Sankashti Chaturthi 2023 : ഇന്ന് സങ്കഷ്ടി ചതുർത്ഥി ; കൂടുതലറിയാം
ഓരോ മാസത്തിലും വരുന്ന രണ്ടു ചതുർത്ഥികളും (വിനായക ചതുർത്ഥിയും, സങ്കടഹര ചതുർത്ഥിയും) ഭക്തിപൂർവ്വം നോറ്റ് വിധിയാം വണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിത വിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ പൂർവ്വികർ പറയുന്നത്.
ഇന്ന് കൊല്ല വർഷം 1198 കർക്കിടക മാസത്തിലെ സങ്കഷ്ടി ചതുർത്ഥി(സങ്കടഹര ചതു ർത്ഥി) 2023 ആഗസ്റ്റ് 4ന് വെള്ളിയാഴ്ച അറി വിന്റെയും ശാസ്ത്രത്തിന്റേയും ദേവനാണ് ഗണപതി ഭഗവാൻ.ചതുർത്ഥി ദിനങ്ങളിൽ ഗണേശനെ വിധിയാംവണ്ണം പൂജിച്ചാൽ ഇഷ്ട കാര്യലബ്ധി ,വിഘ്ന നിവാരണം ,പാപ മോചനം എന്നിവയാണ് ഫലം .
വ്രതങ്ങൾ മനുഷ്യന് മാനസികവും ശാരീരിക വുമായ പരിശുദ്ധി പ്രദാനം നൽകുന്ന തോ ടൊപ്പം തന്നെ ഈശ്വരസാക്ഷാൽ ക്കാരത്തി നുള്ള ലളിതമാർഗ്ഗരേഖ കൂടിയാണ്. മാത്രമല്ല ഭൗതിക ജീവിതത്തിൽ നിന്നും ആദ്ധ്യാത്മിക ജീവിതത്തിലേക്കുയർത്തുന്ന ചവിട്ടുപടിയുമാണ്.
ഓരോ മാസത്തിലും വരുന്ന രണ്ടു ചതുർത്ഥി കളും ( വിനായക ചതുർത്ഥിയും, സങ്കടഹര ചതുർത്ഥിയും ) ഭക്തിപൂർവ്വം നോറ്റ് വിധിയാം വണ്ണം പൂജകൾ ചെയ്താൽ നമ്മുടെ ജീവിതത്തിൽ വരുന്ന വിഘ്‌നങ്ങളെ അകറ്റി ജീവിത വിജയം നേടുവാൻ കഴിയുമെന്നാണ് നമ്മുടെ പൂർവ്വികർ പറയുന്നത്.
ഓരോ മാസത്തിലും വരുന്നഏകാദശി, ചതുർ ത്ഥി,നവരാത്രി, ശിവരാത്രി ,ഷഷ്ഠി തുടങ്ങിയ വ്രതങ്ങളുടെ പ്രഭാവം വഴി മനുഷ്യന്റെ ആ ത്മാവ് ശുദ്ധമാവുന്നു. സങ്കൽപ്പശക്തി വർദ്ധി ക്കുകയും ബുദ്ധിവികാസം, വിചാര ജ്ഞാനം എന്നിവ വർദ്ധിക്കുകയും ഭക്തി, ശ്രദ്ധ എന്നിവ യുണ്ടാവുകയും ചെയ്യുന്നുവെന്നും ആചാര്യന്മാർ പറയുന്നു.
എഴുതിയത്: ഡോ: പി.ബി. രാജേഷ്
Astrologer and Gem Consultant,
ഫോൺ നമ്പർ: 9846033337
കർക്കടക മാസത്തിൽ നാലമ്പല ദർശനം ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ