ട്രാക്ഷൻ കൺട്രോളുമായി പുത്തൻ യമഹ എയ്‌റോക്‌സ് 155, അതും മോഹവിലയില്‍!
2023-ൽ, എയിറോക്സിന് സില്‍വറില്‍ ഒരു പുതിയ വർണ്ണ സ്‍കീം ലഭിക്കുന്നു. ഇതിനുപുറമെ, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെർമില്യൺ എന്നിങ്ങനെ മൂന്ന് കളർ സ്കീമുകളിൽ യമഹ എയ്റോക്സ് വിൽക്കുന്നു.
ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാൻഡായ യമഹ മോട്ടോർ ഇന്ത്യ എയ്‌റോക്‌സിന്റെ 2023 പതിപ്പ് പുറത്തിറക്കി. 1,42,800 രൂപയാണ് സ്‌കൂട്ടറിന്റെ ദില്ലി എക്‌സ്‌ഷോറൂം വില . 2023-ൽ, എയിറോക്സിന് സില്‍വറില്‍ ഒരു പുതിയ വർണ്ണ സ്‍കീം ലഭിക്കുന്നു. ഇതിനുപുറമെ, മെറ്റാലിക് ബ്ലാക്ക്, റേസിംഗ് ബ്ലൂ, ഗ്രേ വെർമില്യൺ എന്നിങ്ങനെ മൂന്ന് കളർ സ്കീമുകളിൽ യമഹ എയ്റോക്സ് വിൽക്കുന്നു. 2023 ലെ മറ്റൊരു വലിയ കൂട്ടിച്ചേർക്കൽ സ്കൂട്ടറുകളിലെ സെഗ്മെന്റ്-ആദ്യ സവിശേഷതയായ ട്രാക്ഷൻ കൺട്രോൾ സിസ്റ്റമാണ്.
യമഹ എയ്‌റോക്‌സ് ഇപ്പോൾ E20 ഇന്ധനത്തിന് അനുസൃതമാണ്. കൂടാതെ OBD-II സംവിധാനവും സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ, സ്കൂട്ടറിന് ഇപ്പോൾ ഒരു ഹസാർഡ് സ്വിച്ച് സ്റ്റാൻഡേർഡായി ലഭിക്കുന്നു. എൻജിനിൽ മാറ്റങ്ങളൊന്നുമില്ല. വേരിയബിൾ വാൽവ് ആക്ച്വേഷൻ (വിവിഎ) ഘടിപ്പിച്ച 155 സിസി ബ്ലൂ കോർ എഞ്ചിനുമായി ഇത് തുടരുന്നു. യമഹ R15-ൽ കാണപ്പെടുന്ന അതേ എഞ്ചിനാണ് ഇത്. എന്നാൽ എയറോക്‌സ് 155-ന്റെ സവിശേഷതകൾക്കനുസരിച്ച് റീട്യൂൺ ചെയ്‌തിരിക്കുന്നു. ഇത് ഇപ്പോൾ ഒരു സിവിടി ട്രാൻസ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു. എഞ്ചിനിൽ നിന്നുള്ള പവർ 8,000 ആർപിഎമ്മിൽ 14.8 ബിഎച്ച്പിയും 6,500 ആർപിഎമ്മിൽ 13.9 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും.
ഫീച്ചറുകളുടെ കാര്യത്തിൽ, എയ്‌റോക്‌സിൽ എൽഇഡി പൊസിഷനിംഗ് ലാമ്പുകളുള്ള എൽഇഡി ഹെഡ്‌ലൈറ്റ്, എൽഇഡി ടെയിൽ ലാമ്പ്, മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യാനുള്ള ഫ്രണ്ട് പവർ സോക്കറ്റ്, മൾട്ടി-ഫംഗ്ഷൻ കീ, എക്‌സ്‌റ്റേണൽ ഫ്യുവൽ ലിഡ് എന്നിവ സജ്ജീകരിച്ചിരിക്കുന്നു. 24.5 ലിറ്റർ വലിപ്പമുള്ള സീറ്റിനടിയിലെ സ്റ്റോറേജുമുണ്ട്. ഒരു യഥാർത്ഥ ആക്സസറിയായി ഉടമയ്ക്ക് എല്‍ഇഡി ടേൺ ഇൻഡിക്കേറ്ററുകൾ ലഭിക്കും.
ഹാർഡ്‌വെയറിന്റെ കാര്യത്തിൽ, 14 ഇഞ്ച് അലോയി വീലുകൾ, 140-സെക്ഷൻ പിൻ ടയർ, മുൻവശത്ത് ടെലിസ്‌കോപിക് ഫോർക്കുകൾ, പിന്നിൽ ഇരട്ട ഗ്യാസ് ചാർജ്ഡ് ഷോക്ക് അബ്‌സോർബറുകൾ എന്നിവയുണ്ട്. എയ്‌റോക്‌സ് 155-ന്റെ ദുർബലമായ പോയിന്റുകളിലൊന്നായ സസ്‌പെൻഷൻ സജ്ജീകരണത്തിൽ യമഹ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് തോന്നുന്നു. ബ്രേക്കിംഗ് ഡ്യൂട്ടി നിർവഹിക്കുന്നത് മുൻവശത്ത് 230 എംഎം ഡിസ്‌ക്കും പിന്നിൽ 130 എംഎം ഡ്രമ്മുമാണ്. ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സൈഡ് സ്റ്റാൻഡ് എഞ്ചിൻ കട്ട് ഓഫ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും പുത്തൻ യമഹ എയ്‌റോക്‌സ് 155ല്‍ ലഭിക്കും.