Navratri 2022 : നവരാത്രി ആഘോഷവും ഐതിഹ്യവും
കന്നി വെളുത്തപക്ഷത്തിലെ ദശമി - വിജയ ദശമി സരസ്വതിയായി ദേവിയെ ആരാധിക്കുന്നു.അന്ന് പൂജ വെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു. കലാകാരന്മാർ ഈ ദിവസം അരങ്ങേറ്റം കുറിക്കുന്നു.വിഷ്ണു ചക്രം കൊണ്ട് മഹാലക്ഷ്മി അനുഗ്രഹിച്ച ദിവസമാണ് വിജയദശമി എന്നാണ് ഐതിഹ്യം.
കന്നിമാസത്തിലെ വെളുത്ത പക്ഷ പ്രഥമ ദിനം മുതൽ ഒൻപത് ദിനങ്ങളിൽ ആയിട്ടാണ് നവ രാത്രി മഹോത്സവം കൊണ്ടാടുന്നത്. നവരാത്രി ആഘോഷിക്കുന്ന ഒൻപത് ദിനങ്ങളിൽ ആദ്യത്തെ മൂന്ന് ദിവസം ദേവിയെ പാർവതിയായും അടുത്ത മൂന്ന് ദിനങ്ങളിൽ ലക്ഷ്മിയായും അവസാനത്തെ മൂന്ന് ദിനങ്ങളിൽ സരസ്വതിയായും സങ്കൽപിച്ചാരാധിക്കുന്നു.
നവരാത്രി ദിനങ്ങളിൽ ആചരിക്കുന്ന ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളായ ശൈല പുത്രി, ബ്രഹ്‌മചാരിണി, ചന്ദ്രഖണ്ഡ, കൂശ്മാണ്ട മാതാ,സ്കന്ദമാതാ, കാർത്യായനി,കാലരാത്രി, മഹാഗൗരി ,സിദ്ധിദാത്രി എന്നീ നവദുർഗ്ഗമാരെ ആരാധിക്കുന്ന രീതിയും നിലനിൽക്കുന്നു.
ഒൻപത് രാത്രികൾക്ക് ശേഷം വരുന്ന വിജയ ദശമി ദിനത്തിൽ ആണ് കുഞ്ഞുങ്ങളുടെ നാ വിൽ ആദ്യമായി അക്ഷരം കുറിക്കുന്നത്. കാളിദാസന്റെ നാവിൽ ദേവി വിദ്യ കുറിച്ചത് പിൻതുടർന്നാവാം ഈ ആചാരം തുടങ്ങിയത്.
ദുർഗ്ഗാഷ്ടമി...
ഈ ദിവസത്തെ സായാഹ്നത്തിലാണ് പണി ആയുധങ്ങളും പുസ്തകങ്ങളും പൂജവയ്ക്കുന്നത്. പരാശക്തിയെ ദുർഗ്ഗയായി അന്ന് ആരാധിക്കുന്നു.
മഹാനവമി...
പൂജ വയ്പ്പിന്റെ രണ്ടാം ദിനമാണിത്. ഭഗവതിയെ ഐശ്വര്യദായിനിയായ മഹാലക്ഷ്മിയായി ആരാധിക്കുന്നു.
വിജയ ദശമി...
കന്നി വെളുത്തപക്ഷത്തിലെ ദശമി - വിജയ ദശമി സരസ്വതിയായി ദേവിയെ ആരാധിക്കുന്നു.അന്ന് പൂജ വെച്ച ആയുധങ്ങളും പുസ്തകങ്ങളും തിരികെ എടുക്കുന്നു. കലാകാരന്മാർ ഈ ദിവസം അരങ്ങേറ്റം കുറിക്കുന്നു.വിഷ്ണു ചക്രം കൊണ്ട് മഹാലക്ഷ്മി അനുഗ്രഹിച്ച ദിവസമാണ് വിജയദശമി എന്നാണ് ഐതിഹ്യം.
കർണാടകത്തിൽ കൊല്ലൂരിലെ മൂകാംബികക്ഷേത്രത്തിൽ നവരാത്രിയും വിദ്യാരംഭവുമെല്ലാം ഏറെ വിശിഷ്ടം. തിരൂർ തുഞ്ചൻ പറമ്പ്, ദക്ഷിണമൂകാംബിക എന്നാണറിയപ്പെടുന്ന കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം തൃശൂർ ജില്ലയിൽ ചേർപ്പിലുള്ള തിരുവുള്ളക്കാവ് ക്ഷേത്രം കേരളത്തിലെ ദേവീക്ഷേത്രങ്ങൾ സരസ്വതീക്ഷേത്രങ്ങൾ എന്നിവിടങ്ങളിൽ വിജയദശമിക്ക് വിദ്യാരംഭം നടക്കുന്നു.
തയ്യാറാക്കിയത്:
ഡോ: പി.ബി.രാജേഷ്
Mob:9846033337
എല്ലാ വിഘ്‌നങ്ങളുമില്ലാതാക്കാൻ ജപിക്കാം ഗണപതി ഗായത്രി മന്ത്രം