Weekly Horoscope : സമ്പൂർണ്ണ വാരഫലം; അടുത്താഴ്ച്ച നിങ്ങൾക്കെങ്ങനെ?

2022 മാർച്ച് 27 മുതൽ ഏപ്രിൽ 2 വരെ നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഫലം പറയുന്നു.

Weekly Horoscope 2022 march 27 to april  2

അശ്വതി:

പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും. തൊഴിലിനായുള്ള പരിശ്രമങ്ങളിൽ സഫലമാകും. വ്യവഹാരങ്ങളിൽ വിജയിക്കും. ആത്മധൈര്യം വർധിക്കും. വിവാഹ ആലോചനയിൽ തീരുമാനം ആകും. 

ഭരണി :

ധനപരമായി വളരെ അനുകൂല കാലമായിരിക്കും. തൊഴിലുമായി ബന്ധപ്പെട്ട് ദീർഘ യാത്രകൾ വേണ്ടിവരും. പുതിയ തൊഴിൽ സാധ്യതകൾ തേടും. പിതൃസ്വത്ത് ലഭിക്കുകയോ പിതാവിൽ നിന്ന് അനുഭവഗുണമുണ്ടാവുകയോ ചെയ്യും. 

കാർത്തിക :

ഔദ്യോഗിക യാത്രകൾ വേണ്ടി വരും. മത്സരപ്പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയിൽ വിജയിക്കുവാൻ സാധിക്കും. ബിസിനസ് നടത്തുന്നവർക്ക് വിജയം.കൂട്ടുകെട്ടുകൾ മൂലം പണച്ചെലവ് ഉണ്ടാവാം.

രോഹിണി :

ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉണ്ടാകും.തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. പഠനത്തിൽ അലസരാകും.പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ  മൂലം വിഷമിക്കും. 

മകയിരം :

മാനസിക സംഘർഷം വർധിക്കുന്ന കാലമാണ്. പ്രവർത്തന രംഗത്ത് ചെറിയ തടസ്സങ്ങൾ നേരിടും, ബന്ധുക്കൾ ശത്രുതാ മനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് പഠനത്തിൽ ശ്രദ്ധ കുറയും. 

തിരുവാതിര:

ആരോഗ്യപരമായി അനുകൂല സമയമാണ്. യാത്രകൾ വേണ്ടിവരും. മാനസികമായ സന്തുഷ്ടി അനുഭവപ്പെടും.കടങ്ങൾ വീട്ടുവാൻ സാധിക്കും. സുഹൃത്തുക്കൾക്കായി പണച്ചെലവുണ്ടാകും. 

പുണർതം :

ഉത്തരവാദിത്തങ്ങൾ വർധിക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ആരോഗ്യപരമായ വിഷമതകൾക്ക് ശമനമുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. 

പൂയം :

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും.സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്.തൊഴിൽപരമായ ബുദ്ധിമുട്ടുകൾ അവസാനിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും.   

ആയില്യം :

കടബാധ്യത കുറക്കുവാൻ സാധിക്കും.ദാമ്പത്യപ്രശ്നങ്ങൾ പരിഹാരമുണ്ടാകും.ഭാഗ്യപരീക്ഷണങ്ങളിൽ ധനനഷ്ടം. കർമരംഗത്ത് എതിർപ്പുകൾ പ്രതീക്ഷിക്കുക.പുതിയ വാഹനം വാങ്ങിക്കുവാൻ യോഗം. 

മകം :

പാരമ്പര്യ രോഗങ്ങൾ പിടിപെടാം. ദീർഘയാത്രകൾ സാധിക്കുമെങ്കിൽ ഒഴിവാക്കുക.മാനസിക പിരിമുറുക്കം വർധിക്കും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി ഉണ്ടാകും. 

പൂരം :

ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. ഇടവിട്ട്  ശാരീരികമായി എന്തെങ്കിലും അരിഷ്ടതകൾ നേരിടും. ബിസിനസുകളിൽ നിന്ന് നേട്ടം.സർക്കാരിൽ നിന്നുള്ള ആനുകൂല്യം ലഭിക്കും.  

ഉത്രം:

വ്യവഹാരങ്ങളിൽ തിരിച്ചടിയുണ്ടായേക്കാം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗ അരിഷ്ടതകൾക്ക് സാധ്യത. വിദ്യാഭ്യാസപരമായ നേട്ടങ്ങൾ കൈവരിക്കും. തൊഴിലിൽ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം.  

അത്തം :

ബന്ധുക്കളുമായി ചെറിയ ഭിന്നതകൾക്കു സാധ്യത ഉണ്ട്. ലഹരിവസ്തുക്കളിൽ താല്പര്യം വർധിക്കും.സർക്കാർ ജീവനക്കാർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ഉദ്യോഗാർഥികൾക്ക്  ജോലി ലഭിക്കും. 

ചിത്തിര :

വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.വാഹനത്തിനായി പണം മുടക്കേണ്ടി വരും.സഞ്ചാര ക്ലേശം വർധിക്കും. കുടുംബത്തിലെ മുതിർന്ന അംഗത്തിന്  രോഗമുണ്ടാകാനിടയുണ്ട് . 

ചോതി :

തൊഴിലന്വേഷകർക്ക് ജോലി കിട്ടും. വീഴ്ചകൾ വഴി ചെറിയ പരുക്കിനു സാധ്യത. സഹപ്രവർത്തകരുമായി നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും.വിദേശ യാത്രയ്ക്ക് യോഗം കാണുന്നുണ്ട് .  

വിശാഖം :

ഗൃഹത്തിൽ അറ്റ കുറ്റപ്പണികൾ നടത്തും. തട സ്സങ്ങൾ മാറി പുരോഗതിയുണ്ടാകും.പുതിയ ഗൃഹോപ കരണങ്ങൾ വാങ്ങും.പണച്ചെലവ് അധികരിക്കും.പുണ്യസ്ഥല സന്ദർശനം നടത്തും.

അനിഴം :

പുതിയ ജോലിയിൽ പ്രവേശിക്കുവാൻ അവസരമൊരുങ്ങും. തൊഴിൽപരമായുള്ള മാറ്റങ്ങൾ പ്രതീക്ഷിക്കാം. ഉദര വിഷമതകൾക്കായി ഔഷധ സേവവേണ്ടിവരും. വ്യവഹാരങ്ങൾ നടത്തുന്നവർക്ക് വിജയം.  

തൃക്കേട്ട :

ആരോഗ്യപരമായ വിഷമതകൾ ശമിക്കും. തൊഴിലിൽ നല്ല മാറ്റങ്ങൾ ഉണ്ടാവും.മാനസിക സന്തോഷം വർധിക്കും. കട ബാധ്യത കുറയ്ക്കാൻ കഴിയും. വിദേശ ജോലിക്കുള്ള ശ്രമത്തിൽ വിജയിക്കും. 

മൂലം : 

ഭവനത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും.കുടുംബ സൗഖ്യം വർധിക്കും.  വാഹനം മാറ്റി വാങ്ങുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും. കഫ ജന്യരോഗങ്ങൾ പിടിപെടാനിടയുണ്ട്. 

പൂരാടം :

സാമ്പത്തിക നേട്ടം ഉണ്ടാവും, ഭവന നിർമാണം പൂർത്തീകരിക്കുവാൻ സാധിക്കും. ഉദര സംബന്ധമായ അസുഖങ്ങൾ പിടിപെടാനിടയുണ്ട്‍. മംഗല്യഭാഗ്യം ഉണ്ടാകും.മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. 

ഉത്രാടം :

അപ്രതീക്ഷിത ചെലവുകൾ വർധിക്കും. രോഗാവസ്ഥയിൽ കഴിയുന്നവർക്ക് ആശ്വാസം ലഭിക്കും. താല്ക്കാലിക ജോലി സ്ഥിരപ്പെടും.സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് മികച്ച ലാഭം പ്രതീക്ഷിക്കാം.

തിരുവോണം :

ബിസിനസ്സിൽ മികവ് പുലർത്തും, മേലാധികാരികളിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകും.വിവാഹമാലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും. കഫജന്യരോഗങ്ങൾ പിടി പെടും.

അവിട്ടം :

സുഹൃത്തുക്കളുമായി ഒത്തുചേരും.ഗൃഹനിർ മാണത്തിൽ തടസ്സങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ തടസ്സങ്ങൾ നേരിടും. മാനസിക വിഷമങ്ങൾ ഉണ്ടാകുംഭാഗ്യ പരീക്ഷണങ്ങളിൽ ധനനഷ്ടം.

ചതയം :

കർമരംഗത്ത് എതിർപ്പുകൾ, അപവാദം കേൾ ക്കുവാൻ ഇടയുണ്ട്. യാത്രകൾ വർധിക്കും, അടുത്ത സുഹൃത്തുക്കൾ വഴി ധനസഹായം ലഭിക്കും. പഠനത്തിൽ ശ്രദ്ധ വർധിക്കും. വിദേശയാത്രാ ശ്രമം വിജയിക്കും. 

പൂരുരുട്ടാതി : 

അനാവശ്യചിന്തകൾ വർധിക്കും.  ദാമ്പത്യ ഭിന്നതകൾ ശമിക്കും. ആരോഗ്യപുഷ്ടിയു ണ്ടാകും. ജോലിയിൽ ഉത്തരവാദിത്വം വർധി ക്കും. കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ ക്ക് പലതരത്തിലുള്ള അരിഷ്ടതകൾ ഉണ്ടാകാം. 

ഉത്രട്ടാതി : 

ഗൃഹനിർ മാണത്തിൽ പുരോഗതി ഉണ്ടാകും. സുഹൃത്തുക്കൾ മൂലം ആപത്തിൽപ്പെടാം. പൊതു പ്രവർത്തനങ്ങളിൽ വിജയം. കാർഷിക മേഖലയിൽ നിന്നു നേട്ടം.അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും.

 രേവതി: 

പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തിൽ മാറ്റം ഉണ്ടാകും.ദാമ്പത്യ ജീവിത്തിൽ ചെറിയ അസ്വാരസ്യങ്ങൾക്ക് ഇടയുണ്ട്. മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. പലവിധത്തി ൽ സാമ്പത്തിക ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കാം.

തയ്യാറാക്കിയത്
ഡോ:പിബി. രാജേഷ്,
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios