ബജാജ് പൾസർ 220F പുറത്തിറക്കി, വില 1.40 ലക്ഷം

ഈ മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ എത്തിയെന്നും ഇതിന് 1.40 ലക്ഷം രൂപയാണ് വില എന്നുമാണ് റിപ്പോര്‍ട്ടുകൾ. പുതുക്കിയ പൾസർ 220F-ന് N160-ലും N250-ലും നൽകിയ ചില സൂക്ഷ്‍മമായ അപ്‌ഡേറ്റുകൾ ലഭിക്കുന്നു. 

2024 Bajaj Pulsar 220F spotted at dealership

ജാജ് ഇന്ത്യയിൽ പൾസർ 220F മോട്ടോർസൈക്കിളിനെ പരിഷ്‍കരിച്ചു. ഈ മോട്ടോർസൈക്കിൾ ഡീലർഷിപ്പുകളിൽ എത്തിയെന്നും ഇതിന് 1.40 ലക്ഷം രൂപയാണ് വില എന്നുമാണ് റിപ്പോര്‍ട്ടുകൾ. പുതുക്കിയ പൾസർ 220F-ന് N160-ലും N250-ലും നൽകിയ ചില സൂക്ഷ്‍മമായ അപ്‌ഡേറ്റുകൾ ലഭിക്കുന്നു. മോട്ടോർസൈക്കിളിൻ്റെ മെക്കാനിക്കൽ വശം പഴയതുപോലെ തന്നെ തുടരുന്നു. ബജാജ് പൾസർ 220F 2022-ൽ നിർത്തലാക്കിയതിന് ശേഷം 2023-ൽ വീണ്ടും അവതരിപ്പിക്കുകയായിരുന്നു.

ബജാജ് പൾസർ 220F-ന് കുറച്ച് പുതിയ ഗ്രാഫിക്സ് ലഭിക്കുന്നു. കൂടുതൽ ശക്തമായ '220' മോണിക്കറിനെ കാണാൻ കഴിയും. എൽസിഡി സ്‌ക്രീൻ ചേർത്തതാണ് മോട്ടോർസൈക്കിളിൻ്റെ പ്രധാന മാറ്റം. പഴയ സെമി-ഡിജിറ്റൽ ഡിസ്‌പ്ലേയ്ക്ക് പകരമാണ് പുതിയ സ്‌ക്രീൻ. പൾസർ 220F-ൽ വാഗ്ദാനം ചെയ്യുന്ന പുതിയ യൂണിറ്റ് പൾസർ N160-ൽ ഉള്ളതിന് സമാനമാണ്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഓഫറിലുണ്ട്. ഒരു ടേൺ-ബൈ-ടേൺ നാവിഗേഷൻ ഉണ്ട്.

സ്‌ക്രീൻ സവിശേഷതകൾ നിയന്ത്രിക്കാൻ ഒരു പുതിയ സ്വിച്ച് ഗിയർ ഉപയോഗിക്കുന്നു. സ്ക്രീനിന് തൊട്ടടുത്തായി ഒരു യുഎസ്ബി ചാർജിംഗ് സോക്കറ്റും ഉണ്ട്. പുതിയ അപ്‌ഡേറ്റുകൾ മോട്ടോർസൈക്കിളിൻ്റെ വില 2500 രൂപ വർധിപ്പിക്കുന്നു.

പുതുക്കിയ ബജാജ് പൾസർ 220F ൻ്റെ എഞ്ചിൻ പഴയതുപോലെ തന്നെ തുടരുന്നു. പുതുക്കിയ പൾസർ 220F-ൽ യഥാർത്ഥ 220cc ഇപ്പോഴും ലഭിക്കുന്നു. പുതിയ എഞ്ചിൻ പരമാവധി 20.4 എച്ച്‌പി കരുത്തും 18.5 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കും. മോട്ടോർ 5-സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. 2024-ൽ പോലും, ബജാജ് പൾസർ 220F ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പൾസർ മോഡലുകളിലൊന്നായി തുടരുന്നു. 2009ലാണ് മോട്ടോർസൈക്കിൾ അവതരിപ്പിച്ചത്.

Latest Videos
Follow Us:
Download App:
  • android
  • ios