വൈകുണ്ഠ ഏകാദശി; ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം

ഏകാദശികളിൽ പ്രധാനമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. അവൽ കഴിച്ച് കുചേലനെ കൃഷ്ണൻഅനുഗ്രഹിച്ചതും ഈ ദിവസം ആണെന്ന് വിശ്വസിക്കപ്പെടുന്നു. 

Vaikuntha Ekadashi by dr pb rajesh

ഏകാദശി വ്രതം അനുഷ്ഠിക്കുന്നത് അത് പ്രധാനമായും വിഷ്ണു സായൂജ്യം ലഭിക്കാൻ വേണ്ടിയാണ്. തലേദിവസം ഒരിക്കലോടെ വൃതം ആരംഭിക്കണം എണ്ണ തേച്ച് കുളിക്കാൻ പാടില്ല. ഏകാദശി ദിവസം ഉപവസിക്കുക തന്നെ വേണം. പകലുറക്കം പാടില്ല. അരിയാഹാരം പാടില്ല. പാരണ (തുളസിയിലയും മലരും ചന്ദനവും ഇട്ട വെള്ളം) യോടു കൂടി വൃതം പൂർത്തീകരിക്ക ണം. പൂർണമായി ഇത് സാധിക്കാത്തവർക്ക് ഒരു നേരം പഴങ്ങൾ കഴിക്കാം. 

ഏകാദശി ദശമിയും കൂടിവരുന്ന ദിവസം വ്രത മനുഷ്ഠിക്കാൻ പാടില്ല. ഏകാദശികളിൽ പ്രധാനമാണ് സ്വർഗ്ഗവാതിൽ ഏകാദശി അഥവാ വൈകുണ്ഠ ഏകാദശി. അവൽ കഴിച്ച് കുചേലനെ കൃഷ്ണൻ അനുഗ്രഹിച്ചതും ഈ ദിവസം ആണെന്ന് വിശ്വസിക്കപ്പെടുന്നു. 

ധനുമാസത്തിലെ ഏകദേശി ആണ് വൈകുണ്ഠ ഏകാദശി ഈ വർഷം  ജനുവരി 13 ആണ്  വരുന്നത്. വ്യാഴാഴ്ചയും ഏകാദശിയും ഒന്നിച്ചു വരുന്നതിന് ഗുണഫലം കൂടുതലാണ്. വ്യാഴ ഗൃഹപ്രീതി വരുത്താനും വ്യാഴദശാകാലം മെച്ചപ്പെടാനും ഈ വ്രതമനുഷ്ഠിക്കാം. സന്താനഭാഗ്യം,ആയുരാരോഗ്യസൗഖ്യം,ശത്രുനാശം, കുടുംബസുഖം എന്നിവ ഈ വ്രതമെടുത്താൽ ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു. 

ഗുരുവായൂരിലും തൃപ്രയാറിലും പത്മനാഭ സ്വാമി ക്ഷേത്രത്തിലും മറ്റു വിഷ്ണു ക്ഷേത്രങ്ങളി ലും എല്ലാം നാം ഈ ദിവസം വിശേഷമായി കൊണ്ടാടുന്നു. മേൽപ്പത്തൂർ ഭട്ടതിരി നാരായണീയം എഴുതി ക്ഷേത്രത്തിൽ സമർപ്പിച്ചതും ഈ ദിവസം ആണെന്ന് വിശ്വസിക്കുന്നു. ചെ മ്പൈ വൈദ്യനാഥ ഭാഗവതർക്ക് നഷ്ടപ്പെട്ട ശബ്ദം തിരിച്ചു കിട്ടിയതും ഈ ദിവസമാണ് എന്നാണ് വിശ്വാസം. 

ക്ഷേത്രദർശനം നടത്തുകയും ഭഗവത് ഗീതയും ഭാഗവതവും വായിക്കുക. വിഷ്ണു സഹസ്രനാമം നാരായണ മന്ത്രം ജപിക്കുക എല്ലാം നന്ന് ഭഗവാന് തുളസിമാല, വെണ്ണ നിവേദ്യം, കദളിപ്പഴം തുടങ്ങിയവ സമർപ്പിക്കുന്നതും ഉത്തമമാണ്. എഴുതി ജന്മങ്ങളിൽ ചെയ്ത പാപങ്ങൾ പോലും അതും ഈ വ്രതമെടുത്താൽ തീരുമെന്നാണ് വിശ്വാസം.

തയ്യാറാക്കിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant.

Read more : നിലവിളക്ക് തെളിയിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചിലത്

Latest Videos
Follow Us:
Download App:
  • android
  • ios