Weekly Horoscope : വാരഫലം: ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ?

2022 ഫെബ്രുവരി 20 മുതൽ ഫെബ്രുവരി 27 വരെ ഈ ആഴ്ച നിങ്ങൾക്ക് എങ്ങനെ? ഡോ. പിബി രാജേഷ് എല്ലാ നക്ഷത്രക്കാരുടെയും ഈ ആഴ്ചയിലെ ഫലം പറയുന്നു.

Weekly Horoscope 2022 feb 20  to feb 27

അശ്വതി :- 

കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും.  മുൻകോപം നിയന്ത്രിക്കണം. ദാമ്പത്യ വിരഹം അനുഭവപ്പെടും.ഗൃഹത്തിൽ കലഹ സാധ്യത. വിദേശ ജോലിയിൽ പ്രശ്നങ്ങൾ ഉടലെടുക്കും.  

ഭരണി :- 

മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ഭാഗ്യപരീക്ഷണങ്ങൾക്കു മുതിരരുത്.   

കാർത്തിക :-  

സാമ്പത്തികമായി വിഷമതകൾ നേരിടും മേലാധികാരികൾ, തൊഴിലുടമകൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ. യാത്രകൾ വേണ്ടി വരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.   

രോഹിണി :- 

 ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താന ഗുണമനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും. 

മകയിരം : - 

പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. സാമ്പത്തികമായി പ്രതീക്ഷിച്ചിരുന്ന സഹായങ്ങൾ ലഭിക്കുകയില്ല. ഗൃഹനിർമാണത്തിൽ തടസ്സങ്ങൾ.  

തിരുവാതിര : - 

ബിസിനസ്സിൽ പുരോഗതി. മാനസികമായ സംതൃപ്തി.  മംഗള കർമങ്ങളിൽ സംബന്ധിക്കും. ആരോഗ്യപരമായ വിഷമതകളിൽ നിന്ന് മോചനം. സാമ്പത്തികമായ നേട്ടങ്ങൾ കൈവരിക്കും.   

പുണർതം :- 

കുടുംബ സൗഖ്യം. ബന്ധുജന സമാഗമം. മാനസിക സുഖവർധന. പ്രവർത്തനങ്ങളിൽ നേട്ടം. പരീക്ഷാ വിജയം. അനാവശ്യമായ ചെലവുകൾ നിയന്ത്രിക്കുക.  

പൂയം:- 

മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തിനായി പണച്ചെലവ്. കടം വാങ്ങേണ്ടി വരും .  

ആയില്യം:- 

വിദേശത്തുള്ളവർക്ക് തൊഴിൽപരമായി നില നിന്നിരുന്ന ഉത്കണ്ഠയിലും അയവുണ്ടാകും. ഗൃഹസുഖം കുറയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. അധിക യാത്രകൾ വേണ്ടിവരും. 

മകം :-  

സന്താനങ്ങളുടെ ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടിവരും. ഏജൻസി ജോലികൾ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടം. കാര്യസാദ്ധ്യത്തിന് ബന്ധുജന സഹായം. 

പൂരം:-  

സ്വന്തം കാര്യങ്ങൾ ബുദ്ധിപൂർവം കൈകാര്യം ചെയ്യും. കർമരംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. ആരോഗ്യപരമായി അനുകൂല സമയമല്ല. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടരുത്. 

ഉത്രം :- 

ഭൂമിയിൽ നിന്നുള്ള ലാഭം പ്രതീക്ഷിക്കാം. പ്രവർത്തന രംഗത്ത് അസൂയാവഹമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. കലാപരമായ കാര്യങ്ങളിൽ താൽപര്യം വർധിക്കും. അഭിഭാഷകർ അധ്യാപകർ എന്നിവർക്ക് തൊഴിൽപരമായ നേട്ടങ്ങൾ.  

അത്തം:-  

ചില ബന്ധുക്കൾ ശത്രുതാമനോഭാവത്തോടെ പെരുമാറും. വിദ്യാർഥികൾക്ക് ഉപരിപഠനത്തി നുള്ള അവസരമൊരുങ്ങും.  മാതാപിതാക്ക ളുമായി അഭിപ്രായ വ്യത്യാസമുണ്ടാകും. ധനപരമായ വിഷമതകൾ തൊഴിലുമായി ബന്ധപ്പെട്ട് അധിക യാത്രകൾ വേണ്ടിവരും.  

ചിത്തിര :- 

ജീവിതപങ്കാളിക്ക് അവിചാരിതമായി അസുഖങ്ങൾ അനുഭവപ്പെടാം. ബന്ധുജനങ്ങൾ വാക്കുകൾ കൊണ്ട് മനസ്സിനെ മുറിപ്പെടുത്തും. ഉദ്ധിഷ്ട കാര്യസാദ്ധ്യത്തിനുള്ള തടസ്സം മറികടക്കും. കൃഷിഭൂമിയിൽ നിന്നുള്ള ധനനഷ്ടം നേരിടാവുന്ന വാരമാണ്.  

ചോതി :-  

സന്താനങ്ങളാൽ മനഃസന്തോഷം വർധിക്കും. ഉദര സംബന്ധമായ അസുഖങ്ങൾക്ക് ഔഷധ സേവ വേണ്ടിവരും. തൊഴിൽ രംഗം അശാന്ത മാവും. മേലധികാരികളുടെ അപ്രിയം സമ്പാദിക്കാതെ ശ്രദ്ധിക്കുക.  

വിശാഖം : - 

വിദ്യാർഥികൾക്ക് അനുകൂല സമയം. അവിചാരിത ചെലവുകൾ നേരിടേണ്ടിവരും. ഗൃഹനിർമാണത്തിൽ നിലനിന്നിരുന്ന തടസ്സം മറികടക്കും. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും . 

അനിഴം :-  

സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ബന്ധു ജന സഹായം ലഭിക്കും. സർക്കാർ ഉദ്യോഗസ്ഥർക്ക് മേലധികാരികളുടെ അപ്രിയം നേരിടേണ്ടി വരും. അയൽവാസികളുമായി പ്രശ്നങ്ങൾ.  

തൃക്കേട്ട :- 

സൗന്ദര്യവർധക വസ്തുക്കളിൽ നിന്നുള്ള അലർജി പിടിപെടാം. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ഗൃഹത്തിൽ നിന്നും വിട്ടുനില്ക്കേണ്ട അവസ്ഥയുണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയമല്ല. കലാരംഗത്ത് പ്രശസ്തി വർധിക്കും. 

മൂലം :- 

പ്രതിസന്ധികളെ അതിജീവിക്കേണ്ടിവരും. മനസ്സിൽ അനാവശ്യ ആശങ്ക ഉടലെടുക്കും. പുതിയ സുഹൃത് ബന്ധം മുഖേന ജീവിതത്തിൽ  മാറ്റം ഉണ്ടാകും. പ്രവർത്തനങ്ങൾ വിജയത്തിലെത്തിക്കുവാൻ സാധിക്കും.  

പൂരാടം :-  

സ്നേഹിക്കുന്നവരിൽ നിന്ന് വിപരീതാനുഭവങ്ങൾ. മുൻ കോപം നിയന്ത്രിക്കണം. ദാമ്പത്യ ജീവിതത്തിൽ ചെറിയ അസ്വാരസ്യങ്ങൾ . മാതാവിന് ശാരീരിക അസുഖങ്ങൾ അനുഭവപ്പെടും. വൈദ്യ സന്ദർശനം വേണ്ടിവരും.  

ഉത്രാടം :-  

ഉദരസംബന്ധമായ അസുഖങ്ങൾ അനുഭവ പ്പെടും. തൊഴിൽപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് അല്പം ആശ്വാസം ലഭിക്കും. യാത്രകൾ വേണ്ടിവരും  

തിരുവോണം : - 

ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കും. ദാമ്പത്യ കലഹം ശമിക്കും. ഉദരരോഗ സാധ്യത. സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ അവസരമൊരുങ്ങും. സാമ്പത്തികമായി വാരം അനുകൂലമല്ല. 

അവിട്ടം:- 

കുടുംബ ചടങ്ങുകളിൽ പങ്കെടുക്കും. നിദ്രാഭംഗം അനുഭവപ്പെടും. ആരോഗ്യവിഷമതകൾ ശമിക്കും. ഔഷധ സേവ അവസാനിപ്പിക്കു വാൻ സാധിക്കും. സഞ്ചാരക്ലേശം അനുഭവിക്കും. തൊഴിൽപരമായി അനുകൂല സമയമല്ല.  

ചതയം : - 

പുതിയ ബിസിനസ് തുടങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. പണമിടപാടുകളിൽ നേട്ടം. സന്താനങ്ങളെക്കൊണ്ടുള്ള  സന്തോഷം അനുഭവിക്കും.  കടം നൽകിയിരുന്ന പണം തിരികെ ലഭിക്കും. മത്സരങ്ങളിൽ വിജയിക്കും. 

പൂരുരുട്ടാതി :- 

പരീക്ഷകളിൽ വിജയം. വിവാഹം ആലോചി ക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. സ്വന്തം ബിസിനസ്സിൽ നിന്ന് നേട്ടം. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. 

ഉത്തൃട്ടാതി:- 

ഗൃഹാന്തരീക്ഷം അസംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകൾ വർധിക്കും. മനസിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ.   

രേവതി :-

തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. അനാവശ്യമായ ആരോപണങ്ങൾ മൂലം വിഷമിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും

തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios