പുതിയ ഹ്യൂണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ്, ഭാഗിക ദൃശ്യങ്ങൾ പുറത്ത്
ഇപ്പോഴിതാ ഈ വാഹനത്തിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. നിലവിലുള്ള വർണ്ണ പാലറ്റുകളിൽ ചേരാൻ സാധ്യതയുള്ള പുതിയ മെറൂൺ പെയിൻ്റ് സ്കീമുള്ള പ്രോട്ടോടൈപ്പ് ഭാഗികമായി മൂടിക്കെട്ടിയ നിലയിലാണെന്ന്
2024 സെപ്റ്റംബറിൽ വിപണിയിലെത്തുന്നതിന് മുന്നോടിയായി പുതിയ ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് അതിൻ്റെ അവസാന പരീക്ഷണ ഘട്ടങ്ങൾ നടത്തുകയാണ്. ഇപ്പോഴിതാ ഈ വാഹനത്തിന്റെ ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ പുറത്തുവന്നിരിക്കുന്നു. നിലവിലുള്ള വർണ്ണ പാലറ്റുകളിൽ ചേരാൻ സാധ്യതയുള്ള പുതിയ മെറൂൺ പെയിൻ്റ് സ്കീമുള്ള പ്രോട്ടോടൈപ്പ് ഭാഗികമായി മൂടിക്കെട്ടിയ നിലയിലാണെന്ന് ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാണിക്കുന്നു. മൂന്ന് നിരകളുള്ള എസ്‌യുവിയിൽ അൽപ്പം പുതുക്കിയ ഫ്രണ്ട് ഗ്രില്ലും ബമ്പറും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകൾ. ഹെഡ്‌ലാമ്പ് ക്ലസ്റ്ററുകൾ, DRL-കൾ, അലോയ് വീലുകൾ, റിയർ ബമ്പർ, ടെയിൽലാമ്പുകൾ എന്നിവയും നിലവിലെ മോഡലിൽ നിന്ന് വ്യത്യസ്തമായിരിക്കും.
അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിൻ്റെ ഇൻ്റീരിയർ ക്രെറ്റ എസ്‌യുവിയുമായി സാമ്യം പങ്കിടും. മൂന്ന് നിരകളുള്ള എസ്‌യുവിക്ക് രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളുള്ള ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണം ഉണ്ടായിരിക്കും. ഒന്ന് ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റമായും മറ്റൊന്ന് ഇൻസ്ട്രുമെൻ്റൽ പ്രവർത്തനത്തിനും. ഫീച്ചറുകളുടെ പട്ടികയിൽ വെൻ്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, പുതുതായി രൂപകല്പന ചെയ്ത ഡാഷ്ബോർഡ്, പുതിയ ട്രിംസ്/അപ്ഹോൾസ്റ്ററി എന്നിവയും ഉൾപ്പെടും.
ക്രെറ്റയ്ക്ക് സമാനമായി, 2024 ലെ ഹ്യുണ്ടായ് അൽകാസർ ഫെയ്‌സ്‌ലിഫ്റ്റ് ലെവൽ 2 ADAS (അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ട് വാഗ്ദാനം ചെയ്യും, ലെയിൻ ഫോളോവിംഗ് അസിസ്റ്റ്, ലെയ്ൻ കീപ്പ് അസിസ്റ്റ്, ലീഡിംഗ് വെഹിക്കിൾ ഡിപ്പാർച്ചർ അലേർട്ട്, ബ്ലൈൻഡ് സ്പോട്ട് കൂട്ടിയിടി മുന്നറിയിപ്പ്, ഫോർവേഡ് കൂട്ടിയിടി മുന്നറിയിപ്പ്, സറൗണ്ട് വ്യൂ മോണിറ്റർ, റിയർ ക്രോസ് ട്രാഫിക് കൂട്ടിയിടി ഒഴിവാക്കൽ സഹായം, ബ്ലൈൻഡ് സ്പോട്ട് വ്യൂ മോണിറ്റർ തുടങ്ങിയവ ഉൾപ്പെടെ 19 സുരക്ഷാ സവിശേഷതകൾ പുത്തൻ അൽക്കാസറിൽ ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
എഞ്ചിൻ നിലവിലേതുതന്നെ തുടരും.115 ബിഎച്ച്പി, 1.5 എൽ ഡീസൽ, 160 ബിഎച്ച്പി, 1.5 എൽ ടർബോ പെട്രോൾ എഞ്ചിനുകൾ തന്നെയാണ് പുതിയ ഹ്യുണ്ടായ് അൽകാസറും ഉപയോഗിക്കുക. ആദ്യത്തേത് 6-സ്പീഡ് മാനുവൽ, 7-സ്പീഡ് DCT ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി തുടരുമ്പോൾ, രണ്ടാമത്തേത് 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനിൽ ലഭ്യമാകും. എസ്‌യുവിക്ക് കംഫർട്ട്, ഇക്കോ, സ്‌പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളും സ്നോ, സാൻഡ്, മഡ് എന്നിങ്ങനെ മൂന്ന് ട്രാക്ഷൻ മോഡുകളും ഉണ്ടായിരിക്കും. 16.77 ലക്ഷം രൂപയ്ക്കും 21.28 ലക്ഷം രൂപയ്ക്കും എക്‌സ്‌ഷോറൂം വില പരിധിക്കുള്ളിൽ ലഭ്യമാകുന്ന ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിൻ്റെ വില നിലവിലുള്ള മോഡലിനേക്കാൾ അൽപ്പം കൂടുതലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.