സെപ്‌തംബര്‍മാസം നിങ്ങള്‍ക്ക് എങ്ങനെ -മാസഫലം
സെപ്തംബര്‍ മാസത്തിലെ നിങ്ങളുടെ വാരഫലം, തയ്യാറാക്കിയത് - അനില്‍ പെരുന്ന - 9847531232
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 3/4) - ജീവിതാനുഭവങ്ങളില്‍ ചില മാറ്റങ്ങള്‍ വരുന്നതാണ്. സര്‍വ്വവിധത്തിലുള്ള അഭിവൃദ്ധി ഉണ്ടാകുന്നതിനു സാദ്ധ്യത കാണുന്നു. നൂതനസംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. വ്യാപാരരംഗത്തുള്ളവര്‍ക്ക് അഭിവൃദ്ധികരമായ കാലമാണ്. ഈശ്വരപ്രാര്‍ത്ഥന നിത്യവും ചെയ്യുക.
ഇടവം (കാര്‍ത്തിക 1/4, രോഹിണി, മകയിരം 1/2 ) - അപ്രതീക്ഷിതമായ ചില നേട്ടങ്ങള്‍ കൈവരും. ബന്ധുഗുണം ലഭിക്കും. സുഹൃദ്‌ജനസംഗമങ്ങളിലൂടെ വളരെ സന്തുഷ്‌ടി കൈവരും. ധനലാഭവും, ഭൂമി, ഗൃഹം ഇവയുടെ പ്രാപ്‌തിയും ഉണ്ടാകുന്നതാണ്. നൂതന സംരംഭങ്ങള്‍ തുടങ്ങും. ആരോഗ്യകാര്യങ്ങളില്‍ പൊതുവെ ശ്രദ്ധിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 1/4) - പ്രവര്‍ത്തനരംഗത്ത് അനുകൂലമായ ചില മാറ്റങ്ങള്‍ക്ക് തുടക്കമിടും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും
നടക്കും. യാത്രകളിലൂടെ ചില നേട്ടങ്ങള്‍ വന്നുചേരും. വിദേശയാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. ഗൃഹവാഹനാദികള്‍ വാങ്ങുവാന്‍ ശ്രമിക്കുന്നവര്‍ക്കും സാധിക്കുന്നതാണ്.
കര്‍ക്കടകം (പുണര്‍തം 3/4, പൂയം, ആയില്യം) - സാമ്പത്തിക അധികച്ചെലവുകള്‍ വന്നുചേരും. പ്രവര്‍ത്തനരംഗത്ത് ചില തടസ്സങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിതമായ തര്‍ക്കങ്ങളും വ്യവഹാരങ്ങളും പ്രവര്‍ത്തനങ്ങളെ വിപരീതമായി ബാധിക്കാനിടയുണ്ട്. പൊതുവെ ആരോഗ്യകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധ നല്‍കുക. ഏതു കാര്യവും വളരെ ചിന്തിച്ചുമാത്രം നടത്തുക.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) - രോഗദുരിതങ്ങള്‍ ഉണ്ടായിരുന്നവര്‍ വളരെ ശ്രദ്ധയോടെ കഴിയുക. അവിചാരിതമായ പ്രതിബന്ധങ്ങള്‍ പലപ്പോഴും ഉണ്ടായെന്നു വരാം. സാമ്പത്തിക വിനിമയങ്ങള്‍ ശ്രദ്ധിച്ചു നടത്തുക. വാതസംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാകാവുന്നതാണ്. പുതിയ കാര്യങ്ങള്‍ തുടങ്ങുന്നത് നന്നല്ല.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2) - തൊഴില്‍രംഗത്ത് ക്ലേശവിഷമതകള്‍ ഉടലെടുക്കും. ധനനഷ്‌ടങ്ങള്‍ സംഭവിക്കാതെ ശ്രദ്ധിക്കുക. പുതിയ ബന്ധങ്ങള്‍ അസ്വസ്ഥത കള്‍ സൃഷ്‌ടിക്കും. തര്‍ക്കങ്ങള്‍ വ്യവഹാരത്തിലേക്ക് എത്തിച്ചേരുവാന്‍ സാധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക. ലോണുകളും മറ്റും എടുത്തിട്ടുള്ളവര്‍ അമിതബാധ്യതയിലേക്കു ചെന്നുപെടാതെ ശ്രദ്ധിച്ചുകൊള്ളുക.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 1/4) - പുതിയ ആദായമാര്‍ഗ്ഗങ്ങള്‍ വിപുലീകരിക്കും. സാമ്പത്തിക ഉയര്‍ച്ചകള്‍ക്കു തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരും. യാത്രകള്‍കൊണ്ട് അനുസലഭനേട്ടങ്ങള്‍ കൈവരുന്നതാണ് പുതിയ അറിവുകള്‍ സമ്പാദിക്കും. സമുദായ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ സശ്രദ്ധം കാര്യങ്ങള്‍ ചെയ്യുക. ശിവഭജനം പതിവായി ചെയ്യുക.
വൃശ്ചികം (വിശാഖം 3/4, അനിഴം, തൃക്കേട്ട) - അവിചാരിത ക്ലേശങ്ങള്‍ പലതും ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുക. ധനവിനിമയം വളരെ സൂക്ഷ്‌മതയോടെ ചെയ്യുക. പ്രവര്‍ത്തനരംഗം അനകൂലമായിത്തീരും. തൊഴില്‍ ഉയര്‍ച്ച, സാമ്പത്തിക നേട്ടങ്ങള്‍ ഇവ ഉണ്ടാകും. എതിര്‍പ്പുകളെ പരാജയപ്പെടുത്തിക്കൊണ്ട് മുമ്പോട്ടു പോകുവാന്‍ സാധിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 3/4) - പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങും. പുതിയ വാഹനം വാങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കും. വിശേഷവസ്‌ത്രാഭരണ ങ്ങള്‍ സമ്മാനമായി ലഭിക്കും. ഉല്ലാസയാത്രകള്‍ നടത്തും. വിശേഷ രത്‌നാഭരണങ്ങള്‍ ധരിക്കുവാന്‍ യോഗമുള്ളതായി കാണുന്നു.
മകരം (ഉത്രാടം 1/4, തിരുവോണം, അവിട്ടം 1/2) - ആഗ്രഹത്തിനനുസരിച്ച് പല കാര്യങ്ങളും സാധിക്കും. ഏതുകാര്യത്തിലും അനുകൂലമാറ്റങ്ങളും ഉണ്ടാകും. ഗൃഹവാഹനാദികള്‍ കൈവരുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനക്കയറ്റവും അനുകൂലമായ മാറ്റവും ഉണ്ടാകും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ രോഗക്ലശ ങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്.
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 1/4) - പല കാര്യങ്ങളിലും അസ്വസ്ഥതകള്‍ അനുഭവപ്പെടും. പ്രവര്‍ത്തനരംഗത്ത് മാന്ദ്യം അനുഭവപ്പെട്ടെന്നുവരും.ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. സ്വയംതൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും വളരെ സൂക്ഷ്‌മത പാലിക്കേണ്ടതാണ്. ഒരു ഗണപതിഹോമം നടത്തുന്നത് ശുഭകരമാണ്.
മീനം (പൂരുരുട്ടാതി 3/4, ഉതൃട്ടാതി, രേവതി) - ഗുണപരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. സാമ്പത്തികനേട്ടങ്ങള്‍ കൈവരും. യാത്രകള്‍കൊണ്ട് വളരെ ഗുണം ലഭിക്കും. വിദേശത്ത് ജോലി ആഗ്രഹിക്കുന്വര്‍ക്ക് അതു സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് വളരെ അഭിവൃദ്ധികരമായ സമയമാകുന്നു.