ശനിദോഷത്തിന് കടുപ്പമേറും; പരിഹാരങ്ങൾ ഇതൊക്കെ
12 രാശികളിൽ 6 രാശിയിലും ശനിദോഷ സ്ഥാനത്താണ്. മറ്റു രാശികളിൽ ശനി ഗുണം ചെയ്യും. 30 വർഷം കൂടുമ്പോൾ. അതെ രാശിയിൽ വീണ്ടും എത്തുന്നതാണ്.ഒരു രാശിയിൽ ശനി രണ്ടര വർഷമാണ് സഞ്ചരിക്കുന്നത്. ശനി ഗ്രഹത്തിന് അർച്ചനയും കറുപ്പ് വസ്ത്രം ചാർത്തുകയും ചെയ്യുക.
ശനി എന്ന് കേൾക്കുമ്പോഴേ ആൾക്കാർക്ക് പേടിയാണ്. ഏഴരശ്ശനി, കണ്ടകശ്ശനി, ശനിദശ എന്നിങ്ങനെ ഒരാളുടെ ജീവിതത്തിൽ ഇത് ഇടയ്ക്കിടെ വന്നു കൊണ്ടേയിരിക്കും. അല്ലെങ്കിൽ മറ്റൊരു തരത്തിൽ പറഞ്ഞാൽ ശനിയൊഴിഞ്ഞ നേരം ഇല്ല എന്നും അതിശയോക്തിയോടെ പറയാം.
ചന്ദ്രൻ നിൽക്കുന്ന രാശി അതായത് കൂറിന്റെ 12ലും ഒന്നിലും രണ്ടിലും ആയിട്ട് ശനി സഞ്ചരിക്കുന്ന കാലമാണ് ഏഴര ശനി. ഇതിൽ ഒന്നിൽ സഞ്ചരിക്കുന്ന സമയത്തെ ജന്മശനി എന്നു പറയും. ചന്ദ്രാൽ 4 ,7,10 ഭാവങ്ങളിലൂടെ ശനി കടന്നു പോകുന്ന സമയമാണ് കണ്ടകശനി.
12 രാശികളിൽ 6 രാശിയിലും ശനിദോഷ സ്ഥാനത്താണ്. മറ്റു രാശികളിൽ ശനി ഗുണം ചെയ്യും. 30 വർഷം കൂടുമ്പോൾ. അതെ രാശിയിൽ വീണ്ടും എത്തുന്നതാണ്.ഒരു രാശിയിൽ ശനി രണ്ടര വർഷമാണ് സഞ്ചരിക്കുന്നത്. ശനി ഗ്രഹത്തിന് അർച്ചനയും കറുപ്പ് വസ്ത്രം ചാർത്തുകയും ചെയ്യുക.
ശാസ്താവിന് എള്ളു തിരി കത്തിക്കുക, ശനിയുടെ വാഹനമായ കാക്കയ്ക്ക് ചോറ് കൊടുക്കുന്നതും പരിഹാര മാണ്. ജാതകത്തിൽ ശനി അനുകൂലമാണെങ്കിൽ മാത്രം ഇന്ദ്രനീലം ധരിക്കാം. ശബരിമലദർശനം നടത്തുന്നതും ദോഷപരി ഹാരം ആണ്.
കറുപ്പും വസ്ത്രവും എള്ള് കൊണ്ടുള്ള പലഹാരങ്ങളും കഴിക്കുന്നതും ദാനം ചെയ്യുന്നതും അതും നല്ലതാണ്. വീട് വിട്ടുനിൽക്കാനും വനവാസത്തിനു ഒക്കെ ഈ കാലത്ത് യോഗം ഉള്ളതിനാൽ അന്യനാട്ടിൽ കഴിയുന്നവർക്ക് ദോഷം അധികം ബാധിക്കുന്നതല്ല.
തയ്യാറാക്കിയത്:
ഡോ. പിബി രാജേഷ്
Astrologer and Gem Consultant.
വൈകുണ്ഠ ഏകാദശി; ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കുന്നത് ഉത്തമം