നവഗ്രഹ ഗായത്രി മന്ത്രം നിത്യവും ജപിച്ചാൽ അനേകം ഫലങ്ങൾ
വിശ്വാമിത്രന്റെ കാലശേഷം ഓരോ ഗായത്രി മന്ത്രങ്ങള്‍ മറ്റു മഹര്‍ഷിമാരും കണ്ടുപിടിച്ചു. അവയില്‍ ഏറ്റവും പ്രാധാന്യ മുള്ളതാണ് നവ ഗ്രഹഗായത്രീ മന്ത്രങ്ങള്‍. ഗ്രങ്ങളുടെ ദാശാപഹാരങ്ങളില്‍ അതിനനുസരിച്ചുളള ഗായത്രി ജപിക്കുന്നത് ഉത്തമമാണ്.
നിത്യവും നവഗ്രഹ ഗായത്രി മന്ത്രം ജപിക്കുന്നത് എല്ലാ ഗ്രഹങ്ങളുടേയും ദോഷങ്ങളിൽ നിന്ന് മോചനം ലഭിക്കാനും ഗുണഫലങ്ങൾ അധികമായി കിട്ടാനും സഹായിക്കുന്നു. ചൊല്ലുന്നവരെ രക്ഷിക്കുന്നതെന്നാണ് ഗായത്രി എന്ന വാക്കിനർത്ഥം. ഈ മന്ത്രം വിശ്വാമിത്രമഹർഷിയാണ് കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ലോക സമൃദ്ധിക്കും ക്ഷേമത്തിനും കാരണമായ ഗായത്രികൾ കണ്ടു പിടിച്ചതു കൊണ്ട് കൗശികൻ മഹർഷി പിന്നെ വിശ്വാമിത്രൻ അഥവാ ലോകത്തിന്റെ സുഹൃത്തായി. പൂർവ്വ ജന്മ പുണ്യം വർധിപ്പിക്കാനും പാപപരിഹാരവുമാണ് ഗായത്രി ജപം.
വിശ്വാമിത്രന്റെ കാലശേഷം ഓരോ ഗായത്രി മന്ത്രങ്ങൾ മറ്റു മഹർഷിമാരും കണ്ടുപിടിച്ചു. അവയിൽ ഏറ്റവും പ്രാധാന്യ മുള്ളതാണ് നവ ഗ്രഹഗായത്രീ മന്ത്രങ്ങൾ. ഗ്രങ്ങളുടെ ദാശാപഹാരങ്ങളിൽ അതിനനുസരിച്ചുളള ഗായത്രി ജപിക്കുന്നത് ഉത്തമമാണ്.
സൂര്യൻ :-
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : അധികാരം നേടും .ഹൃദയ/നേത്ര രോഗങ്ങൾ മാറും. ആരോഗ്യം വർദ്ധിക്കും.
ചന്ദ്രൻ :-
ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : മനസമാധാനം ലഭിക്കുന്നു . അറിവ് വർദ്ധിക്കുന്നു, നീർവീഴ്ച തുടങ്ങിയ ജലജന്യ രോഗങ്ങൾ മാറുന്നു .
കുജൻ :-
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ഉന്മേഷം ലഭിക്കുന്നു .ചൊവ്വാ ദോഷ പരിഹാരമാണ്. സാഹോദര സ്നേഹം വർദ്ധിക്കുന്നു.
ബുധൻ :-
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : പഠന പുരോഗതിയും നല്ല ബുദ്ധിയും ഉണ്ടാവും,
വ്യാഴം :-
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ദൈവാധീനവും ഭാഗ്യവും വർധിക്കുന്നു. സന്താനഭാഗ്യവും സന്തതികൾക്ക് ഉന്നതിയും ഉണ്ടാകും .
ശുക്രൻ :-
ഓം അശ്വധ്വജായ വിദ്മഹേ
ധനുർഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : നല്ല വിവാഹ ജീവിതത്തിനും ഞാനും വീടും വാഹനവും ഉണ്ടാകുന്നതിനും ഗുണകരം.
ശനി :-
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷവും, വാതരോഗങ്ങളും മാറുന്നു.
രാഹു:-
ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സർപ്പദോഷങ്ങൾ അകലുന്നു. ത്വക്ക് രോഗങ്ങൾക്കും പരിഹാരം.
കേതു :-
ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: വിഘ്നങ്ങളൊഴിയും കാരണമില്ലാത്ത പ്രശ്നങ്ങൾക്കും പരിഹാരം ആകുന്നു.
ഞായറാഴ്ച സൂര്യഗായത്രി ,തിങ്കളാഴ്ച ചന്ദ്ര ഗായത്രി എന്ന രീതിയിലും ഇത് ഓരോ ദിവസവും ഓരോ ഗ്രഹത്തിന്റെ ഗായത്രി ജപിക്കാം. ശനിയെ പോലെ രാഹു ,കുജനെ പോലെ കേതു എന്നായതു കൊണ്ട് ശനിയാഴ്ച രാഹു ഗായത്രിയും ചൊവ്വാഴ്ച കേതു ഗായത്രിയും ജപിക്കാം.
തയ്യാറാക്കിയത്:
Dr. P.B. Rajesh
Astrologer and Gem Consultant