വീട്ടിൽ തുളസി ചെടി വളർത്തുന്നുണ്ടോ? അറിയാം ചിലത്
വീടായാൽ ഒരു തുളസി വേണം. തുളസിത്തറ പ്രധാന വാതിലിന് അഭിമുഖമായി വേണം സ്ഥാപിക്കാൻ. തുളസിയിൽ നിന്നുള്ള അനുകൂല ഊർജ്ജം അഥവാ 'ചീ' വീട്ടിനകത്തേക്ക് പ്രവേശിക്കും എന്നാണ് വിശ്വാസം.
തുളസി എന്ന് പറയുമ്പോൾ സാധാരണ എല്ലാവരും കൃഷ്ണ തുളസിയാണ് സങ്കൽപ്പിക്കുക. എന്നാൽ രാമതുളസി, കർപ്പൂര തുളസി, അഗസ്ത്യ തുളസി, കാട്ടു തുളസി, മധുര തുളസി എന്നിങ്ങനെ അനേകം തുളസികൾ ഉണ്ട്. തുളസിയ്ക്ക് മാത്രമുള്ള ഒരു പ്രത്യേകതയാണ് ഒരു പ്രാവശ്യം ഉപയോഗിച്ചതാണെങ്കിലും അത് കഴുകി വീണ്ടും പൂജയ്ക്ക് എടുക്കാം എന്നുള്ളത്. കൃഷ്ണതുളസി ആണ് മരുന്നിനും മറ്റുമായി ഉപയോഗിക്കുന്നത്.
ജലദോഷവും പനിയും വരുമ്പോൾ തുളസിയിട്ട ചായയോ കാപ്പിയോ കുടിച്ചു കഴിഞ്ഞാൽ അസുഖം പെട്ടന്ന് ഭേദമാകുന്നതാണ്. എന്നാൽ ഇതേ തുളസി തന്നെ രക്തസമ്മർദം കുറയ്ക്കാനും ആസ് മയ്ക്കും ഉപയോഗിക്കാം. വീടായാൽ ഒരു തുളസി വേണം. തുളസിത്തറ പ്രധാന വാതിലിന് അഭിമുഖമായി വേണം സ്ഥാപിക്കാൻ. തുളസിയിൽ നിന്നുള്ള അനുകൂല ഊർജ്ജം അഥവാ 'ചീ' വീട്ടിനകത്തേക്ക് പ്രവേശിക്കും എന്നാണ് വിശ്വാസം.
വിത്ത് വീണ് ധാരാളം തൈകൾ മുളക്കും. തൈകളും നടാം, കമ്പ് ഒടിച്ചു നട്ടാലും തുളസി വളർന്നു വരും. തുളസിത്തറയിൽ സന്ധ്യക്ക് വിളക്ക് തെളിക്കുന്നത് കുടുംബത്തിൽ ഐശ്വര്യം ഉണ്ടാവാൻ നല്ലതാണ്. മഹാലക്ഷ്മി തുളസിയായി ജനിച്ചു എന്നാണ് വിശ്വാസം. തുളസി വിഷ്ണു ക്ഷേത്രങ്ങളിലും കൃഷ്ണ ക്ഷേത്രങ്ങളിലും,രാമ ക്ഷേത്രങ്ങളിലും വിശേഷമായി ഉപയോഗിക്കുന്നു. ശുദ്ധമായി വേണം തുളസിയെ സമീപിക്കാൻ വലതു കൈകൊണ്ട് മാത്രമേ ഇവ നുള്ളി എടുക്കാൻ പാടുള്ളൂ. നഖം ഉപയോഗിച്ച് നുള്ളാൻ പാടില്ല.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant
Read more : പ്രദോഷവ്രതം നോറ്റാൽ അനേകഫലം!