മോഹവിലയില്‍ പുത്തൻ ഗ്രാൻഡ് ഐ10 നിയോസുമായി ഹ്യൂണ്ടായി
5.69 ലക്ഷം രൂപയാണ് പുതിയ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ് ഷോറൂം വില.
ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ ഹ്യുണ്ടായി മോട്ടോഴ്‌സ് ഇന്ത്യ ഗ്രാൻഡ് ഐ10 നിയോസിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഇന്ത്യയിൽ അവതരിപ്പിച്ചു. 5.69 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലാണ് പുതിയ 2023 ഹ്യുണ്ടായ് ഗ്രാൻഡ് i10 നിയോസ് ഇന്ത്യയിൽ എത്തിച്ചിരിക്കുന്നത്. അതേസമയം ഇതിനുള്ള ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്. കമ്പനി ഉടൻ തന്നെ കാറിന്റെ ഡെലിവറി ആരംഭിക്കും. പുതിയ ഗ്രാൻഡ് i10 നിയോസ് കാറിലെ പുതിയ മാറ്റങ്ങളെക്കുറിച്ച് കൂടുതൽ അറിയാം
5.69 ലക്ഷം രൂപയാണ് പുതിയ ഹ്യൂണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ എക്‌സ് ഷോറൂം വില. അതേസമയം കാറിന്റെ മറ്റ് വേരിയന്റുകളുടെ വില ഇതുവരെ വ്യക്തമാക്കിയിട്ടില്ല. നിങ്ങൾക്ക് ഈ കാർ ബുക്ക് ചെയ്യണമെങ്കിൽ, കമ്പനിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചോ ഓൺലൈനായോ നിങ്ങളുടെ അടുത്തുള്ള ഡീലർഷിപ്പിലോ 11,000 രൂപയ്ക്ക് ഓഫ്‌ലൈനായി ബുക്ക് ചെയ്യാം.
പുതിയ നിയോസ് കോസ്‌മെറ്റിക് ഡിസൈൻ മാറ്റങ്ങളും അപ്‌ഗ്രേഡുചെയ്‌ത ക്യാബിനും ഉൾക്കൊള്ളുന്നു, ഇത് കൂടുതൽ പ്രീമിയം ആകർഷണം നൽകുന്നു. പുതിയ കാർ ഹ്യൂണ്ടായ് ഗ്രാൻഡ് i10 നിയോസിന് വലുതാക്കിയ ഗ്രില്ലിനൊപ്പം പുതിയ മുൻ രൂപം ലഭിക്കുന്നു. എല്‍ഇഡി ഡിആര്‍എല്ലുകളില്‍ ഇത് കാണാൻ കഴിയും. ഇതിന് പുതിയ 15 ഇഞ്ച് അലോയ് വീലുകളും കണക്റ്റിംഗ് ബാറുള്ള എൽഇഡി ടെയിൽലാമ്പുകളും ലഭിക്കുന്നു. രണ്ട് പുതിയ ഡ്യുവൽ-ടോൺ ഷേഡുകൾക്കൊപ്പം ആറ് നിറങ്ങളിൽ ഗ്രാൻഡ് i10 നിയോസ് വാങ്ങാം. ഫീച്ചറുകളുടെ കാര്യത്തിൽ, ഇപ്പോൾ ആറ് എയർബാഗുകൾ, ക്രൂയിസ് കൺട്രോൾ, ടിപിഎംഎസ്, മറ്റ് നിരവധി സാങ്കേതിക മാറ്റങ്ങൾ എന്നിവ ലഭിക്കുന്നു.
പുതിയ ഗ്രാൻഡ് i10 നിയോസിൽ നാല് എയർബാഗുകൾ (ഡ്രൈവർ, പാസഞ്ചർ & സൈഡ് എയർബാഗുകൾ) ഉൾപ്പെടെയുള്ള ഫസ്റ്റ്-ഇൻ-സെഗ്‌മെന്റ് സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളുമായാണ് വരുന്നത്. അതേസമയം ടോപ്പ് എൻഡ് വേരിയന്റിന് കർട്ടൻ എയർബാഗുകളോട് കൂടിയ 6 എയർബാഗുകൾ ലഭിക്കുന്നു. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്‌മെന്റ് (VSM), റിയർ പാർക്കിംഗ് സെൻസറുകളോട് കൂടിയ ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ & പാർക്കിംഗ് അസിസ്റ്റ്, ഓഡിയോയിൽ ഡിസ്‌പ്ലേയുള്ള റിയർ ക്യാമറ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം മുതലായവയാണ് ഹാച്ച്ബാക്കിൽ സജ്ജീകരിച്ചിരിക്കുന്നത്.
വാഹനത്തിന്‍റെ ഹൃദയത്തെക്കുറിച്ച് പറയുകയാണെങ്കിൽ, ഗ്രാൻഡ് i10 നിയോസിന്റെ പുതിയ മോഡൽ മുമ്പത്തേതിന് സമാനമാണ്. 1.2 ലിറ്റർ പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഇത് 82 bhp കരുത്തും 113 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഈ എഞ്ചിൻ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് അഞ്ച് സ്പീഡ് MT, 5-സ്പീഡ് എഎംടി സൗകര്യം ലഭിക്കും. ഇതോടൊപ്പം, ഫാക്ടറിയിൽ ഘടിപ്പിച്ച സിഎൻജി ഉള്ള 1.2-ലിറ്റർ ബൈ-ഫ്യുവൽ പെട്രോൾ എഞ്ചിനും വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ സഹായത്തോടെ 68 ബിഎച്ച്പിയിലും 95 എൻഎമ്മിലും പവർ ഉത്പാദിപ്പിക്കപ്പെടുന്നു. അതേസമയം ഇതിന് അഞ്ച് സ്‍പീഡ് മാനുവൽ ട്രാൻസ്‍മിഷൻ ലഭിക്കുന്നു.
പുതിയ ഗ്രാൻഡ് i10 നിയോസ് പുതിയ സ്പാർക്ക് ഗ്രീൻ ഉൾപ്പെടെ ആറ് മോണോടോൺ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. പോളാർ വൈറ്റ്, ടൈറ്റൻ ഗ്രേ, ടൈഫൂൺ സിൽവർ, ടീൽ ബ്ലൂ, ഫിയറി റെഡ് എന്നിവയാണ് മറ്റ് ഓപ്ഷനുകൾ. കറുത്ത മേൽക്കൂരയുള്ള സ്‍പാർക്ക് ഗ്രീൻ, കറുത്ത മേൽക്കൂരയുള്ള പോളാർ വൈറ്റ് എന്നിങ്ങനെ രണ്ട് ഡ്യുവൽ-ടോൺ നിറങ്ങളിലും ഹാച്ച്ബാക്ക് ലഭ്യമാണ്.