Ganesh Chaturthi 2022 : വിനായക ചതുര്‍ത്ഥി ദിനത്തില്‍ ചന്ദ്രനെ നോക്കിയാല്‍ ഫലം മോശം
കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്. ഈ ദിവസം ഗണപതിക്ക് പ്രിയങ്കരമായ മോദകം ആണ് വഴിപാടായി നടത്തേണ്ടത്. നാളികേരം ഉടയ്ക്കുകയും ഗണപതി ഹോമം നടത്തുകയും കറുക മാല ചാർത്തുകയും ആകാം. ഗണപതിക്ക് മുന്നിൽ ഏത്തമിടുകയും വേണം.
പരമശിവൻ്റെയും പാർവ്വതിയുടെയും പുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുർത്ഥി. ചിങ്ങമാസം വെളുത്ത പക്ഷ ചതുർഥി ദിവസത്തിലാണിത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വലിയ പ്രാധാന്യത്തോടെയാണ് വിനായക ചതുർത്ഥി ആഘോഷിക്കുന്നത്.
ഈ ദിവസം ഗണപതിക്ക് പ്രിയങ്കരമായ മോദകം ആണ് വഴിപാടായി നടത്തേണ്ടത്. നാളികേരം ഉടയ്ക്കുകയും ഗണപതി ഹോമം നടത്തുകയും കറുക മാല ചാർത്തുകയും ആകാം. ഗണപതിക്ക് മുന്നിൽ ഏത്തമിടുകയും വേണം. തമിഴ്നാട്, കർണ്ണാടകം,ആന്ധ്രാപ്രദേശ് പോലെ ഉത്തരേന്ത്യയിലെല്ലാം വലിയ ആഘോഷമാണിത്. കേരളത്തിൽ ഈ ദിവസം ഗജപൂജ, ആനയൂട്ട് എന്നിവ ചില ക്ഷേത്രങ്ങളിൽ നടത്തുന്നു. കളിമണ്ണിൽ തീർത്ത ഗണപതി വിഗ്രഹങ്ങൾ പൂജ നടത്തിയശേഷം കടലിൽ നിമഞ്ജനം ചെയ്യുന്നതും ആചാരമാണ്.
ഗണേശ ചതുർത്ഥി ദിനത്തിൽ ചന്ദ്രനെ കാണുന്നവർക്ക് ഏതെങ്കിലും തരത്തിലുള്ള പേര് ദോഷം ഉണ്ടാകാനോ എന്തെങ്കിലും തരത്തിലുള്ള കുറ്റങ്ങൾ ഏറ്റെടുക്കേണ്ട അവസ്ഥയോ ഒക്കെ വന്നു ചേരും എന്നാണ് വിശ്വാസം. അതിന് പല ഐതിഹ്യങ്ങളും ഉണ്ട്. ചതുർത്ഥി കാലത്ത് ഒരിക്കൽ ഗണപതിയുടെ നൃത്തം കണ്ട് ചന്ദ്രൻ പരിഹസിച്ചുവത്രെ.
കുടവയറും താങ്ങിയുള്ള ഗണപതിയുടെ നൃത്തത്തെയാണ് ചന്ദ്രൻ കളിയാക്കിയത്. തന്നെ കളിയാക്കിയ ചന്ദ്രനെ ചതുർഥിയിൽ നോക്കു ന്നവർക്കെല്ലാം വിഷമം ഉണ്ടാവട്ടേയെന്ന് ഗണപതി ശാപിച്ചു. ശാപകഥയറിയാതെ ഭഗവാൻ മഹാവിഷ്ണുവും ചന്ദ്രനെ നോക്കി ഗണേശ ശാപത്തിനിരയായി.
വിനായക ചതുർത്ഥി സ്പെഷ്യൽ ; റവ തേങ്ങ ലഡ്ഡു എളുപ്പം തയ്യാറാക്കാം
ഏറെ വിഷമിച്ച വിഷ്ണു ഭഗവാൻ പരമശിവന്റെ മുന്നിൽ ചെന്ന് സഹാ യമഭ്യർത്ഥിച്ചുവെന്നും ബുദ്ധിമുട്ട് മനസിലാക്കിയ ശിവൻ മഹാ വിഷ്ണുവിനോട് ഗണപ തീവ്രതം അനുഷ്ഠിക്കാൻ ആവശ്യപ്പെടുകയും ചെയ്തു പരമശിവൻ പറഞ്ഞതു പോലെ തന്നെ വിഷ്ണു ഗണപതീ വ്രതം അനുഷ്ഠിച്ചു സങ്കടങ്ങൾ മാറ്റി എന്നുമാണ് കഥ. ഇന്നും അതിനാൽ ആരും അറിഞ്ഞു കൊണ്ട് ചന്ദ്രനെ ഈ ദിവസം നോക്കില്ല.
തയ്യാറാക്കിയത്:
ഡോ: പി.ബി. രാജേഷ്.
Mob: 9846033337