എന്താണ് ഒരു വ്യക്തിയ്ക്ക് അയാളുടെ ജനനസമയ പ്രത്യേകതകൾ കൊണ്ട് മനസിലാക്കാൻ കഴിയുന്നത്?

യഥാർത്ഥത്തിൽ എന്താണ് ഒരു വ്യക്തിയ്ക്ക് അയാളുടെ ജനന സമയ പ്രത്യേകതകൾ കൊണ്ട് മനസിലാക്കാൻ കഴിയുന്നത്?. ഒരു സ്ഥലത്ത് യാത്ര ചെയ്യുമ്പോൾ ജിപിഎസ് ഇട്ട് യാത്ര ചെയ്യുന്നത് പോലം ജീവിത യാത്ര കഴിയുന്നതും സു​ഗമമാക്കാനുള്ള മുന്നിലുള്ള തടസങ്ങൾ, ക്ലേശങ്ങൾ എന്നില മനസിലാക്കി മുമ്പോട്ട് പോകുവാനുള്ള  വഴികാട്ടി ഡ്രെെവ് ചെയ്യേണ്ടത് നമ്മൾ തന്നെയാണ്. 
 

what does the time of your birth says about your personality rse

പൊതുവേ ആളുകൾ പറയാറുണ്ട്. എനിക്ക് ഈ ജ്യോതിഷത്തിലൊന്നും വിശ്വാസം ഇല്ല. അങ്ങനെ പറയുന്നവർ അവസരം ലഭിച്ചാൽ അവരുടെ ജ്യോതിഷം അറിയാൻ ശ്രമിക്കാറുണ്ട്. ഏതൊരു മനുഷ്യനും അവനവനെ പറ്റി അവന്റെ ഭാവിയെ പറ്റിയൊക്കെ അറിയുവാനുള്ള ജിജ്ഞാസ ഉണ്ടാകും. അത് സ്വാഭാവികം. ചിലർ അവരുടെ ​ദുരനുഭവങ്ങൾക്ക് മാറ്റം വരുവാനുള്ള ഒരു ഉപാധി എന്ന നിലയിൽ ജ്യോതിഷത്തെ സമീപിക്കുന്നു.

യഥാർത്ഥത്തിൽ എന്താണ് ഒരു വ്യക്തിയ്ക്ക് അയാളുടെ ജനന സമയ പ്രത്യേകതകൾ കൊണ്ട് മനസിലാക്കാൻ കഴിയുന്നത്?. ഒരു സ്ഥലത്ത് യാത്ര ചെയ്യുമ്പോൾ ജിപിഎസ് ഇട്ട് യാത്ര ചെയ്യുന്നത് പോലം ജീവിത യാത്ര കഴിയുന്നതും സു​ഗമമാക്കാനുള്ള മുന്നിലുള്ള തടസങ്ങൾ, ക്ലേശങ്ങൾ എന്നില മനസിലാക്കി മുമ്പോട്ട് പോകുവാനുള്ള  വഴികാട്ടി ഡ്രെെവ് ചെയ്യേണ്ടത് നമ്മൾ തന്നെയാണ്. 

എങ്ങനെ എന്നാൽ നാം ഓരോരുത്തരും ജനിച്ചിരിക്കുന്നത് അനവധി ജന്മങ്ങളിലൂടെ അനുഭവങ്ങളിലൂടെ കടന്നുപോയി ആർജ്ജിച്ച മനസും സംസ്കാരവും ആയിട്ടാണ്. മനസിന്റെ നിയന്ത്രണത്താൽ പ്രേരിതമായി ഈ ജന്മത്തിൽ വ്യത്യസ്തമായ അനുഭവങ്ങളിലൂടെ പോകുന്നു.

ആ അനുഭവങ്ങൾക്ക് നിദാനമായ വ്യക്തികളും സാഹചര്യങ്ങളും നമ്മുടെ മുന്നിലേക്ക് ക്രമാനു​ഗതമായി വന്നു ചേരുന്നു. അവയോടുള്ള നമ്മുടെ മനസിന്റെ സംവേ​ദനങ്ങൾ നമ്മുക്ക് സുഖകരവും ​ദുഖകരമായ അനുഭവങ്ങൾ പ്രദാനം ചെയ്യുന്നു. അനുഭവങ്ങളുടെ ആഴവും തീവ്രതയും അനുഭവകാലവും ജനിക്കുന്ന സമയത്തുള്ള ​ഗ്രഹങ്ങളുടെ നില കാട്ടിത്തരുന്നു. 

ജീവിതയാത്രയിലുള്ള സുഖവും ദുഖവും കടന്നുപോവുമ്പോൾ അത് നമ്മളിലുണർത്തുന്ന രാസമാറ്റങ്ങൾക്ക് അനുസരിച്ച് നാം ആ അനുഭവങ്ങളോടും സാഹചര്യങ്ങളോടും വ്യക്തികളോടും പ്രതികരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. അത് നമ്മുടെ ഭാവി ജന്മങ്ങളിലേക്കുള്ള മുതൽകൂട്ടായി മാറുന്നു. 

ഏത് തരം സാഹചര്യങ്ങളും കർമ്മങ്ങളുമായാണ് നാം പൂർവ്വകാലക്ക് ബന്ധപ്പെട്ടിരിക്കുന്നതെന്ന് ഓരോ ​ഗ്രഹങ്ങളും നമുക്ക് വെളിവാക്കി തരുന്നു. ഉദാഹരണത്തിന് സൂര്യൻ പിതാവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചന്ദ്രൻ മാതാവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സൂചിപ്പിക്കും.

ഈ അനുവങ്ങൾ മുൻകൂട്ടി ​ഗ്രഹ്യമായാൽ വാസനാരൂപത്തിലുള്ള മനസിന്റെ വിക്ഷേപശക്തിയ്ക്ക് മാറ്റം വരുന്നു. അത് അനുഭവങ്ങളോടുള്ള സമീപനത്തിലും കാഴ്ചപാടിലും ജീവിതരീതിയിലും മാറ്റങ്ങൾ വരുത്തുവാനും നാം സ്വീകരിക്കേണ്ട നാം സ്വീകരിക്കുന്ന മാറ്റങ്ങൾ ഉൾകൊള്ളുവാനുള്ള ഉൾക്കാഴ്ച്ച നൽകുന്നു. പൂർവ്വകാലത്ത് നാം അന്യർക്ക് നൽകിയത് അതിന്റെ അനുഭവകാലം എപ്പോഴാണ് അതിന് എന്ത് മാറ്റങ്ങൾ നാം സ്വീകരിക്കണം എന്ന് തെളിവാക്കി തരികയാണ് ​ഗ്രഹനിലയുടെ വിചിന്തനത്തിലൂടെ സാധ്യമാക്കുന്നത്. 

തയ്യാറാക്കിയത്:
ശാന്താ വിജയ്
devaprayagastro@gmail.com

നിലവിളക്ക് കൊളുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

Latest Videos
Follow Us:
Download App:
  • android
  • ios