Today Horoscope : ദിവസഫലം; ഇന്ന് നിങ്ങൾക്കെങ്ങനെ ?
ഭാഗ്യംകൊണ്ട് ചില നേട്ടങ്ങളുണ്ടാകും.അപേക്ഷിച്ച് വായ്പകൾ അനുവദിച്ച് കിട്ടും. എതിരാളികളെ നിയന്ത്രിച്ചു നിർത്താൻ കഴിയും.ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും.
മേടം:-(അശ്വതി,ഭരണി,കാർത്തിക 1/4)
ആരോഗ്യംതൃപ്തികരമായിരിക്കും.ചെലവുകൾ വർദ്ധിക്കാനിടയുണ്ട്. പല കാര്യങ്ങൾക്കും തടസ്സം നേരിടാനും സാധ്യത കാണുന്നു.പല കാര്യങ്ങളും ഉത്സാഹത്തോടെ ചെയ്തു തീർക്കും.
ഇടവം:-(കാർത്തിക3/4രോഹിണി,മകയിരം 1/2)
ഭാഗ്യംകൊണ്ട് ചില നേട്ടങ്ങളുണ്ടാകും.അപേക്ഷിച്ച് വായ്പകൾ അനുവദിച്ച് കിട്ടും .എതിരാളികളെ നിയന്ത്രിച്ചു നിർത്താൻ കഴിയും.ആ ഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കും.
മിഥുനം:-(മകയിര്യം1/2,തിരുവാതിര, പുണർതം3/4)
ഈശ്വരാധീനമുള്ള ദിവസമാണ്. ആഗ്രഹിച്ച വിഷയത്തിന്ഉപരിപഠനത്തിന് ചേരും.ആരോ ഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക.ചില അംഗീകാരങ്ങൾ ലഭിക്കാനിടയുണ്ട്.
കർക്കിടകം:-(പുണർതം1/4പൂയ്യം,ആയില്യം)
ഒരു ഉന്നത വ്യക്തിയുമായി സൗഹൃദം സ്ഥാപിക്കും. സാമ്പത്തിക നില തൃപ്തികരമായി തുടരും.പുതിയ ജോലിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്. പല തടസ്സങ്ങളും നേരിടും.
ചിങ്ങം:-(മകം,പൂരം,ഉത്രം1/4)
പുതിയ ബിസിനസ് ലാഭകരമാകും.അകന്നു കഴിഞ്ഞിരുന്നവർ തമ്മിൽ ചേരാൻ ഇടയുണ്ട്. കുടുംബത്തോടൊപ്പം തീർത്ഥയാത്ര ചെയ്യും .ആരോഗ്യം തൃപ്തികരമാണ്.
കന്നി:(ഉത്രം3/4,അത്തം,ചിത്തിര1/2)
പുതിയ വീട്ടിലേക്ക് താമസം മാറും. കുടുംബജീ വിതംഊഷ്മളമായി തുടരും.അവിചാരിതമായ നേട്ടങ്ങൾ കൈവരിക്കും. ആരോഗ്യം തൃപ്തി കരമാണ്.
തുലാം:-(ചിത്തിര1/2,ചോതി,വിശാഖം3/4)
തൊഴിൽരംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. വരുമാനം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.ദീർഘകാലമായി കാത്തിരുന്ന ചില നേട്ടങ്ങൾ ഉണ്ടാകും.
വൃശ്ചികം:-(വിശാഖം1/4,അനിഴം,തൃക്കേട്ട)
ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.കുടുംബ ജീവിതം സന്തോഷകരമാകും. ചിലവുകൾ വർദ്ധിക്കും.
ധനു:-(മൂലം,പൂരാടം,ഉത്രാടം1/4)
പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. സാമ്പത്തിക നില മെച്ചപ്പെടും. നിയമപ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും വിദ്യാർത്ഥികൾക്ക് പരീക്ഷയിൽ മികച്ച വിജയം നേടും.
മകരം:-(ഉത്രാടം3/4,തിരുവോണം,അവിട്ടം1/2)
എല്ലാകാര്യത്തിനും ഉത്സാഹം തോന്നും.സ്ഥാനമാനങ്ങൾ ലഭിക്കും. കുടുംബജീവിതം സന്തോഷകരമാകും.പ്രതീക്ഷിക്കുന്ന പോലെ കാര്യങ്ങൾ നടക്കും.
കുംഭം:-(അവിട്ടം1/2, ചതയം, പൂരുരുട്ടാതി3/4)
പുണ്യകർമങ്ങളി പങ്കെടുക്കും.മേലുദ്യോഗസ്ഥരുടെ പ്രീതി നേടും.പുതിയ ഒരു വരുമാന മാർഗം കണ്ടെത്തും.യാത്ര ഗുണകരമാകും.
മീനം:-(പൂരുരുട്ടാതി1/4,ഉതൃട്ടാതി,രേവതി)
വീട്ടിൽ ഐശ്വര്യം നിലനിൽക്കും. അപകടസാധ്യതയുള്ള കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കുക.സാമ്പത്തിക കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കുക.അസുഖങ്ങൾ പിടിപെടാം.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant