോ ഇൻഡിക്കേറ്റർ, സർവീസ് ഡ്യൂ ഇൻഡിക്കേറ്റർ തുടങ്ങിയ നിരവധി വിശദാംശങ്ങൾ കാണിക്കുന്ന പൂർണ്ണമായ ഡിജിറ്റൽ ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ ഇതിന് ഉണ്ട്. യുഎസ്ബി ടൈപ്പ്-സി ചാർജിംഗ് പോർട്ടും ഇതിലുണ്ട്. നിങ്ങൾക്ക് മൂന്ന് കളർ ഓപ്ഷനുകളിൽ ഈ ബൈക്ക് വാങ്ങാൻ കഴിയും. ഇതിൽ പേൾ ഇഗ്നിയസ് ബ്ലാക്ക്, മാറ്റ് ആക്സിസ് ഗ്രേ മെറ്റാലിക്, റേഡിയൻ്റ് റെഡ് മെറ്റാലിക് നിറങ്ങൾ ഉൾപ്പെടുന്നു. പഴയ പേൾ സൈറൺ ബ്ലൂ പെയിൻ്റ് സ്കീം നിർത്തലാക്കി.

2025 ഹോണ്ട യൂണികോണിന് കരുത്തേകുന്നത് ഒബിഡി2ബി ചട്ടങ്ങൾക്ക് അനുസൃതമായ 162.71 സിസി, സിംഗിൾ സിലിണ്ടർ എഞ്ചിനാണ്. പഴയ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ മോട്ടോർ 13 ബിഎച്ച്പി കരുത്തും 14.58 എൻഎം ടോർക്കും സൃഷ്ടിക്കുന്നു. എഞ്ചിൻ 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. ഈ അപ്‌ഡേറ്റുകൾക്കൊപ്പം, 2025 യൂണികോണിൻ്റെ വില 8,180 രൂപ വർദ്ധിച്ചു. 1,11,301 രൂപയായിരുന്നു പഴയ മോഡലിൻ്റെ എക്‌സ് ഷോറൂം വില. ടിവിഎസ് അപ്പാച്ചെ RTR 160 , ബജാജ് പൾസർ 150 , ബജാജ് പൾസർ P150 , ബജാജ് അവഞ്ചർ 160, യമഹ FZ-Fi തുടങ്ങിയ മോഡലുകളാണ് 2025 ഹോണ്ട യൂണികോണിൻ്റെ മുഖ്യ എതിരാളികൾ . 

രണ്ട് ദശാബ്ദത്തിലേറെയായി യൂണികോൺ ഇന്ത്യൻ വിപണിയിൽ ഉണ്ടെന്നും 2025 യൂണികോൺ, നൂതന സവിശേഷതകൾ, പ്രായോഗികത, അപ്‌ഡേറ്റ് ചെയ്‌ത ഒബിഡി2ബി-കംപ്ലയൻ്റ് എഞ്ചിൻ തുടങ്ങിയ ശക്തമായ യുഎസ്‌പികളുമായി ഹോണ്ടയുടെ തെളിയിക്കപ്പെട്ട എഞ്ചിനീയറിംഗിനെ സംയോജിപ്പിക്കുന്നു എന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യയുടെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ യോഗേഷ് മാത്തൂർ പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios