Today Astrology : ദിവസഫലം; അറിയാം ഈ ദിവസം നിങ്ങള്‍ക്കെങ്ങനെ?

കാര്യങ്ങള്‍ തടസം കൂടാതെ നടക്കുമോ? കുടുംബത്തിലും സൗഹൃദവലയത്തിലും ഔദ്യോഗികരംഗത്തും എങ്ങനെ? അറിയാം ഇന്നത്തെ ദിവസഫലം

today horoscope astrological prediction 27 june 2022

മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)

ബിസിനസുകൾ വർദ്ധിക്കും. പുതിയ വിഷയങ്ങൾ പഠിക്കാൻ തീരുമാനിക്കും. ആഗ്രഹിച്ചിരുന്ന ഒരു വാർത്ത എത്തിച്ചേരും.  പൊതുവേ ഉത്സാഹം തോന്നുന്ന ഒരു ദിവസമാണിന്ന്. 

ഇടവം:-(കാർത്തിക3/4രോഹിണി,മകയിര്യം1/2)

ഔദ്യോഗികരംഗത്ത് സമാധാനം നിലനിൽക്കും. അവിചാരിതമായ ചില നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ ഒരു പുണ്യകർമ്മം നടക്കും. സാമ്പത്തികനില തൃപ്തികരമാണ്.

മിഥുനം:(മകയിര്യം1/2,തിരുവാതിര, പുണർതം3/4)  

അടുത്ത ഒരു സുഹൃത്തിനെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ദമ്പതികൾ തമ്മിൽ ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് ചില ബുദ്ധിമുട്ടുകൾ പ്രതീക്ഷിക്കാം. സാമ്പത്തികനില തൃപ്തികരം. 

കർക്കിടകം:-(പുണർതം1/4,പൂയം,ആയില്യം)

രോഗബാധകൾക്ക് സാധ്യതയുണ്ട്. എല്ലാകാര്യങ്ങളോടും അലസത തോന്നാനും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാനും സാധ്യത. യാത്രകൾ കഴിവതും ഒഴിവാക്കുക. 

ചിങ്ങം:-(മകം,പൂരം,ഉത്രം1/4) 

ഇന്ന് പല കാര്യങ്ങൾക്കും തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്. തീരുമാനിച്ച യാത്രകൾ മാറ്റിവയ്ക്കേണ്ടി വരാം. തൊഴിൽരംഗത്ത് പ്രശ്നങ്ങൾ ഇല്ല. ആരോഗ്യം തൃപ്തികരമാണ്. 

കന്നി:(ഉത്രം3/4,അത്തം,ചിത്തിര1/2)     

പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ ആവശ്യമായ പദ്ധതി തയ്യാറാക്കും. ദാമ്പത്യജീവിതം ഊഷ്മളം ആയിരിക്കും. കമിതാക്കൾക്ക് സന്തോഷിക്കാനുള്ള വാർത്തകൾ പ്രതീക്ഷിക്കാം. വരുമാനം വർദ്ധിക്കും 

തുലാം:(ചിത്തിര1/2,ചോതി,വിശാഖം3/4) 

എല്ലാ കാര്യങ്ങളും ഉത്സാഹത്തോടുകൂടി ചെയ്തു തീർക്കാൻ സാധിക്കും. പുതിയ ബിസിനസ് പ്ലാനുകൾ തയ്യാറാക്കും.  ബന്ധുക്കളെ സന്ദർശിക്കാൻ ഇടയുണ്ട്.  കൂടുതൽ കൂടുതൽ പണം കൈവശം വന്നുചേരും. 

വൃശ്ചികം:(വിശാഖം1/4,അനിഴം,തൃക്കേട്ട)  

കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി കഴിയാൻ സാധിക്കും. വിരോധികളുമായി സൗഹൃദം പുനസ്ഥാപിക്കും. രോഗം മാറി ആരോഗ്യം വീണ്ടെടുക്കും. കാർഷിക കാര്യങ്ങളോട് താല്പര്യം വർദ്ധിക്കും. 

ധനു:-(മൂലം, പൂരാടം,ഉത്രാടം) 

ഒരു സന്തോഷവാർത്ത വിദേശത്തുനിന്നും എത്തിച്ചേരും. എല്ലാ കാര്യങ്ങളിലും ഉത്സാഹം തോന്നുന്ന ദിവസമാണിന്ന്. പൊതുവേ ദൈവാധീനം ഉള്ളതായി അനുഭവപ്പെടും. ആരോഗ്യം തൃപ്തികരമാണ്. 

മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2) 

പുതിയ പ്രണയം ഉടലെടുക്കാൻ ഇടയുണ്ട്.  ആഹാരകാര്യങ്ങളിൽ നിയന്ത്രണം വരുത്തൻ ശ്രമിക്കുക. അമ്മയുടെ ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. ചില കാര്യങ്ങൾക്ക് വേണ്ടി പല പ്രാവശ്യം ശ്രമിക്കേണ്ടിവരും 

കുംഭം:-(അവിട്ടം1/2,ചതയം,പൂരുരുട്ടാതി3/4) 

സാമ്പത്തികസ്ഥിതി തൃപ്തികരമാണ്. ഓൺലൈൻ പഠനങ്ങൾ ഭംഗിയായി നടക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യം മെച്ചപ്പെടും. 

മീനം:-( പൂരുരുട്ടാതി 1/4,ഉത്രട്ടാതി, രേവതി)

പങ്കാളിക്ക് വേണ്ടി കൂടുതൽ പണം ചെലവഴിക്കേണ്ടിവരും. ആരോഗ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. ദൈവാധീനം ഉള്ള സമയമായതിനാൽ ഭയപ്പെടാനില്ല. ഒരു യാത്രക്കുള്ള തയ്യാറെടുപ്പുകൾ നടത്തും.

 

തയ്യാറാക്കിയത്
ഡോ. പി ബി രാജേഷ്:
Astrologer and Gem Consultant

Latest Videos
Follow Us:
Download App:
  • android
  • ios