Weekly Horoscope : ഈ ആഴ്ച നിങ്ങൾക്കെങ്ങനെ? അറിയാം സമ്പൂർണ്ണ വാരഫലം!

2025 ജനുവരി 05 മുതൽ ജനുവരി 11 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പി.ബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.
 

weekly horoscope astrological predictions from 05 jan 2025 to 11 jan 2025

മേടം:- (അശ്വതി, ഭരണി, കാർത്തിക1/4) 

വരുമാനം വർദ്ധിക്കും. വിചാരിക്കാത്ത പല നേട്ടങ്ങളും ഉണ്ടാകും. മകനിൽ നിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. ജോലി ലഭിക്കാനും സാധ്യതയുണ്ട്.

ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)

അവിവാഹിതരുടെ വിവാഹനിശ്ചയം ഉണ്ടാകും. വിദേശത്ത് നിന്നും ഒരു സന്ദേശം ലഭിക്കും. പരീക്ഷയിൽ വിജയം നേടും. വീട് പണി തുടങ്ങും. ആരോഗ്യം തൃപ്തികരം ആണ്.

മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം 3/4)

പ്രശസ്തി വർദ്ധിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. പുതിയ സംരംഭങ്ങൾ തുടങ്ങും. കമിതാക്കളുടെ വിവാഹം തീരുമാനിക്കും. ജോലി മാറാൻ സാധിക്കും.

കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം) 

വായ്പ അനുവദിച്ചു കിട്ടും. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ആത്മീയ കാര്യങ്ങളോട് താൽപര്യം കൂടും. അവിവാഹിതരുടെ വിവാഹ നിശ്ചയം നടക്കും.

ചിങ്ങം:- (മകം, പൂരം, ഉത്രം1/4)

പല കാര്യങ്ങളും മന്ദഗതിയിൽ ആകും. കർമരംഗത്ത് ഉയർച്ചയും പ്രശസ്തിയും നേടും.കുടുംബത്തി ൽ ഒരു  കുഞ്ഞ് പിറക്കും.വിദേശയാത്രയ്ക്ക് സാധ്യത തെളിയും.

കന്നി:-  (ഉത്രം3/4, അത്തം, ചിത്തിര1/2) 

സാമ്പത്തിക നില മെച്ചപ്പെടും. കോടതി കാര്യങ്ങൾ അനുകൂലമായി തീരും. വിദ്യാർത്ഥികൾക്ക് മോശമായ കാലം ആണ്. ഉല്ലാസ യാത്രയിൽ പങ്കെടുക്കും.

തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)

സ്ഥാനക്കയറ്റം നേടും. പരീക്ഷയിൽ മികച്ച വിജയം നേടും. ഉല്ലാസ യാത്ര ചെ യ്യും. വായ്പ അനുവദിച്ചു കിട്ടും. ബന്ധുക്കളെ സഹായിക്കും . 

വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)

വീട് നിർമ്മാണം ആരംഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഭാഗ്യം അനുകൂലമാണ്. പുതിയ സംരംഭങ്ങൾ ആരംഭിക്കും.

ധനു:- (മൂലം, പൂരാടം, ഉത്രാടം1/4) 

അപകടങ്ങളിൽ നിന്നും രക്ഷപ്പെടും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ കൂടുതൽ  ശ്രദ്ധിക്കുക. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.

മകരം:- (ഉത്രാടം3/4 തിരുവോണം, അവിട്ടം1/2) 

വീട് മോടി പിടിപ്പിക്കും. പുതിയ ചുമതലകൾ ഏറ്റെടുക്കും. വാതരോഗങ്ങൾ ശല്യം ചെയ്യും. വിദേശത്ത് കഴിയുന്നവർക്ക് നാട്ടിൽ വരാൻ കഴിയും. സാഹിത്യ രംഗത്ത് തിളങ്ങും.

കുംഭം:- (അവിട്ടം1/2 ചതയം, പൂരുരുട്ടാതി3/4)

കുടുംബത്തില്‍ ഐശ്വര്യം നിലനിൽക്കും. ആരോഗ്യം തൃപ്തികരം ആണ്. ഉല്ലാസ യാത്രയിൽ പങ്കുചേരും. മക്കൾക്ക് വേണ്ടി ധാരാളം ചിലവുകൾ വന്നു ചേരും. ആഗ്രഹിച്ച വാഹനം വാങ്ങും.

മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി)

സാമ്പത്തിക ഞെരുക്കം ഉണ്ടാകും. ബന്ധുക്കളെ സഹായിക്കേണ്ടി വരും. വിദേശയാത്രയ്ക്ക് അവസരം ലഭിക്കും. പഠനത്തിൽ ശ്രദ്ധിക്കുക. ആരോഗ്യം തൃപ്തികരം ആണ്.

(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)

Also read: ദിവസഫലം; ഇന്ന് നിങ്ങൾക്ക് എങ്ങനെ?

Latest Videos
Follow Us:
Download App:
  • android
  • ios