2023 ടാറ്റ സഫാരി, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകള്‍ ഈ മാസം എത്തും

2023 ടാറ്റ സഫാരിയും ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റും ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

2023 Tata Safari And Harrier Facelift Coming This Month

ഭ്യന്തര പാസഞ്ചർ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് 2023 ഓട്ടോ എക്‌സ്‌പോയിൽ വിപുലമായ ശ്രേണിയിലുള്ള എസ്‌യുവികളും ഇവികളും പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ്. സഫാരി, ഹാരിയർ എന്നിവയുൾപ്പെടെ നിലവിലുള്ള എസ്‌യുവികളുടെ പുതുക്കിയ പതിപ്പുകളും കമ്പനി പ്രദർശിപ്പിക്കാൻ സാധ്യതയുണ്ട്. 2023 ടാറ്റ സഫാരിയും ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റും ഇതിനകം തന്നെ ഇന്ത്യൻ റോഡുകളിൽ ഒന്നിലധികം തവണ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.

പുതിയ ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് 2023 മധ്യത്തോടെ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു, അതേസമയം സഫാരി ഫെയ്‌സ്‌ലിഫ്റ്റ് ഈ വർഷം അവസാനത്തോടെ വിൽപ്പനയ്‌ക്കെത്തും. രണ്ട് എസ്‌യുവികൾക്കും കോസ്‌മെറ്റിക് ഡിസൈൻ മാറ്റങ്ങളും സാങ്കേതിക പുരോഗതിക്കൊപ്പം നവീകരിച്ച ഇന്റീരിയറും ലഭിക്കും. ഏറ്റവും വലിയ നവീകരണം അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) രൂപത്തിലായിരിക്കും.

ഒടുവില്‍ ഹ്യുണ്ടായിയെ മലര്‍ത്തിയടിച്ച് ടാറ്റ, മുന്നില്‍ ഇനി ഒരൊറ്റ എതിരാളി മാത്രം!

ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പിംഗ് അസിസ്റ്റ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോമാറ്റിക് ഹൈ ബീം, കൂട്ടിയിടി ലഘൂകരണ സംവിധാനം, ഡ്രൈവർ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകൾ അഡാസ് ടെക് വാഗ്ദാനം ചെയ്യും. രണ്ട് എസ്‌യുവികളും ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ഇലക്‌ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ഇഎസ്‌സി)യുമായും വരും. കൂടാതെ, രണ്ട് എസ്‌യുവികളിലും 360 ഡിഗ്രി ക്യാമറയും ഫീച്ചർ ചെയ്യും. ഇത് ഇന്ത്യയിലെ ഡ്രൈവിംഗും പാർക്കിംഗും എളുപ്പമാക്കും.

2023 ടാറ്റ സഫാരി,  ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റ് വൻതോതിൽ റീ-സ്റ്റൈൽ ചെയ്‍ത ക്യാബിനുമായി വരും. പുതിയ കളർ തീമിനൊപ്പം ഡാഷ്‌ബോർഡ് ലേഔട്ട് അതേപടി തുടരാൻ സാധ്യതയുണ്ട്. വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയും വോയ്‌സ് നാവിഗേഷനുമുള്ള വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം സെൻട്രൽ കൺസോളിൽ ആധിപത്യം സ്ഥാപിക്കും. രണ്ട് എസ്‌യുവികളും ഓവർ-ദി-എയർ (OTA) അപ്‌ഡേറ്റിനൊപ്പം കണക്റ്റഡ് കാർ സാങ്കേതികവിദ്യയുമായാണ് വരുന്നത്. എസ്‌യുവികൾ പനോരമിക് സൺറൂഫ്, ലെതറെറ്റ് സീറ്റുകൾ, ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ്, പവർഡ് ഡ്രൈവർ സീറ്റ് എന്നിവയും മറ്റും നൽകുന്നത് തുടരും.

സ്റ്റൈലിംഗിന്റെ കാര്യത്തിൽ, 2023 ടാറ്റ സഫാരി, ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റുകള്‍ ഡിസൈൻ മാറ്റങ്ങളോടെ വരും. പുതിയ ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടൊപ്പം തിരശ്ചീന സ്ലാറ്റുകളും സംയോജിത റഡാറും ഉള്ള റീ-സ്റ്റൈൽ ഫ്രണ്ട് ഗ്രില്ലും എയർ ഡാമും ഫീച്ചർ ചെയ്യുന്ന ഒരു പുതുക്കിയ ഫ്രണ്ട് ഫാസിയ ലഭിക്കാൻ സാധ്യതയുണ്ട്. എസ്‌യുവിക്ക് പുതിയ അലോയ് വീലുകളും ലഭിക്കാൻ സാധ്യതയുണ്ട്.

168 bhp കരുത്തും 350 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാൻ കഴിവുള്ള 2.0 ലിറ്റർ ടർബോ ഡീസൽ എഞ്ചിനാണ് രണ്ട് എസ്‌യുവികൾക്കും കരുത്തേകുക. ട്രാൻസ്മിഷൻ തിരഞ്ഞെടുപ്പുകളിൽ 6-സ്പീഡ് മാനുവലും 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഉൾപ്പെടും. ടാറ്റ മോട്ടോഴ്‌സ് ഒരു പുതിയ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ വികസിപ്പിക്കുന്നുണ്ട്. അത് ആദ്യം ഹാരിയർ എസ്‌യുവിയിൽ അവതരിപ്പിക്കും. പുതുക്കിയ മോഡലുകൾ ഡീസൽ എഞ്ചിൻ ഓപ്ഷനിൽ തുടരും.

Latest Videos
Follow Us:
Download App:
  • android
  • ios