Pathamudayam : ഇന്ന് തുലാം പത്ത് ; പത്തരമാറ്റോടെ പത്താമുദയം

ഇടവപ്പാതിയോടെ നടയടച്ച തെയ്യക്കാവുകളില്‍ പത്താമുദയപൂജ അനിവാര്യമായ ഒരനുഷ്ഠാനമാണ്. കന്നി മാസത്തിൽ വിവാഹം പോലു ള്ള മംഗള കർമ്മങ്ങൾ പാടില്ല. തുലാം ഒന്ന് മുതൽ അതെല്ലാം തുടങ്ങും. പത്താമുദയത്തിന് വിത്തിടും. 

what are the importance of pathamudayam

ഇന്ന് തുലാം പത്ത് അഥവാ പത്താമുദയം. കന്നി കൊയ്ത്ത് കഴിഞ്ഞുള്ള കാർഷിക ആഘോഷം. സൂര്യനെ ആരാധിക്കുന്ന ദിനം. സൂര്യൻ ഏറ്റവും ബലവാനായി വരുന്നത് ഈ ദിവസമാണ്. കൃഷിക്കാർക്ക്  പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഇനി തെയ്യക്കാലം ഹരി മാതാ വാഴ്ക വാഴ്ക കളിയാട്ടം എന്നത് ഒരു ഉത്സവം എന്നതിൽ ഉപരി ഒരു ഒത്തുചേരൽ ആണ്.

മുതിർന്ന തലമുറ മുതൽ പിഞ്ചുകുട്ടികൾ വരെ ഇതിന്റെ ഒരു ഭാഗമാകുന്നു. ഒന്നിച്ചു കൂടിയിട്ടുള്ള ഭക്ഷണം പാകം ചെയ്യൽ ,പൊട്ടൻ തെയ്യത്തിന്റെ മേലേരി ചാടൽ വിഷ്ണുമൂർത്തിക്കുള്ള ഗോവിന്ദ വിളി. വിണ്ണിലെ ദൈവങ്ങൾ മണ്ണിലേക്കിറങ്ങുന്ന പുണ്യ മുഹൂർത്ത. അള്ളടസ്വരൂപം മുതൽ വടക്കിന്റെ തട്ടകമാകെ വ്യാപിച്ചു കിടക്കുന്ന മന്ത്രമൂർത്തികളുടെയും ഉഗ്രസ്വരൂപിണികളു ടെയും ഉറഞ്ഞാട്ടത്തിനുള്ള കാലം. ഇടവപ്പാതിയോടെ നടയടച്ച തെയ്യക്കാവുകളിൽ പത്താമുദയപൂജ അനിവാര്യമായ ഒരനുഷ്ഠാനമാണ്.

കന്നി മാസത്തിൽ വിവാഹം പോലുള്ള മംഗള കർമ്മങ്ങൾ പാടില്ല. തുലാം ഒന്ന് മുതൽ അതെല്ലാം തുടങ്ങും. പത്താമുദയത്തിന് വിത്തിടും.  പത്താമുദയ ദിവസം സൂര്യോദയത്തിന് മുമ്പായി കുടുംബം കാരണവരും കാർണോത്തിയും ചേർന്ന് സൂര്യനെ കിണ്ടിയും വിളക്കും കാണിക്കുന്ന ചടങ്ങുണ്ട്. തുടർന്ന് കന്നുകാലികൾക്ക് ഭക്ഷണം നൽകുന്ന ചടങ്ങുമുണ്ട്. ഈ ദിവസം വീടുകളിൽ തെരുവെക്കുക എന്ന ചടങ്ങും നടക്കുന്നു.

പെരളശ്ശേരി സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഇന്ന് വിശേഷ ചടങ്ങുകൾ നടക്കുകയും ചെയ്യുന്നു. ഉച്ചയ്ക്ക് വീടുകളിൽ പപ്പടവും പായസവും കൂട്ടിയുള്ള സദ്യ ഉണ്ടാവും. പിതൃക്കൾക്ക് അകത്ത് വച്ചശേഷം ആണ് സദ്യ നടക്കുക. പത്താമുദയ ദിവസം ഉദയസൂര്യനെ വിളക്ക് കൊളുത്തി കാണിക്കുക എന്ന രീതി ഉണ്ടായിരുന്നു. മണ്ണിനോടും കൃഷിയോടും മലയാളിക്കുണ്ടായിരുന്ന മമതയുടെ പ്രതീകം കൂടിയാണ് പത്താമുദയ ആചാരങ്ങൾ.

തയ്യാറാക്കിയത്...
ഡോ:പി. ബി. രാജേഷ്,
Astrologer and Gem Consultant
Mobile number : 9846033337

സൂര്യനും ചന്ദ്രനും നേർരേഖയിൽ വരുന്ന കറുത്തവാവ് ദിവസം ; ഗ്രഹണം നൽകുന്ന പാഠം

 

Latest Videos
Follow Us:
Download App:
  • android
  • ios