Rama Navami 2022 : ശ്രീരാമ നവമി ഐതീഹ്യവും വ്രതാനുഷ്ഠാനവും
ശ്രീരാമനവമി ദിവസത്തില്‍ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാര്‍ഗ്ഗമായാണ് വിശ്വാസിക്കുന്നത്. ചിലയിടങ്ങളില്‍ ഇത് ഒന്‍പത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷമാണ്. പ്രത്യേകിച്ചും വടക്കേ ഇന്ത്യയിലാണ് ആഘോഷങ്ങൾ അധികം നടക്കാറുള്ളത്.
പുണർതം നക്ഷത്രത്തിലാണ് ശ്രീരാമൻ ജനിച്ചത്. അന്ന് ചൈത്രമാസ ശുക്ളപക്ഷ നവമി ആയിരുന്നു.ഈ ദിനം ശ്രീരാമ ജയന്തി അഥവാ ശ്രീരാമനവമി ആയി ആഘോഷിക്കുന്നു. പലപ്പോഴുമിത് പുണർതം നക്ഷത്രം ആവാറില്ല നവമി ആയിരിക്കും. ശ്രീരാമനവമി ദിവസത്തിൽ ഭക്തി പുരസ്സരം വ്രതം നോറ്റ് രാമനാമം ജപിക്കുന്നത് മോക്ഷപ്രാപ്തിക്കായുള്ള മാർഗ്ഗമായാണ് വിശ്വാസിക്കുന്നത്.
ചിലയിടങ്ങളിൽ ഇത് ഒൻ പത് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ മാണ്. പ്രത്യേകിച്ചും വടക്കേ ഇന്ത്യയിലാണ് ആഘോഷങ്ങൾ അധികം നടക്കാറുള്ളത്. ജനനശേഷം വർഷങ്ങൾ കഴിഞ്ഞ് ശ്രീരാമൻ സീതാ ദേവിയെ വിവാഹം ചെയ്തതും ഈ ദിനമാണെന്നാണ് സങ്കല്പം.
ചൈത്രമാസത്തിലെ വെളുത്ത പക്ഷനവമി മധ്യാഹ്നത്തിൽ വരുന്ന ദിവസമാണിത്. മഹാ വിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായാണ് ശ്രീരാമനെ കണക്കാക്കുന്നത്. സൂര്യവംശ രാജാവായിരുന്ന ദശരഥൻറേയും കൗസല്യയുടേയും പുത്രനായാണ് ശ്രീരാമൻറെ ജനനം അസുര രാജാവായ രാവണനെ കൊല്ലുകയായിരുന്നു ശ്രീരാമ അവതാരത്തിൻറെ ലക്ഷ്യം.
ശ്രീരാമ ക്ഷേത്രങ്ങളിൽ വിഗ്രഹത്തിൽ പഞ്ചാമൃതം അഭിഷേകം ചെയ്യും. ധൂപങ്ങളും ദീപങ്ങളും നൈവേദ്യവും കൊണ്ട് പൂജകൾ നടത്തും. രാമായണ പാരായണം, പ്രഭാഷണം എന്നിവ യും ഉണ്ടാകാറുണ്ട്. ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ഈ ദിവസം പ്രധാനമാണ്. ഭക്തർ സരയൂ നദിയിൽ മുങ്ങിക്കുളിച്ച് ക്ഷേത്രദർശനം നടത്തുന്നു.
ചിലർ ഉച്ചവരെ വ്രതമെടു ത്ത് രാമചരിത മാനസം വായിച്ച ശേഷം ഉച്ച യ്ക്ക് ശ്രീരാമ വിഗ്രഹത്തിൽ അർച്ചനയും ആരതിയും നടത്തുന്നു. മറ്റു ചിലർ രാമായണ കഥ പുനരാഖ്യാനം ചെയ്യുന്നു. നാടകമായും നൃത്തമായും ഹരികഥയായും ഈ കഥ അവതരിപ്പിക്കുന്നു.
മര്യാദാ പുരുഷോത്തമൻ എന്ന പേരുകേട്ട ശ്രീരാമൻറെ ജ-ീവിതം ത്യാഗസുരഭിലമാണ്. സമഭാവനയുടെ സന്ദേശം തരുന്നതാണ്. ത്യാഗത്തിൽ അധിഷ്ഠിതമായ മൂല്യങ്ങളെ യാണ് ശ്രീരാമൻറെ ജീവിതം പ്രതിനിധാനം ചെയ്യുന്നത്. പട്ടാഭിഷേകത്തിന്റെ തലേന്ന് രാജ്യം ഉപേക്ഷിച്ച് അച്ഛന്റെ വാക്ക് പാലിക്കാനായി കാട്ടിലേക്ക് പോകേണ്ടിവന്ന ശ്രീരാമൻ ഒരു ഉത്തമ പുത്രനാണെന്നും നമുക്ക് കാട്ടി തരുന്നു.
സുഖത്തിലും ദു:ഖത്തിലും ഭർത്താവിനോടൊ പ്പം നിന്ന സീത. എന്നിട്ടും ജനതാൽപര്യത്തി നായി പ്രിയ പത്നിയെ ഉപേക്ഷിക്കേണ്ടിവന്ന സ്ഥിതി. മറ്റുള്ളവരെ സഹായിക്കാൻ സ്വന്തം സുഖ സൗകര്യങ്ങൾ ഉപേക്ഷിക്കുക മനുഷ്യ ധർമ്മം ആണെന്ന് അദ്ദേഹം കാണിച്ചു തന്നു.
മനുഷ്യരോട് മാത്രമല്ല മൃഗങ്ങളോടും പക്ഷിക ളോടും വൃക്ഷ ലതാദികളോടും സമഭാവന പു ലർത്തിയ ശ്രേഷ്ഠ വ്യക്തിത്വമായിരുന്നു ശ്രീരാമൻ. വെട്ട് കൊണ്ട് ചിറകറ്റ് വീണ ജടായുവിൻറെ ദു:ഖം രാമന് സ്വന്തം ദു:ഖമായി. ശ്രീ രാമൻറെ മടിയിൽ കിടന്നാണ് ജടായു പ്രാണൻ വെടിയുന്നത്.
സ്നേഹപൂർണമായ പ്രകൃതം, നിസ്വാർത്ഥമാ യ പെരുമാറ്റം, സർവോപരി എകപത്നീവ്രതം എന്നിവ അദ്ദേഹത്തെ ആദർശപുരുഷനാക്കു ന്നു. ആ നിലയിൽ ഒരു മാതൃകാ രാജാവായിട്ടാണ് വാല്മീകിയുടെ രാമായണത്തിൽ രാമനെ നമുക്ക് കാണിച്ചു തരുന്നത്.
ഈ വർഷം ഏപ്രിൽ 10 നാണ് ശ്രീരാമജയന്തി വരുന്നത്. തൃശ്ശൂർ ജില്ലയിലെ തൃപ്രയാർ ശ്രീരാമ ക്ഷേത്രവും കോട്ടയത്തെ രാമപുരം ക്ഷേത്രവും മല പ്പുറം ജില്ലയിലെ രാമപുരം രാമക്ഷേത്രവും എറണാകുളം ജില്ലയിലെ പിറവത്തിനും രാമ മംഗലത്തിനും അടുത്തുള്ള മാമലശ്ശേരി ശ്രീ രാമക്ഷേത്രവുംകേരളത്തിലെ പ്രധാനപ്പെട്ട ശ്രീരാമ ക്ഷേത്രങ്ങൾ ആണ്.
തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant