പുത്തൻ ബജാജ് പൾസർ 125 ന്റെ വിവരങ്ങൾ ലോഞ്ചിനും മുമ്പേ ചോർന്നു
ഈ പ്രധാന മാറ്റത്തിനൊപ്പം, ബൈക്കിന് പുതിയ അലോയ് വീലുകളും നിറങ്ങളും ലഭിക്കുമെന്ന് തോന്നുന്നു. ഇതാ ആ മാറ്റങ്ങളെപ്പറ്റി അറിയാം.
ഫ്യുവൽ-ഇഞ്ചക്ഷൻ സിസ്റ്റത്തിന് പകരം ഇ-കാർബ് ഉള്ള ബൈക്കുകളുടെ പൾസർ ശ്രേണിയിലെ ഒരേയൊരു മോഡലാണ് ബജാജ് പൾസർ 125, എന്നാൽ അത് ഉടൻ മാറുമെന്ന് തോന്നുന്നു. ഇപ്പോഴിതാ ബജാജ് പൾസർ 125 ന്റെ പുതുക്കിയ വേരിയന്റ് ആഭ്യന്തര വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ്, ബൈക്കിന്റെ ചിത്രങ്ങൾ ചോര്‍ന്നിരിക്കുന്നു. ഇതനുസരിച്ച് ഈ ബൈക്കിൽ വാഗ്ദാനം ചെയ്യുന്ന സവിശേഷതകൾ എളുപ്പത്തിൽ ഊഹിക്കാൻ കഴിയും. പുതിയ ബൈക്കിന്റെ ഡിസൈനിലും മെക്കാനിക്കൽ ഭാഗങ്ങളിലും കമ്പനി മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ പ്രധാന മാറ്റത്തിനൊപ്പം, ബൈക്കിന് പുതിയ അലോയ് വീലുകളും നിറങ്ങളും ലഭിക്കുമെന്ന് തോന്നുന്നു. ഇതാ ആ മാറ്റങ്ങളെപ്പറ്റി അറിയാം.
പുതിയ ബജാജ് പൾസർ 125 ന്റെ രൂപകൽപ്പനയിൽ കമ്പനി വരുത്തിയ മാറ്റങ്ങളിൽ അതിന്റെ പുതുക്കിയ അലോയ് വീൽ ഡിസൈനും ഉൾപ്പെടുന്നു. 6-സ്‌പോക്കിന് പകരം 3-സ്‌പോക്ക് ഡിസൈനാണ് ഇപ്പോൾ നൽകിയിരിക്കുന്നത്. അതേസമയം, ലോഞ്ച് ചെയ്യുന്ന സമയത്ത് അതിന്റെ നിറത്തെക്കുറിച്ചുള്ള വിവരങ്ങൾ ശരിയായി ലഭ്യമാകും.
വാഹനത്തിന്‍റെ മെക്കാനിക്കൽ അപ്‌ഡേറ്റുകളെക്കുറിച്ച് പറയുമ്പോൾ, അതിന്റെ ഫ്യൂവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയിലും മാറ്റമുണ്ട്. കാരണം അതിൽ പെറ്റ്കോക്ക് ഇല്ല. മെയിൻ, റിസർവ്, ഓഫ് എന്നിവയ്ക്കിടയിലുള്ള എണ്ണയുടെ ഒഴുക്ക് തിരഞ്ഞെടുക്കുന്നതിന് കാർബ്യൂറേറ്റഡ് ബൈക്കുകളിൽ ഇന്ധന ടാങ്കിന് താഴെ നൽകിയിരിക്കുന്നത്.
കൂടാതെ, നിങ്ങൾ സൂക്ഷ്മമായി നോക്കുകയാണെങ്കിൽ, പുതിയ ബജാജ് പൾസർ 125-ന് DTS-i ബാഡ്‌ജിംഗ് നഷ്‌ടമായി. ഇതിനർത്ഥം കമ്പനി ഇനി പുതിയ ബൈക്കിൽ ട്വിൻ സ്പാർക്ക് പ്ലഗ് സജ്ജീകരണം വാഗ്ദാനം ചെയ്യുന്നില്ല എന്നാണ്. 10 ബിഎച്ച്പി പവറും 10.8 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന, അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന നിലവിലുള്ള 125 സിസി എഞ്ചിനിൽ നിന്ന് പുതിയ പൾസർ പവർ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പുതിയ പൾസറിന്റെ മോഡലിൽ കാര്യമായ മാറ്റമില്ലാതെ, നിലവിലെ മോഡലിന് സമാനമായിരിക്കും. ഇതിൽ, ബ്രേക്ക് സജ്ജീകരണം, സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ, മറ്റ് സവിശേഷതകൾ എന്നിവ വലിയ മാറ്റമില്ലാതെ നൽകാം. എന്നാൽ ഇതിൽ പുതിയ ഇൻസ്ട്രുമെന്റ് കൺസോൾ, ബൈക്കിലുള്ള പെട്രോളിൽ ബൈക്കിന് സഞ്ചരിക്കാൻ കഴിയുന്ന ദൂരം തുടങ്ങിയ സവിശേഷതകളും കാണാം.
ഈ മാറ്റങ്ങളോടെ, പൾസർ 125 ന്റെ വില നിലവിലെ 81,414 രൂപ (നിയോൺ സിംഗിൾ സീറ്റ്), 89,254 രൂപ (കാർബൺ ഫൈബർ സിംഗിൾ സീറ്റ്), 91,642 രൂപ (കാർബൺ ഫൈബർ സ്പ്ലിറ്റ് സീറ്റ്) എന്നിവയിൽ നിന്ന് വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഹീറോ ഗ്ലാമർ കാൻവാസ് , ഹോണ്ട SP125 , TVS Raider 125 എന്നിവയാണ് ബജാജ് പൾസർ 125 ന്റെ എതിരാളികൾ.