24 മണിക്കൂറിൽ 4,400 ബുക്കിംഗ്, എത്തുംമുമ്പേ ബ്രെസയ്ക്കായി കൂട്ടയടി, കണ്ണുതള്ളി വാഹനലോകം!

അതായത്, ഏകദേശം 184 പുതിയ ബ്രെസകൾ ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം ഓരോ മണിക്കൂറിലും ബുക്ക് ചെയ്യപ്പെടുന്നു എന്നാണ് കണക്കുകള്‍

2022 Maruti Suzuki Brezza gets 4,400 bookings within 24 hours

ന്ത്യയിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി, ജൂൺ 30-ന് പുതിയ ബ്രെസയെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. 2022 മാരുതി സുസുക്കി ബ്രെസയുടെ ബുക്കിംഗ് ജൂൺ 20-ന് ആരംഭിച്ചു. ഇപ്പോൾ, ഈ സബ്-കോംപാക്റ്റ് എസ്‌യുവിക്ക് 24 മണിക്കൂറിനുള്ളിൽ 4,400 ബുക്കിംഗുകൾ ലഭിച്ചതായി കമ്പനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എക്‌സ്പ്രസ് ഡ്രൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതായത്, ഏകദേശം 184 പുതിയ ബ്രെസകൾ ബുക്കിംഗ് തുടങ്ങി ആദ്യ ദിവസം ഓരോ മണിക്കൂറിലും ബുക്ക് ചെയ്യപ്പെടുന്നു എന്നാണ് അർത്ഥമാക്കുന്നത്. 

2022 Maruti Brezza : പുത്തന്‍ ബ്രെസയില്‍ ഈ സംവിധാനവും!

നിലവിലെ വിറ്റാര ബ്രെസയ്‌ക്കായി മാരുതി സുസുക്കിക്ക് 20,000 ഓർഡറുകൾ തീർപ്പാക്കാനില്ല എന്നതും എടുത്തുപറയേണ്ടതാണ്.  അതേസമയം എല്ലാ ഉപഭോക്താക്കൾക്കും പുതിയ ബ്രെസ വാഗ്ദാനം ചെയ്യുമെന്ന് മാരുതി സുസുക്കി മാർക്കറ്റിംഗ് ആന്‍ഡ് സെയിൽസ് സീനിയർ എക്‌സിക്യൂട്ടീവ് ഡയറക്ടർ ശശാങ്ക് ശ്രീവാസ്‍തവ  എക്‌സ്പ്രസ് ഡ്രൈവിനോട് വെളിപ്പെടുത്തി. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ 11,000 രൂപ ടോക്കൺ തുക അടച്ചോ അവരുടെ അടുത്തുള്ള മാരുതി സുസുക്കി അരീന ഡീലർഷിപ്പ് സന്ദർശിച്ചോ ഒരാൾക്ക് ഈ സബ്-കോംപാക്റ്റ് എസ്‌യുവി ബുക്ക് ചെയ്യാം. 

"ഓട്ടോമാറ്റിക്ക് പ്രേമികളേ ഇതിലേ ഇതിലേ.." നിങ്ങള്‍ക്കൊരു ബ്രെസ നിറയെ സമ്മാനവുമായി മാരുതി!

2022 മാരുതി സുസുക്കി ബ്രെസ്സയ്ക്ക് ഒരു പ്രധാന കോസ്മെറ്റിക് പിരിഷ്‍കാരങ്ങള്‍, പുതിയ ഒരു കൂട്ടം ഫീച്ചറുകൾ, പുതുക്കിയ പവർട്രെയിൻ ചോയ്‌സുകൾ എന്നിവ ലഭിക്കും. XL6, എർട്ടിഗ എന്നിവയിലും ഡ്യൂട്ടി ചെയ്യുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്‍പിറേറ്റഡ് പെട്രോൾ എഞ്ചിനാണ് എസ്‌യുവിക്ക് കരുത്ത് പകരുന്നത്. ഈ മോട്ടോർ 101 bhp കരുത്തും 136.8 എന്‍എം ടോര്‍ക്കും വികസിപ്പിക്കുന്നു. പാഡിൽ ഷിഫ്റ്ററുകളുള്ള അഞ്ച് സ്‍പീഡ് എംടി, ആറ് സ്‍പീഡ് ടോർക്ക് കൺവെർട്ടർ എടി എന്നിവയുമായി എഞ്ചിൻ ജോടിയാക്കും.  

പഠിച്ച പണി പതിനെട്ടും പയറ്റി ടാറ്റ, പക്ഷേ പത്തിലെട്ടും മാരുതി!

ഫീച്ചറുകളുടെ കാര്യത്തിൽ, ആറ് എയർബാഗുകൾ, 360-ഡിഗ്രി പാർക്കിംഗ് ക്യാമറ, ഒരു HUD, ഒരു ഇലക്ട്രിക് സൺറൂഫ് തുടങ്ങിയവ ഉൾപ്പെടെയുള്ള ഹൈടെക് ഫീച്ചറുകളുടെ ഒരു കൂട്ടം വാഹനത്തിന് ലഭിക്കും. മറ്റ് ചില സവിശേഷതകളിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കണക്റ്റഡ് കാർ ടെക്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ എന്നിവയുള്ള വലിയ ഫ്രീ-സ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും ഉൾപ്പെടുന്നു.

പുതിയ ടൊയോട്ട-മാരുതി മോഡല്‍, പ്രതീക്ഷിക്കുന്ന 21 പ്രധാന സവിശേഷതകൾ

പുതിയ ബ്രെസ ഏഴ് വേരിയന്റുകളിൽ വാഗ്‍ദാനം ചെയ്യുന്നത് തുടരും. അതായത് പുതുക്കിയ എസ്‌യുവിക്കൊപ്പം മാരുതി സുസുക്കി വേരിയന്‍റ് ലൈനപ്പ് വികസിപ്പിക്കുന്നില്ല.  പുതിയ ബ്രെസയുടെ നാല് വകഭേദങ്ങളും സ്റ്റാൻഡേർഡായി അഞ്ച് സ്‍പീഡ് മാനുവൽ ഗിയർബോക്‌സുള്ള 1.5-ലിറ്റർ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലാണ് വരുന്നത്. അതേസമയം, XL6 , എർട്ടിഗ എന്നിവയിലും ലഭ്യമായ പുതിയ 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് എസ്‌യുവിയുടെ മികച്ച മൂന്ന് ട്രിമ്മുകളിൽ വാഗ്‍ദാനം ചെയ്യും. ലോഞ്ച് ചെയ്യുമ്പോൾ, പുതിയ 2022 മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായ് വെന്യു,  ടാറ്റ നെക്‌സോൺ, കിയ സോനെറ്റ് എന്നിവയ്‌ക്ക് എതിരാളിയാകും.

മാരുതി ഇന്ത്യയുടെ ജനപ്രിയ കാർ നിർമ്മാണ കമ്പനിയായി തുടരുന്നത് ഇങ്ങനെ

Latest Videos
Follow Us:
Download App:
  • android
  • ios