നവരാത്രി ഉത്സവം ; ഐതിഹ്യം അറിയാം

ചിലർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു. നവരാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു. 

what is navarathri and how is it celebrated-rse-

കലകളുടെയും വിദ്യാരംഭത്തിന്റെയും ഉത്സവമാണ് നവരാത്രി അഥവാ മഹാനവരാത്രി. ഒൻപത് രാത്രികൾ എന്നാണ് ഈ സംസ്കൃത പദത്തിന്റെ അർത്ഥം. സെപ്റ്റംബർ‌-ഒക്ടോബർ മാസത്തിലാണ് ഇത് ആഘോഷിക്കുന്നത്. ഒൻപത് രാത്രിയും പത്ത് പകലും നീണ്ടു നിൽക്കുന്ന ഈ ഉത്സവത്തിൽ ദേവി ആദിപരാശക്തിയുടെ ഒൻപത് രൂപങ്ങളെ ആരാധിക്കുന്നു. 

ചിലർ നവരാത്രി വ്രതം അനുഷ്ഠിക്കുന്നു. നവ രാത്രിയിലെ ആദ്യത്തെ മൂന്ന് ദിവസം ഭഗവതിയെ മഹാകാളിയായും അടുത്ത മൂന്ന് ദിവസം മഹാലക്ഷ്മിയായും അവസാനത്തെ മൂന്ന് നാൾ മഹാസരസ്വതിയായും സങ്കൽപ്പിച്ച് പൂജ നടത്തുന്നു.

മറ്റൊരു രീതിയിൽ നവദുർഗ്ഗ അഥവാ ദുർഗ്ഗയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു. ഇത് മഹാഗൗരിയിൽ തുടങ്ങി സിദ്ധിദാത്രിയിൽ അവസാനിക്കുന്നു. കേരളത്തിൽ സരസ്വതിപൂജയും വിദ്യാരംഭവും പ്രധാനമാണ്. നവരാത്രി ഭഗവതി പൂജയ്ക്ക് പേരുകേട്ട ദിവസങ്ങളായി കണക്കാക്കുന്നു. ഭഗവതി ക്ഷേത്രങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളാണിത്. പല ക്ഷേത്രങ്ങളിലും ഉത്സവം, പൊങ്കാല, പൂരം, ദേവി ഭാഗവത നവാഹ യജ്ഞം, ഐശ്വര്യപൂജ എന്നിവ നടക്കും.

തയ്യാറാക്കിയത്:
ഡോ:പി.ബി. രാജേഷ് 

Read more കൃഷിയും വിശ്വാസവും ; അറിയാം ചിലത്


 

Latest Videos
Follow Us:
Download App:
  • android
  • ios