Weekly Horoscope : വാരഫലം: ഈ ആഴ്ച നിങ്ങൾക്കെങ്ങനെ?

2022 മാർച്ച് 13 മുതൽ മാർച്ച് 19 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.

weekly horoscope march 13 to march 19

അശ്വതി...

 എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. ത്വക്ക് രോഗങ്ങൾ പിടിപെടാൻ ഇടയുണ്ട്. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. സുഹൃത്തുക്കളുമായി ഒത്തുചേരാനും സാധ്യത കാണുന്നുണ്ട്. വീട് വിൽക്കാൻ ഉദ്ദേശിക്കുന്നവർക്ക് സാധ്യമാകും. പൂർവ്വികസ്വത്ത് രേഖാപരമായി ലഭിക്കും. 

ഭരണി...

ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധ്യമാകും.ആത്മീയ കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും.നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടാകും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. തൊഴിൽ രംഗത്ത് അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകും. യാത്ര ഗുണകരമാകും. സാമ്പത്തിക സ്ഥിതി ഭദ്രമായിരിക്കും.

കാർത്തിക...

മേലധികാരിയുടെ പ്രശംസനേടും. ചിലർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം ലഭിക്കാനും സാധ്യത കാണുന്നു. ഉപരിപഠനത്തിന് ചേരും. ഒരു സുഹൃത്തിനെ സഹായിക്കേണ്ടി വരാം. പ്രലോഭിപ്പിക്കുന്ന അവസരങ്ങൾ  ലഭിക്കാൻ ഇടയുണ്ട്. നിക്ഷേപം എന്ന നിലയിൽ ഒരു വീട് വാങ്ങാനും സാധ്യത കാണുന്നു. മക്കളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കും. 

രോഹിണി...

വിദേശത്തെ ജോലി ഉപേക്ഷിക്കാൻ സാധ്യത ഉണ്ട്. ബന്ധുക്കളുടെ ആരോപണങ്ങൾ കേൾക്കാൻ ഇടവരും. കാരണവന്മാരുടെ കാര്യങ്ങളിൽ കൂടുതൽ  ശ്രദ്ധ നൽകും. മക്കളുടെ പഠനകാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധ ആവശ്യമാണ്. പുതിയ ബിസിനസ് തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സഫലമാകും ആരോഗ്യം തൃപ്തികരമായി തുടരും. 

മകയിരം...

വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉ ണ്ടാകും. മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ആശങ്ക വർധിക്കും. പ്രവർത്തന രംഗത്ത് ഉത്തരവാദിത്തങ്ങൾ വർദ്ധിക്കും.സാമ്പത്തി കസ്ഥിതി മെച്ചപ്പെടും മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടും സാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്  ചില അംഗീകാരങ്ങൾ ലഭിക്കും.

തിരുവാതിര...

ദാമ്പത്യ ഐക്യതയും കുടുംബ ത്തിൽ സമാധാനവും ഉണ്ടാകും. പൂർവികസ്വ ത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും മംഗളകർമ്മങ്ങളിൽ പങ്കെടുക്കും പ്രണയിതാക്കൾക്ക്  സന്തോഷകരമായ വാരം ആണിത്. ഉപരിപഠനത്തിന് അവസരം ലഭിക്കും.വരുമാനം വർദ്ധിക്കാനും യോഗമുണ്ട്. യാത്രകൾകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. 

പുണർതം...

ക്ഷമിക്കുവാനും സഹിക്കുവാനുമുള്ള കഴിവ് സർവാദരങ്ങൾക്കും വഴിയൊരുക്കും. പുതിയ ഉദ്യോഗത്തിനുള്ള അവസരത്തിനു കാലതാമസം നേരിടും. വാഹനാപകടത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെടും. ദീർഘ കാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തും. അതും ചിലർക്ക് വിദേശ വാസത്തിനു യോഗമുണ്ട്. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 

പൂയം...

അനുചിത പ്രവൃത്തികളിൽ നിന്ന് ഒഴിഞ്ഞു മാറുവാൻ ഉൾപ്രരണയുണ്ടാകും.സാമ്പത്തികാനുഭവങ്ങൾ കുറവാണെങ്കിലും നിലവിലുള്ള ഉദ്യോഗം ഉപേക്ഷിക്കരുത്. മനസ്സിന് ആധി വർധിക്കും. യാഥാർഥ്യങ്ങളോടു പൊരുത്തപ്പെടാത്തതിനാൽ കുടുംബജീവിതത്തിൽ അസ്വാസ്ഥ്യ മനുഭവപ്പെടും. വിവാഹകർമ്മങ്ങളിൽ പങ്കെടുക്കും.

ആയില്യം...

ആയുർവേദ ചികിത്സകളാൽ ആരോഗ്യം തൃപ്തികരമാകും. അശ്രദ്ധ കൊണ്ട് പണനഷ്ടം സംഭവിക്കാനിടയുണ്ട്. പ്രയത്ന ങ്ങൾക്കു ഫലമുണ്ടാകും. മനസ്സമാധാനം ഉണ്ടാകുന്ന വാരമാണ്. പല കാര്യങ്ങളും ആഗ്രഹിക്കുന്ന പോലെ നടക്കും. സുഹൃത്തുക്കളെക്കൊണ്ട് നേട്ടമുണ്ടാകും. കുടുംബജീവിതം സന്തോഷകരമാണ്.

മകം...

കാര്യനിർവഹണശേഷി വർധിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും.പുത്ര പൗത്രാദികൾ കാരണം സന്തോഷത്തിന് ഇടയാക്കും. സുഹൃത്തുക്കളോടൊപ്പം ഉല്ലാസ യാത്രയിൽ പങ്കെടുക്കും .പുതിയ  ബന്ധുക്കളെ ലഭിക്കും. വാതസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും. സാമ്പത്തിക സ്ഥിതി ഭദ്രമാണ്. വിദേശത്ത് നിന്ന് ചില സഹായങ്ങൾ പ്രതീക്ഷിക്കാം.

പൂരം...

പൂർവികസ്വത്ത്  കൈവശം വന്നുചേരും. ഗൃഹനിർമാണം ആരംഭിക്കും. ശത്രുതാ മനോഭാവത്തിലായിരുന്ന ബന്ധുക്കൾ  മിത്ര ങ്ങളായി തീരും. കുടുംബാംഗങ്ങളോടൊപ്പം ഉല്ലാസയാത്രയിൽ പങ്കെടുക്കും. ദീർഘകാലമായി അലട്ടിക്കൊണ്ടിരുന്ന പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യതയുണ്ട്. 

ഉത്രം...

സാമ്പത്തികവിഭാഗത്തിൽ വളരെ സൂക്ഷിക്കണം. ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിട വരും.ലാഭേച്ഛ കൂടാതെയുള്ള പ്രവർത്തനങ്ങൾക്കു പ്രോത്സാഹനവും അംഗീകാരവും ലഭിക്കും. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം.പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും. 

അത്തം...

അനാവശ്യമായി അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. വ്യക്തിസ്വാതന്ത്ര്യം പരിധിക്കുപുറമെന്നു തോന്നുന്നതിനാൽ നിയന്ത്ര ണങ്ങൾ ഏർപ്പെടുത്തും.തൊഴിൽരംഗത്ത് അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും കുടുംബജീവിതം സന്തോഷകരമാകും.സാമ്പത്തികസ്ഥിതി മെച്ചപ്പെടും.പുതിയ സുഹൃത്തുക്കളെക്കൊണ്ട് നേട്ടങ്ങൾ പ്രതീക്ഷിക്കാം.

ചിത്തിര...

ചെയ്യാത്ത കുറ്റത്തിന് അപരാധം കേൾക്കുവാനിടവരും. അത്യധ്വാനത്താൽ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും.പാരമ്പര്യ പ്രവൃത്തികളുടെ പ്രാധാന്യം മനസ്സിലാക്കി പ്രവർത്തിക്കും.അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുവാൻ നിർബന്ധിതനാകും.യാത്രാക്ലേശം വർധിക്കും.   

ചോതി...

സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കുവാനിടവരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ ഐക്യതയും ദാമ്പത്യസുഖവും ഉണ്ടാകും. വിദേശത്ത് ജോലി തേടുന്നവർക്ക് അതിനുള്ള അവസരങ്ങൾ ലഭിക്കും.ആരോ ഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.കുടുംബത്തിൽ സമാധാനം നിലനിൽക്കും.

വിശാഖം...

സംഘടനാപ്രവർത്തനങ്ങൾക്കു സാരഥ്യം വഹിക്കുവാനിടവരും. ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ ഐക്യവും ദാമ്പത്യസുഖവും ഉണ്ടാകും.മംഗളകർമ്മങ്ങളിൽ പങ്കെടുക്കും അന്യനാട്ടിൽ കഴിയുന്ന മക്കൾ അവധിയിൽ വന്നുചേരാൻ ഇടയുണ്ട്. അപവാദങ്ങൾ കേൾക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

അനിഴം...

സങ്കൽപങ്ങളും ആഗ്രഹങ്ങളും സഫലമാകും. മറ്റുള്ളവരുടെ വിഷമാവസ്ഥക ൾക്കു ശാശ്വത പരിഹാരം നിർദേശിക്കുവാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമാകും.യാത്രകൾകൊണ്ട് പല നേട്ടങ്ങളും പ്രതീക്ഷിക്കാം. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടു നിൽക്കുക. സാമ്പത്തിക സ്ഥിതിമെച്ചപ്പെടും.

തൃക്കേട്ട...

വീഴ്ചകളുണ്ടാകാതെ സൂക്ഷിക്ക ണം. പ്രലോഭനങ്ങളിൽ അകപ്പെടരുത്. ശത്രു തയിലായിരുന്നവർ മിത്രങ്ങളായിത്തീരും. സു ഹൃത്‌സഹായത്താൽ പുതിയ ഉദ്യോഗത്തിന് അവസരം ലഭിക്കും.ദൈവീക കാര്യങ്ങൾക്കായി കൂടുതൽ സമയം ചെലവഴിക്കും.പുണ്യ സ്ഥലങ്ങൾ സന്ദർശിക്കാനും സാധ്യതയുണ്ട്. സാഹിത്യ രംഗത്ത് ശോഭിക്കാൻ കഴിയും.

മൂലം...

സഹായാഭ്യർഥന നിരസിച്ചതിനാൽ സ്വജനശത്രുത വർധിക്കും. ഏറ്റെടുത്ത കർമപദ്ധതികൾ പ്രാവർത്തികമാക്കുവാൻ പരസഹായം വേണ്ടിവരും.ആധ്യാത്മിക പ്രഭാഷണങ്ങൾ മനസ്സമാധാനത്തിനു കാരണമാകും.പുതിയ ജോലിയിൽ പ്രവേശിക്കും. കടം കൊടുത്ത പണം മടക്കി കിട്ടാൻ സാധ്യതയുണ്ട്. കുടുംബത്തിൽ സമാധാനം നിലനിൽക്കും.

പൂരാടം...

പഠനകാര്യങ്ങളിൽ പുരോഗതിയു ണ്ടാകും .രോഗ പീഡകൾക്കു പരിശോധനയ് ക്കുവിധേയനാകും. അനിയന്ത്രിതമായ ചില വുകൾ വന്നു ചേരാൻ സാധ്യതയുണ്ട്.ഉല്ലാസ യാത്രയിൽ പങ്കെടുക്കും.ആഭരണങ്ങൾ വാങ്ങാനും സാധ്യതയുണ്ട്. ചിലർക്ക് പുതിയ ജോലിയിൽ പ്രവേശിക്കാൻ കഴിയും.സാംസ്കാരിക ചടങ്ങുകളിൽ പങ്കെടുക്കും.

ഉത്രാടം...

സത്യസന്ധവും നീതിയുക്തവുമായ പ്രവർത്തനങ്ങൾ വിജയിക്കും.ഗുരുകാരണ വന്മാരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ കൃതാർഥനാകും.വിവിധങ്ങളായ പ്രർത്തന മേഖലകളിൽ പ്രവർത്തിക്കുവാൻ അവസരം വന്നുചേരും.​ പൂർത്തീകരിക്കാത്ത പദ്ധതികൾ പൂർത്തീകരിക്കും. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും. 

തിരുവോണം...

അനവധി കാര്യങ്ങൾ നിഷ്കർ ഷയോടു കൂടി ചെയ്തുതീർക്കും.ആധ്യാത്മി ക ആത്മീയ ചിന്തകളാൽ മനസ്സമാധാനമു ണ്ടാകും.കർമപദ്ധതികൾക്കു വിദഗ്ധോപദേശം തേടി പണം മുടക്കും. സുഹൃത്തുക്കളുമായി ചിലകാര്യങ്ങളിൽ ഉപയോഗിക്കേണ്ടതായി വരാം. വീട് നിർമാണം പൂർത്തിയാക്കാൻ കഴിയും. സാമ്പത്തികനില ഭദ്രമാണ്. 

അവിട്ടം...

ഈശ്വരാരാധനകളാൽ മനസ്സമാധാ നമുണ്ടാകും. ആർഭാടങ്ങൾ ഒഴിവാക്കണം. വി ഷമാവസ്ഥകൾ പരിഹരിക്കുവാൻ സുഹൃത്‌സ ഹായം തേടും.പുതിയ ആവിഷ്കരണ ശൈലിക്ക് സമ്മിശ്ര പ്രതികരണം വന്നുചേരും.മുടങ്ങി പ്പോയ പോയ പ്രവർത്തനങ്ങൾ പുനരാരംഭി ക്കും. പുതിയ ബിസിനസ് തുടങ്ങാനും സാധ്യത കാണുന്നുണ്ട്.

ചതയം...

 ഔദ്യോഗിക മേഖലയിൽസമ്മർദവും യാത്രാക്ലേശവും വർധിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.ആശയ വിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം. കാര്യനിർവഹണ ശക്തി വർധിക്കുന്നതിനാൽ പുതിയ അവസരങ്ങൾ വന്നു ചേരും. മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. ആരോഗ്യം തൃപ്തികരമാണ്.

പൂരുരുട്ടാതി...

ധർമപ്രവൃത്തികൾക്കും പുണ്യപ്ര വൃത്തികൾക്കും സർവാത്മനാ സഹകരിക്കും. സന്താനസംരക്ഷണം ആശ്വാസത്തിനു വഴിയൊരുക്കും.സാമ്പത്തിക ക്രയവിക്രയങ്ങളിൽ വളരെ സൂക്ഷ്മത വേണം. ആഡംബര വസ്ത്രങ്ങൾക്കായി ധാരാളം പണം ചിലവഴിക്കും.ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ചിലർക്ക് സ്ഥലംമാറ്റം ലഭിക്കാനും ഇടയുണ്ട്.

ഉത്രട്ടാതി...

മനസ്സിലുദ്ദേശിക്കുന്ന ആശയം നല്ല താണെങ്കിലും ശാസ്ത്രീയ വശം ശരിയല്ലാത്ത തിനാൽ ഉപേക്ഷിക്കും.അനാവശ്യ കാര്യങ്ങൾ ചിന്തിച്ച് ആധി വർധിക്കും.സുതാര്യതയുള്ള സമീപനത്താൽ അപകീർത്തികൾ ഒഴിഞ്ഞു പോകും​​. പൂജകളും വഴിപാടുകളും നടത്തും. ഔദ്യോഗിക യാത്രകൾ ആവശ്യമായി വരും. വീട് നിർമ്മാണം പൂർത്തീകരിക്കും.

രേവതി...

വിദേശയാത്രയ്ക്കു സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും. മുൻകോപം നിയന്ത്രിക്കണം. സമചിത്തതയോടു കൂടിയുള്ള സമീപനം ഏകീകരണത്തിലെത്തിക്കുവാൻ സാധിക്കും. സാമ്പത്തിക ക്രയവിക്രയങ്ങളിൽ വള രെ ശ്രദ്ധയും സൂക്ഷ്മതയും വേണം.ശാസ്ത്ര പരീക്ഷണനിരീക്ഷണങ്ങളിൽ വിജയിക്കും. കുടുംബ​പ​ര​മാ​യ​ ​ച​ട​ങ്ങു​ക​ളി​ൽ​ ​സം​ബ​ന്ധി​ക്കും.

തയ്യാറാക്കിയത്:
ഡോ. പിബി രാജേഷ് 
Astrologer and Gem Consultant

 

Latest Videos
Follow Us:
Download App:
  • android
  • ios