ഈ 10 കമ്പനികളുടെ കാറുകൾക്ക് വമ്പൻ വിൽപ്പന

കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറിൽ, കാർ വിൽപ്പനയിൽ മാരുതി സുസുക്കി വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതേസമയം ഹ്യുണ്ടായിയെ പരാജയപ്പെടുത്തി ടാറ്റാ മോട്ടോഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച വിൽപ്പന നേടിയ10 കാർ കമ്പനികളെ നോക്കാം.

10 Best selling car manufactures in 2024 December

ന്ത്യൻ കാ‍ർ ഉപഭോക്താക്കൾക്കിടയിൽ മാരുതി സുസുക്കിയുടെ ആധിപത്യം തുടരുന്നതായി കണക്കുകൾ. കഴിഞ്ഞ മാസം, അതായത് 2024 ഡിസംബറിൽ, കാർ വിൽപ്പനയിൽ മാരുതി സുസുക്കി വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി. അതേസമയം ഹ്യുണ്ടായിയെ പരാജയപ്പെടുത്തി ടാറ്റാ മോട്ടോഴ്സ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. കഴിഞ്ഞ മാസത്തെ ഏറ്റവും മികച്ച വിൽപ്പന നേടിയ10 കാർ കമ്പനികളെ നോക്കാം.

മാരുതി സുസുക്കി
2024 ഡിസംബറിൽ മാരുതി സുസുക്കി മൊത്തം 1,30,115 യൂണിറ്റ് കാറുകൾ വിറ്റു. ഇക്കാലയളവിൽ മാരുതിയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 24.18% വർധനയുണ്ടായി.

ടാറ്റ
ഈ വിൽപ്പന പട്ടികയിൽ ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനത്താണ്. ഈ കാലയളവിൽ ടാറ്റ മോട്ടോഴ്സിന് ആകെ 44,221 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

ഹ്യൂണ്ടായ്
ഈ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഹ്യുണ്ടായ്. ഇക്കാലയളവിൽ 42,208 യൂണിറ്റ് കാറുകളാണ് ഹ്യൂണ്ടായ് വിറ്റഴിച്ചത്.

മഹീന്ദ്ര
കഴിഞ്ഞ മാസം 41,424 യൂണിറ്റ് കാറുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. ഇക്കാലയളവിൽ മഹീന്ദ്രയുടെ വിൽപ്പനയിൽ വാർഷികാടിസ്ഥാനത്തിൽ 17.78 ശതമാനം വർധനയുണ്ടായി.

ടൊയോട്ട
കഴിഞ്ഞ മാസം 24,887 പുതിയ ഉപഭോക്താക്കളെയാണ് ടൊയോട്ടയ്ക്ക് ലഭിച്ചത്. ഇക്കാലയളവിൽ ടൊയോട്ടയുടെ വിൽപ്പനയിൽ 17 ശതമാനം വർധനയുണ്ടായി.

കിയ  
ഈ വിൽപ്പന പട്ടികയിൽ കിയ ആറാം സ്ഥാനത്താണ്. ഈ കാലയളവിൽ കിയയ്ക്ക് ആകെ 8,957 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

എം ജി
ഇക്കാലയളവിൽ എംജി ഏഴാം സ്ഥാനത്തെത്തി. 70.82 ശതമാനം വാർഷിക വർധനയോടെ എംജി കഴിഞ്ഞ മാസം മൊത്തം 7,516 യൂണിറ്റ് കാറുകൾ വിറ്റു.

ഹോണ്ട
ഈ വിൽപ്പന പട്ടികയിൽ എട്ടാം സ്ഥാനത്തായിരുന്നു ഹോണ്ട. ഈ കാലയളവിൽ ഹോണ്ടയ്ക്ക് ആകെ 6,825 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

ഫോക്സ്‍വാഗൺ
വിൽപ്പന പട്ടികയിൽ ഫോക്‌സ്‌വാഗൺ ഒമ്പതാം സ്ഥാനത്തായിരുന്നു. ഈ കാലയളവിൽ ഫോക്‌സ്‌വാഗന് ആകെ 4,787 പുതിയ ഉപഭോക്താക്കളെ ലഭിച്ചു.

സ്‌കോഡ
ഈ വിൽപ്പന പട്ടികയിൽ സ്‌കോഡ പത്താം സ്ഥാനത്താണ്. ഇക്കാലയളവിൽ 4,554 യൂണിറ്റ് കാറുകളാണ് സ്‌കോഡ വിറ്റഴിച്ചത്.

 

Latest Videos
Follow Us:
Download App:
  • android
  • ios