സ്ഫടികമാലയുടെ പ്രത്യേകതകള്‍ എന്തെല്ലാം?

ജാതകത്തിൽ ചന്ദ്രന് ബലക്കുറവുള്ളവർ ഇത് ധരിക്കുന്നത് ഉത്തമമാണ്. കർക്കടക രാശിയി ൽ ജനിച്ചവർക്കും ഇത് ധരിക്കാം ചന്ദ്രദശാ കാലം മെച്ചമാകാനും ഇത് സഹായകരമാണ്. സ്പടികലിംഗം വച്ച് ആരാധന നടത്തുന്നതും നല്ലതാണ്.
 

sphatikamala mala importance and power

സ്പടികം മാലയായി ധരിക്കുന്നത് ശരീരത്തെ തണുപ്പിക്കാൻ സഹായകരമാണ് ജ്യോതിഷമ നുസരിച്ച് സ്പടികം ചന്ദ്രനെ ആണ് പ്രതിനിധീകരിക്കുന്നത് .അതുകൊണ്ടുതന്നെ ഇത് അധികവും ദേവി ഭക്തരാണ് അണിയുന്നത്.108 മ ണിയായോ അതിന്റെ പകുതി 54 മണിയായോ ഇത് ധരിക്കാം.

ജാതകത്തിൽ ചന്ദ്രന് ബലക്കുറവുള്ളവർ ഇത് ധരിക്കുന്നത് ഉത്തമമാണ്. കർക്കടക രാശിയി ൽ ജനിച്ചവർക്കും ഇത് ധരിക്കാം ചന്ദ്രദശാ കാലം മെച്ചമാകാനും ഇത് സഹായകരമാണ്. സ് പടികലിംഗം വച്ച് ആരാധന നടത്തുന്നതും നല്ലതാണ്.

സ്പടികം പാർവതിയാണെങ്കിൽ രുദ്രാക്ഷം ശി വനാണ്. അതിനാൽ ഇവ ഇടകലർത്തി മാല യായും ധരിക്കാം. അങ്ങനെ ധരിക്കുന്നതിന് അർദ്ധനാരീശ്വര സങ്കല്പം ആയാണ് കണക്കാക്കുന്നത്. രുദ്രാക്ഷം സൂര്യന് പ്രതിനിധീകരിക്കു ന്നതാണ് അതിനാൽ തന്നെ അത് ശരീരത്തി ലെ ചൂട് വർധിപ്പിക്കും. രുദ്രാക്ഷവും സ്പടികവും ചേർത്ത് ധരിക്കുമ്പോൾ ചൂടും തണുപ്പം കൂടുകയോ കുറയുകയോ ചെയ്യില്ല. അവർ തുല്യമായി നിലനിൽക്കും.

ശുദ്ധമായ സ്പടികം കൂട്ടി ഉരച്ചാൽ തീപാറുന്ന ത് ഇരുട്ടത്ത് ദൃശ്യമാകുന്നതാണ്. ചരടിൽ കോ ർത്തോ,വെള്ളി കെട്ടിയോ ,സ്വർണ്ണം കെട്ടിയോ ഇത് ധരിക്കാവുന്നതാണ്.വൃത്തിയായി സൂക്ഷി ക്കുകയും ശുദ്ധജലത്തിൽ കഴിയുകയും ചെ യ്യാം.ഒരു കാരണവശാലും പാലിലും മറ്റും ഇട്ട് വയ്ക്കാൻ പാടുള്ളതല്ല.

സ്പടികത്തിന്റെ ചെറിയ സുഷിരങ്ങളിലൂടെ പാല് അകത്തു കടന്ന് അത് പുളിച്ച് കല്ലുകൾക്ക് കേട് വരാൻ സാധ്യ ത കൂടുതലാണ്. സ്ത്രീകൾക്കും പുരുഷന്മാർ ക്കും ഇത് ധരിക്കാം. സ്പടിക മാലകളും രുദ്രാക്ഷമാലകളും ഇപ്പോൾ പല ജ്വല്ലറികളിലും ലഭ്യ മാണ്. ശബരിമലക്ക് മാലയിടുന്നവരും ഇത് ധരിക്കാറുണ്ട്.

തയ്യാറാക്കിയത്:
ഡോ : പി.ബി രാജേഷ് 
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337

ഗുരുവായൂർ ഏകാദശി ; ഐതിഹ്യവും പ്രാധാന്യവും‌

 

Latest Videos
Follow Us:
Download App:
  • android
  • ios