Weekly Horoscope : ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? 09-02-2025 മുതൽ 15-02-2025 വരെ
2025 ഫെബ്രുവരി 09 മുതൽ 2025 ഫെബ്രുവരി 15 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.
![weekly horoscope 2025 february 09 to 2025 february 15 weekly horoscope 2025 february 09 to 2025 february 15](https://static-gi.asianetnews.com/images/01jk28rgdxtfwbs3dg7s2dsqvj/fotojet--2-_363x203xt.jpg)
മേടം:- (അശ്വതി, ഭരണി, കാർത്തിക1/4)
ഗുണദോഷ സമ്മിശ്രമായ വാരമാണ്. കുടുംബജീവിതം സന്തോഷകരമാകും. തൊഴിൽ രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും.
ഇടവം:- (കാർത്തിക3/4, രോഹിണി, മകയിരം1/2)
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കലാകാരന്മാർക്കും മാധ്യമപ്രവർത്തകർക്കും നേട്ടങ്ങൾ ഉണ്ടാകും.
മിഥുനം:- (മകയിരം1/2, തിരുവാതിര, പുണർതം3/4)
ചിലവുകൾ അധികമായി വരും. പല കാര്യങ്ങളും പ്രതീക്ഷിക്കുന്ന പോലെ നടക്കും. വാരാന്ത്യം ശോഭമാണ്.
കര്‍ക്കടകം:- (പുണർതം1/4, പൂയം, ആയില്യം)
ചിലവുകൾ വർദ്ധിക്കും. ചെറിയ യാത്രകൾ ആവശ്യമായിവരും. ഉന്നത വ്യക്തികളുടെ സഹായം ലഭിക്കും.
ചിങ്ങം:- (മകം, പൂരം, ഉത്രം1/4)
ശത്രുക്കളിൽ നിന്ന് ഉപദ്രവം ഉണ്ടാവാം. ആരോഗ്യത്തിൽ ശ്രദ്ധിക്കണം. പ്രതിസന്ധികൾ തരണം ചെയ്തു മുന്നോട്ടു പോകും.
കന്നി:- (ഉത്രം3/4, അത്തം, ചിത്തിര1/2)
ദൈവാധീനമുള്ള കാലമാണ്. പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. സാമ്പത്തിക നേട്ടങ്ങളും പ്രതീക്ഷിക്കാം.
തുലാം:- (ചിത്തിര1/2, ചോതി, വിശാഖം3/4)
ഭാഗ്യം കൊണ്ട് പണം കൈവശം വന്നുചേരും. തൊഴിൽപരമായി പല മാറ്റങ്ങളും അനുകൂലമായി വരും.
വൃശ്ചികം:- (വിശാഖം1/4, അനിഴം, തൃക്കേട്ട)
പല കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാവുമെങ്കിലും പിന്നീട് അതെല്ലാം തരണം ചെയ്തു മുന്നോട്ടു പോകാൻ സാധിക്കും.
ധനു:- (മൂലം, പൂരാടം, ഉത്രാടം1/4)
കുടുംബജീവിതം സന്തോഷകരമായിരിക്കും. ഉല്ലാസ യാത്രയ്ക്കും സാധ്യതയുണ്ട്. പ്രണയസാഫല്യത്തിന് യോഗം ഉണ്ട്.
മകരം:- (ഉത്രാടം3/4, തിരുവോണം, അവിട്ടം1/2)
പങ്കാളി തന്നെ പ്രതിസന്ധികൾ ഉണ്ടാക്കാൻ ഇടയുണ്ട്. വരാന്ത്യം കൂടുതൽ മികച്ചതായി മാറും.
കുംഭം:- (അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
സർക്കാർ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നീണ്ടുപോകും. സ്ഥാനക്കയറ്റം ലഭിക്കാൻ സാധ്യതയുണ്ട്.
മീനം:- (പൂരുരുട്ടാതി1/4, ഉത്രട്ടാതി, ഉത്രട്ടാതി, രേവതി)
ഉല്ലാസയാത്രയിൽ പങ്കെടുക്കും. സർക്കാരിൽ നിന്ന് ചില ആനുകൂല്യങ്ങൾ ലഭിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
(ലേഖകൻ ഡോ. പി.ബി രാജേഷ് ജ്യോത്സ്യനും Gem Consultant കൂടിയാണ്. ഫോൺ നമ്പർ: 9846033337)