Pradosh Vrat : പ്രദോഷവ്രതം എടുത്താൽ അനേകഫലം

പ്രദോഷവ്രതം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. അസ്തമയ സമയം ത്രയോദശി ഉള്ള ദിവസമാണ് പ്രദോഷം എടുക്കുന്നത്. അസ്തമയത്തിന് മുൻപും പിൻപുമായി വരുന്ന മൂന്നേ മുക്കാൽ നാഴികയാണ് പ്രദോഷസന്ധ്യയായി കണക്കാക്കുന്നത്.

Pradosh Vrat May 2022 date and significance Everything you need to know

എല്ലാ മാസവും ത്രയോദശി തിഥിയിലാണ് പ്രദോഷവ്രതം (pradosh vrat) ആചരിക്കുന്നത്. പ്രദോഷവ്രതം ശിവനാണ് സമർപ്പിച്ചിരിക്കുന്നത്. അസ്തമയ സമയം ത്രയോദശി ഉള്ള ദിവസമാണ് പ്രദോഷം എടുക്കുന്നത്. അസ്തമയത്തിന് മുൻപും പിൻപുമായി വരുന്ന മൂന്നേ മുക്കാൽ നാഴികയാണ് പ്രദോഷസന്ധ്യയായി കണക്കാക്കുന്നത്.ഇത് രണ്ടു ദിവസം വന്നാൽ ആദ്യ ദിവസം വ്രതം എടുക്കും. മെയ് 27, 2022 ന് ശുക്ര പ്രദോഷം. 

എല്ലാ ദോഷങ്ങളിൽ നിന്നും മോചനം നൽകുന്നതാണ് ഈ വ്രതം.സാക്ഷാൽ പരമശിവൻ പാർവതി ദേവിയെ പ്രീതിപ്പെടുത്താനായി നടരാജനായി നൃത്തം ചെയ്തത് ഈ ദിവസമാണ്. പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂച നയായിആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന്പ്രദോഷകാലമെന്ന് പറയാം. ഹൈന്ദവവിശ്വാസ പ്രകാരം പ്രദോഷത്തെ നിത്യ പ്രദോഷം,പക്ഷപ്രദോഷം, മാസപ്രദോഷം,മഹാപ്രദോഷം, പ്രളയപ്രദോഷം എന്നിങ്ങനെ അഞ്ചായി തിരിച്ചിരിക്കുന്നു.

പ്രദോഷവ്രത നാളിൽ സൂര്യോദയത്തിനുമുമ്പ് ഉണർന്ന് കുളിച്ച് ശിവഭജനം നടത്തണം. ശിവക്ഷേത്ര ദർശനം തന്നെയാണ് ഏറ്റവും നല്ലത്. പ്രദോഷവ്രതത്തിന്റെ കഥ കേൾക്കുന്നതും നല്ലതാണ്.രുദ്രാക്ഷം ധരിച്ച് ശിവാഷ്ടോത്തരി ജപിക്കുന്നതും ഉത്തമം തന്നെ. നമശിവായ ജപിച്ച് ശിവ മഹാത്മാമോ, ഹാലാസ്യമാഹാത്മ്യമോ പാരായണം ചെയ്തു പകൽ ഉപവാ സത്തോടെ ഇരിക്കണം.സന്ധ്യയ്ക്ക് ക്ഷേത്ര ദർശനം നടത്തി കഴിവ് അനുസരിച്ചുള്ള വഴിപാടുകളും കരിക്ക് അഭിഷേകവും ചെയ്തു തീർത്ഥം കുടിച്ച് വ്രതം അവസാനിപ്പിക്കാം. ശിവക്ഷേത്രങ്ങളിൽ ഇത് വിശേഷമായി കൊണ്ടാടുന്നു. 

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു. ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവ സവും വരുന്നത് ത്രയോദശിയാണ്. അന്നാണ് പക്ഷപ്രദോഷം ആ ദിവസം സൂര്യാസ്തമയത്തിനു ഒന്നര മണിക്കൂർ മുമ്പ്തൊട്ട്അസ്തമയം കഴിഞ്ഞ് ഒന്നരമണിക്കൂർ വരെയുളള മൂന്ന് മണിക്കൂർ പ്രദോഷസമയമായികണക്കാക്കും.

ശുക്ലപക്ഷത്തിൽ വരുന്ന പ്രദോഷമാണ് മാസപ്രദോഷം. പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണ്. അദ്ദേഹം ആനന്ദ താണ്ഡവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം. ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിന ത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോ യ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. 

തുടർച്ചയായി രണ്ട് ശനി പ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വരി പ്രദോഷം എന്നു പറയുന്നു.ഈശ്വരനും ദേവിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും,വിവാഹ തടസ്സ ങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

തയ്യാറാക്കിയത്,
ഡോ : പി. ബി. രാജേഷ്,
Astrologer and Gem Consultant

വെളളം ഐശ്വര്യം കൊണ്ട് വരും; വീട്ടിൽ പോസിറ്റീവ് എനർജി വരാൻ ചെയ്യേണ്ടത്...

Latest Videos
Follow Us:
Download App:
  • android
  • ios