1.25 ലക്ഷം വരെ ലാഭിക്കാം! ഫ്രോങ്ക്സ്, മാഗ്‌നൈറ്റ്, ബൊലേറോ, നെക്‌സോൺ തുടങ്ങിയവയ്ക്ക് ബമ്പർ കിഴിവ്!

ഈ പട്ടികയിൽ മാരുതി, ടാറ്റ, മഹീന്ദ്ര, നിസാൻ എന്നിവയുടെ കാറുകൾ ഉൾപ്പെടുന്നു.  നിസ്സാൻ മാഗ്‌നൈറ്റ്, നെക്‌സോൺ, ബൊലേറോ നിയോ, മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നിവയും ബമ്പർ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നു. അതിൻ്റെ വിശദാംശങ്ങൾ നമുക്ക് വിശദമായി അറിയാം. 

1.25 lakh price cut to these cars in this festive season

നിങ്ങൾ ഒരു പുതിയ കാർ വാങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണോ? എങ്കിൽ, ഇപ്പോൾ നിങ്ങൾക്ക് ഏറ്റവും മികച്ച അവസരമാണ്. ഈ ഉത്സവ സീസണിൽ, നിരവധി കാർ നിർമ്മാണ കമ്പനികൾ അവരുടെ കോംപാക്റ്റ് എസ്‌യുവികൾക്ക് ബമ്പർ ഡിസ്‌കൗണ്ടുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പട്ടികയിൽ മാരുതി, ടാറ്റ, മഹീന്ദ്ര, നിസാൻ എന്നിവയുടെ കാറുകൾ ഉൾപ്പെടുന്നു.  നിസാൻ മാഗ്‌നൈറ്റ്, നെക്‌സോൺ, ബൊലേറോ നിയോ, മാരുതി സുസുക്കി ഫ്രോങ്ക്സ് എന്നിവയ്ക്ക് ബമ്പർ ഡിസ്‌കൗണ്ടുകൾ ലഭിക്കുന്നു. അതിൻ്റെ വിശദാംശങ്ങൾ നമുക്ക് വിശദമായി അറിയാം. 

ടാറ്റ നെക്സോൺ
1.15 ലക്ഷം രൂപ വരെ

ടാറ്റയുടെ നെക്‌സോൺ കോംപാക്റ്റ് എസ്‌യുവിയിൽ 16,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെയുള്ള മൊത്തം ആനുകൂല്യങ്ങൾ ലഭ്യമാണ്. എങ്കിലും, എൻട്രി ലെവൽ സ്‍മാർട്ട് (O), സ്‍മാർട്ട് പ്ലസ് ,സ്‍മാർട്ട് പ്ലസ് എസ്  എന്നീ വേരിയൻ്റുകളിൽ കിഴിവില്ല. 2023 വർഷത്തെ മോഡലിന് 16,000 രൂപ വരെ അധിക ക്യാഷ് കിഴിവ് ലഭിക്കുന്നു. ടോപ്പ്-സ്പെക്ക് ക്രിയേറ്റീവ്+ എസ്-ന് പരമാവധി കിഴിവ് ലഭിക്കുന്നു, അതേസമയം മുൻനിര ഫിയർലെസ് ട്രിമ്മിന് 60,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. ഈ എസ്‌യുവിയുടെ വില നിലവിൽ 8.00 ലക്ഷം മുതൽ 15.8 ലക്ഷം രൂപ വരെയാണ്.  

നിസാൻ മാഗ്നൈറ്റ്
1.25 ലക്ഷം രൂപ വരെ

നിസ്സാൻ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവിയിൽ 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിൽ ആകെ 1.25 ലക്ഷം രൂപ വരെ കിഴിവ് ലഭ്യമാണ്. ക്യാഷ് ഡിസ്‌കൗണ്ട്, എക്‌സ്‌ചേഞ്ച് ബോണസ്, കോർപ്പറേറ്റ് ഡിസ്‌കൗണ്ട്, ലോയൽറ്റി ബോണസ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഎംടി ഗിയർബോക്‌സ് ഘടിപ്പിച്ച എൻട്രി ലെവൽ XE വേരിയൻ്റിന് 85,000 രൂപ മുതൽ 1.2 ലക്ഷം രൂപ വരെ കിഴിവ് ലഭിക്കുന്നു. നിസാൻ കോംപാക്ട് എസ്‌യുവിയുടെ വില നിലവിൽ 6.00 ലക്ഷം മുതൽ 10.66 ലക്ഷം രൂപ വരെയാണ്.

മഹീന്ദ്ര ബൊലേറോ നിയോ
85,000 രൂപ വരെ

റേഞ്ച്-ടോപ്പിംഗ് ബൊലേറോ B6 OPT വേരിയൻ്റിന് 90,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. മിഡ്-സ്പെക്ക് B6, എൻട്രി ലെവൽ B4 വേരിയൻ്റുകൾക്ക് യഥാക്രമം 17,000 രൂപയും 1,000 രൂപയും വരെ കിഴിവ് ലഭിക്കുന്നു. 1.5 ലീറ്റർ ഡീസൽ എൻജിനുള്ള ബൊലേറോയുടെ ഇപ്പോഴത്തെ വില 9.79 ലക്ഷം മുതൽ 10.91 ലക്ഷം രൂപ വരെയാണ്. 

മാരുതി ഫ്രോങ്ക്സ്
83,000 രൂപ വരെ

മാരുതി ഫ്രോങ്ക്സ് ടർബോ ഓട്ടോമാറ്റിക്കിൻ്റെ കിഴിവ് കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് നേരിയ തോതിൽ വർധിച്ചിട്ടുണ്ട്. 40,000 രൂപ വിലയുള്ള ഫ്രോങ്ക്സ് വെലോസിറ്റി എഡിഷൻ പാക്കേജ് ഉൾപ്പെടുന്ന ഈ വേരിയൻ്റുകളിൽ 83,000 രൂപ വരെ കിഴിവ് ലഭിക്കുന്നു. നാച്ച്വറലി ആസ്പിറേറ്റഡ് 1.2 ലിറ്റർ പെട്രോൾ ഫ്രോങ്‌സിന് 35,000 രൂപ വരെ കിഴിവ് ലഭ്യമാണ്. അതേ സമയം 1.2 ലിറ്റർ പെട്രോൾ സിഗ്മയ്ക്ക് 32,500 രൂപ കിഴിവ് ലഭിക്കുന്നു. ഡെൽറ്റ, ഡെൽറ്റ പ്ലസ്, ഡെൽറ്റ പ്ലസ് (ഒ) വേരിയൻ്റുകളിൽ 30,000 രൂപ കിഴിവ് ലഭ്യമാണ്.  സിഎൻജി വേരിയൻ്റിന് 10,000 രൂപ കിഴിവ് ലഭ്യമാണ്. ഈ കോംപാക്റ്റ് എസ്‌യുവിയുടെ വില 7.52 ലക്ഷം മുതൽ 12.88 ലക്ഷം രൂപ വരെയാണ്.

ശ്രദ്ധിക്കുക, മേൽപ്പറഞ്ഞിരിക്കുന്ന കിഴിവുകൾ രാജ്യത്തെ വിവിധ ഭൂപ്രദേശങ്ങൾക്കും ഓരോ നഗരത്തിനും ഡീലർഷിപ്പുകൾക്കും സ്റ്റോക്കിനും നിറത്തിനും വേരിയന്‍റിനുമൊക്കെ അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു. കൃത്യമായ കിഴിവ് കണക്കുകൾക്കും മറ്റ് വിവരങ്ങൾക്കുമായി നിങ്ങളുടെ പ്രാദേശിക ഡീലറെ സമീപിക്കുക. 

Latest Videos
Follow Us:
Download App:
  • android
  • ios